For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണിപ്പടയുടെ തുടക്കം തോല്‍വിയോടെ! ആദ്യ ജയം ആര്‍സിബിക്ക്, സര്‍പ്രൈസ് പ്രവചനം

ഐപിഎല്ലിന്റെ 17ാം സീസണിലേക്കുള്ള മല്‍സരക്രമം കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 22നു ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് കൊമ്പുകോര്‍ക്കുക. ഈ മല്‍സരത്തില്‍ ഫേവറിറ്റുകള്‍ സിസ്‌കെയാണെങ്കിലും ആര്‍സിബി ജയം കൊയ്യുമെന്ന സര്‍പ്രൈസ് പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ അഭിനവ് മുകുന്ദ്.

ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് സിഎസ്‌കെ ആരാധകരെ നിരാശരാക്കുന്ന പ്രവചനം അദ്ദേഹം നടത്തിയിരിക്കുന്നത്. ഇതിനുള്ള കാരണം മുകുന്ദ് ചൂണ്ടിക്കാണിക്കുകയും ചെയ്തു. സിഎസ്‌കെയെ സംബന്ധിച്ച് അവരുടെ പൊന്നാപുരം കോട്ടയാണ് ചെപ്പോക്ക് മൈതാനം. വളരെ അപൂര്‍വ്വമായി മാത്രമേ എതിര്‍ ടീമുകള്‍ക്കു ഇവിടെ വിജയം കൊയ്യാനായിട്ടുള്ളൂ.

DHONI - DU PLESSIS

ആര്‍സിബിക്കു തീര്‍ച്ചയായും വലിയ ആശങ്കകളില്ലാതെ തന്നെ ചെന്നൈയില്‍ ആദ്യ മല്‍സരത്തില്‍ ഇറങ്ങാന്‍ സാധിക്കുമെന്നാണ് അഭിനവ് മുകുന്ദ് പറയുന്നത്. ചെന്നൈയിലെ പിച്ചുകളില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നതാണ് ആര്‍സിബിയെ സംബന്ധിച്ച് നല്ല കാര്യം. ഇപ്പോള്‍ ഇതു സിഎസ്‌കെയുടെ കോട്ടയല്ല.

കഴിഞ്ഞ സീസണില്‍ കിരീടം നേടിയെങ്കിലും ഹോം മാച്ചില്‍ പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരോടു അവര്‍ ഇവിടെ തോറ്റിരുന്നു. സ്പിന്‍ സൗഹൃദ സാഹചര്യങ്ങളും സിഎസ്‌കെയ്ക്കുള്ള സ്പിന്നര്‍മാരെയും പരിഗണിക്കുമ്പോള്‍ കടലാസില്‍ അവര്‍ ശക്തരായാണ് കാണപ്പെടുന്നതെന്നും അഭിനവ് മുകുന്ദ് വിലയിരുത്തി.

പരമ്പരാഗതമായി ചെന്നൈ ടീമിനോടൊപ്പം നില്‍ക്കുന്നതാണ് ചെപ്പോക്കിലെ പിച്ച്. പക്ഷെ കഴിഞ്ഞ സീസണില്‍ അവര്‍ക്കു അത്ര നല്ല റെക്കോര്‍ഡല്ല ഇവിടെയുണ്ടായിരുന്നത്. ഹോംഗ്രൗണ്ടില്‍ കളിച്ച ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമേ സിഎസ്‌കെയ്ക്കു വിജയിക്കാനായുള്ളൂ.

2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ നോക്കിയാല്‍ ചെപ്പോക്കില്‍ എല്ലായ്‌പ്പോഴും പതറിയിട്ടുള്ള ടീമാണ് ആര്‍സിബി. ഇവിടെ അവസാനമായി കളിച്ച ഏഴു മല്‍സരങ്ങളിലും ആര്‍സിബിക്കു വിജയം കൊയ്യാനായിട്ടില്ല. ചെപ്പോക്കില്‍ മാത്രമല്ല ഐപിഎല്ലിലെ നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകളെടുത്താലും ആര്‍സിബിക്കെതിരേ സിഎസ്‌കെയ്ക്കാണ് മേധാവിത്വം. 20 മല്‍സരങ്ങളില്‍ സിഎസ്‌കെ വിജയം കൊയ്തപ്പോള്‍ വെറും 10 എണ്ണത്തില്‍ മാത്രമേ ആര്‍സിബിക്കു ജയിക്കാനായിട്ടുള്ളൂ.

ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ മല്‍സരങ്ങളായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നു അഭിനവ് മുകുന്ദ് ചൂണ്ടിക്കാട്ടി.

CSK

സിഎസ്‌കെ vs ആര്‍സിബി ഏറ്റുമുട്ടലുകള്‍ വളരെ മികച്ചതായി മാറിയിരിക്കുകയാണ്. കഴിഞ്ഞ തവണ ചെപ്പോക്കില്‍ ജയിക്കുന്നതിനു തൊട്ടരികില്‍ വരെ ആര്‍സിബി എത്തിയെങ്കിലും ലൈന്‍ ക്രോസ് ചെയ്യാനായില്ല. ഇത്തരത്തിലുള്ള ചില മുഹൂര്‍ത്തങ്ങള്‍ ആരാധകരുടെ മനസ്സില്‍ പതിഞ്ഞു കിടക്കുമെന്നും മുകുന്ദ് വിലയിരുത്തി.

അവസാനമായി ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ സിഎസ്‌കെയും ആര്‍സിബിയും കൊമ്പുകോര്‍ത്തത് 2019ലായിരുന്നു. അന്നു ആര്‍സിബിയെ വെറും 70 റണ്‍സിനാണ് സിഎസ്‌കെ എറിഞ്ഞൊതുക്കിയത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ വിജയത്തിലെത്തുകയും ചെയ്തു.

ചെന്നൈ സൂപ്പര്‍ കിങ്സ് ഫുള്‍ സക്വാഡ്

എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡെവണ്‍ കോണ്‍വേ, ശിവം ദുബെ, റുതുരാജ് ഗെയ്ക്വാദ്, രാജ്വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, രവീന്ദ്ര ജഡേജ, അജയ് മണ്ഡല്‍, മുകേഷ് ചൗധരി, മതീശ പതിരാന, അജിങ്ക്യ രഹാനെ, മഹീഷ് തീക്ഷണ, മോയിന്‍ അലി, ദീപക് ചാഹര്‍, രചിന്‍ രവീന്ദ്ര, ഷര്‍ദുല്‍ ടാക്കൂര്‍, ഡാരില്‍ മിച്ചെല്‍, സമീര്‍ റിസ്വി, മുസ്തഫിസുര്‍ റഹ്മാന്‍, അവനീഷ് റാവു ആരവെല്ലി, തുഷാര്‍ ദേശ്പാണ്ഡെ, സിമര്‍ജീത്ത് സിങ്, നിഷാന്ത് സിന്ധു, പ്രശാന്ത് സോളങ്കി.

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫുള്‍ സ്‌ക്വാഡ്

ഫഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്സ്വെല്‍, വിരാട് കോലി, രജത് പാട്ടിധാര്‍, അനൂജ് റാവത്ത്, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായ്, വില്‍ ജാക്ക്‌സ്, മഹിപാല്‍ ലൊംറോര്‍, കരണ്‍ ശര്‍മ, മനോജ് ഭണ്ഡാഗെ, മായങ്ക് ഡാഗര്‍, വിജയ്കുമാര്‍ വൈശാഖ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ്സെ ടോപ്ലി, ഹിമാന്‍ഷു ശര്‍മ, രജന്‍ കുമാര്‍, കാമറൂണ്‍ ഗ്രീന്‍, അല്‍സാരി ജോസഫ്, യഷ് ദയാല്‍, ടോം കറെന്‍, ലോക്കി ഫെര്‍ഗൂസണ്‍, സ്വപ്നില്‍ സിങ്, സൗരവ് ചൗഹാന്‍.

Story first published: Friday, February 23, 2024, 18:28 [IST]
Other articles published on Feb 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+