Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇതു ബുംറയല്ലേ? ആര്‍സിബി ടീമിലെന്ത് കാര്യം! വീഡിയോ വൈറല്‍

ഐപിഎല്‍ പോരാട്ടങ്ങള്‍ രണ്ടാം പകുതിയിലേക്കു കടന്നിരിക്കവെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരൂ ടീമിന്റെ ഒരു നെറ്റ് ബൗളറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ പേസറും മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുനയുമായ ജസ്പ്രീത് ബുംറയെ അനുസ്മരിപ്പിക്കുന്ന ബൗളിങ് പ്രകടനവുമായി ഞെട്ടിച്ചിരിക്കുകയാണ് ഈ ബൗളര്‍. ആര്‍സിബിയുടെ നെറ്റ് ബൗളറായ മഹേഷ് കുമാര്‍ സിങാണ് ബുംറയുടെ അതേ റണ്ണപ്പും ബൗളിങ് ആക്ഷനും കൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്.

ഇനിയും ഐപിഎല്ലില്‍ അരങ്ങേറാന്‍ സാധിച്ചിട്ടില്ലാത്ത താരമാണ് മഹേഷ്. 31 കാരനായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ മണിപ്പൂര്‍ ടീമിന്റെ താരമാണ്. പക്ഷെ അവര്‍ക്കു വേണ്ടി അധികം മല്‍സരങ്ങളിലൊന്നും കളിച്ചിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്ത് മാത്രമേ മഹേഷിനുള്ളൂ. ബുംറയുമായുള്ള ബൗളിങ് ആക്ഷനിലെ സാമ്യമമാണ് അദ്ദേഹത്തിനു താരപദവി നല്‍കിയത്.

MAHESH KUMAR

മഹേഷ് ബൗള്‍ ചെയ്യുന്നതിന്റെ വീഡിയോ വൈറലായതോടെ ആരാധകരില്‍ പലരും താരത്തിനു അവസരം നല്‍കണമന്നു ആവശ്യപ്പെട്ടു കഴിഞ്ഞു. നിലവില്‍ ആര്‍സിബി ടീം പ്ലേഓഫ് പോലും കാണാതെ പുറത്താവലിന്റെ വക്കില്‍ നില്‍ക്കവെ മഹേഷിനെ ബൗളിങില്‍ പരീക്ഷിച്ചു നോക്കാന്‍ ശ്രമിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍സിബിക്കൊപ്പം ചേരുന്നതിനു മുമ്പ് നേരത്തേ ഗുജറാത്ത് ടൈറ്റന്‍സിലും നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ മഹേഷുണ്ടായിരുന്നു.

മഹേഷ് കുമാറിന്റെ ബൗളിങ് വീഡിയോ കാണാം

അതേസമയം, ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആര്‍സിബി ഈ സീസണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകോത്തര ബാറ്റിങ് ലൈനപ്പുണ്ടായിട്ടും ദുര്‍ബലമായ ബൗളിങ് കാരണം ആര്‍സിബി തകരുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ അവസാന സ്ഥാനത്തു നില്‍ക്കുകയാണ് ഫാഫ് ഡുപ്ലെസി നയിക്കുന്ന ടീം. 10 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായിട്ടുള്ളൂ. ശേഷിച്ച ഏഴിലും അവര്‍ പരാജയപ്പെടുകയായിരുന്നു. ആറു പോയിന്റാണ് ഇപ്പോള്‍ ആര്‍സിബിയുടെ പക്കലുള്ളത്.

MAHESH KUMAR

അവസാനമായി കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച് ആര്‍സിബി തിരിച്ചുവരവിന്റെ സൂചനകളാണ് നല്‍കിയത്. പക്ഷെ ഇനി ശേഷിച്ച നാലു മല്‍സരങ്ങള്‍ ജയിച്ചാലും അവര്‍ക്കു 14 പോയിന്റ് മാത്രമേ ലഭിക്കുകയുള്ളൂ. കുറഞ്ഞത് 16 പോയിന്റെങ്കിലും ലഭിച്ചാല്‍ മാത്രമേ പ്ലേഓഫ് സാധ്യതയുള്ളൂ. അതുകൊണ്ടു തന്നെ ഫലത്തില്‍ ആര്‍സിബി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞുവെന്നു ഉറപ്പിച്ചു പറയാം.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരെയാണ് ആര്‍സിബി തകര്‍ത്തുവിട്ടത്. എന്നാല്‍ അതിനു മുമ്പ് തുടര്‍ച്ചയായി ആറു മല്‍സരങ്ങളില്‍ ആര്‍സിബി പരാജയത്തിലേക്കു കൂപ്പുകുത്തിയിരുന്നു. അവരുടെ പ്ലേഓഫ് സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചതും ഈ തുടര്‍ തോല്‍വികളാണ്. ആര്‍സിബിയുടെ അടുത്ത മല്‍സരം മേയ് നാലിനു ഗുജറാത്ത് ടൈറ്റന്‍സുമായിട്ടാണ്.

Story first published: Tuesday, April 30, 2024, 10:51 [IST]
Other articles published on Apr 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+