Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആര്‍സിബി മണ്ടന്മാര്‍, രചിനെ ചുളുവിലക്ക് റാഞ്ചി സിഎസ്‌കെ! ധോണിപ്പടക്ക് മുതല്‍ക്കൂട്ട്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ എല്ലാവരും ആകാംക്ഷയോടെ നോട്ടമിട്ടിരുന്ന താരമാണ് രചിന്‍ രവീന്ദ്ര. ഏകദിന ലോകകപ്പിലൂടെ ശ്രദ്ധ നേടിയ ന്യൂസീലന്‍ഡ് താരം 10 കോടിയിലധികം നേടുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ലേലത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ രചിനായില്ല. കര്‍ണാടകയില്‍ വേരുകളുള്ള രചിന്‍ ആര്‍സിബിക്കായി കളിക്കണമെന്ന ആഗ്രഹം നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

എന്നാല്‍ ലേലത്തില്‍ രചിനായി ആര്‍സിബി രംഗത്തെത്തിയേ ഇല്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. 1.8 കകോടിക്കാണ് രചിനെ സിഎസ്‌കെ സ്വന്തമാക്കിയത്. ട്രാവിസ് ഹെഡിനെയാണ് സിഎസ്‌കെ ആദ്യം നോട്ടമിട്ടത്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഹെഡിനെ സ്വന്തമാക്കിയതോടെ രചിനിലേക്ക് സിഎസ്‌കെ എത്തുകയായിരുന്നു. രചിനായി വലിയ പ്രതിഫലം നല്‍കേണ്ടി വരുമെന്ന കണക്കുകൂട്ടലിലായിരുന്നു സിഎസ്‌കെ.

എന്നാല്‍ ചുളുവിളക്ക് താരത്തെ സ്വന്തമാക്കാനായത് സിഎസ്‌കെയെ സംബന്ധിച്ച് വലിയ നേട്ടമായി. ഇടം കൈയന്‍ താരം പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. അതുകൊണ്ടുതന്നെ സുരേഷ് റെയ്‌ന കളിച്ച് കസറിയിരുന്ന മൂന്നാം നമ്പറില്‍ മികവ് കാട്ടാന്‍ ശേഷിയുള്ളവനാണ് രചിനെന്ന് പറയാം. മോയിന്‍ അലിയുടെ റോളിലും ടീമിനായി തിളങ്ങാന്‍ കഴിയുന്ന താരത്തെ അമ്പാട്ടി റായിഡുവിന്റെ പകരക്കാരനായും ധോണിപ്പടക്ക് പരിഗണിക്കാം.

ലേലത്തില്‍ മറ്റ് ചില നിര്‍ണ്ണായക നീക്കങ്ങളും സിഎസ്‌കെ നടത്തിയിട്ടുണ്ട്. പേസ് ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ ടാക്കൂറിനെ നാല് കോടിക്ക് സിഎസ്‌കെ ടീമിലേക്ക് തിരിച്ചെത്തിച്ചു. ന്യൂസീലന്‍ഡ് താരം ഡാരില്‍ മിച്ചലിനായാണ് സിഎസ്‌കെ കൂടുതല്‍ പണം മുടക്കിയത്. 14 കോടിക്കാണ് ഡാരില്‍ മിച്ചലിനെ സിഎസ്‌കെ വാങ്ങിയത്. ഇതും മികച്ച നീക്കമായെന്ന് പറയാം.

harshal patel

വനിന്‍ഡു ഹസരങ്കയെ 1.5 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത് മികച്ച നീക്കമായി. അസ്മത്തുല്ല ഒമര്‍സായിയെ 50 ലക്ഷത്തിന് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ഹര്‍ഷല്‍ പട്ടേലിനെ 11.75 കോടിക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. ആര്‍സിബി ഒഴിവാക്കിയ താരത്തിനായി വാശിയേറിയ പോരാട്ടം തന്നെ ലേലത്തില്‍ നടന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

ആദ്യ സെറ്റില്‍ റോവ്മാന്‍ പവലിനെ 7.4 കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കി. ജേസന്‍ ഹോള്‍ഡറുടെ വിടവിലേക്കാണ് പവലിനെ രാജസ്ഥാന്‍ പരിഗണിക്കുക. ട്രാവിസ് ഹെഡിനെ 6.8 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി. ഹാരി ബ്രൂക്കിനെ 4 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചപ്പോള്‍ കരുണ്‍ നായര്‍, സ്റ്റീവ് സ്മിത്ത്, മനീഷ് പാണ്ഡെ, റില്ലി റൂസോ എന്നിവരെ വാങ്ങാന്‍ ആളുണ്ടായില്ല.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോയിറ്റ്‌സിയെ അഞ്ച് കോടിക്ക് മുംബൈ വാങ്ങിയത് ലാഭമായി. രണ്ട് സെറ്റ് പൂര്‍ത്തിയാവുമ്പോള്‍ സിഎസ്‌കെ, ഹൈദരാബാദ് ടീമുകളാണ് കൂടുതല്‍ മുതലാക്കിയത്. ആര്‍സിബിക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ബൗളിങ് നിരയിലേക്ക് മികച്ച താരങ്ങളെ ആവശ്യമുള്ളതിനാലാണ് ആര്‍സിബി ആദ്യ രണ്ട് സെറ്റില്‍ കൂടുതല്‍ താരങ്ങളെ നോട്ടമിടാത്തത്.

Story first published: Tuesday, December 19, 2023, 15:07 [IST]
Other articles published on Dec 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+