For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: എന്റെ റോള്‍ മോഡല്‍ സഞ്ജു, തല്ലിത്തകര്‍ക്കാന്‍ ആഗ്രഹം- കസറുമെന്ന് ശുഭം ദുബെ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി ഇന്ന് ആരംഭിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎല്ലിന് തുടക്കമാവുന്നത്. ഇത്തവണ 10 ടീമുകളും ഒന്നിനൊന്ന് കരുത്തുറ്റതായതിനാല്‍ പോരാട്ടം ശക്തമായി നടക്കുമെന്നുറപ്പാണ്. എല്ലാവരും വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ഇത്തവണ ശക്തമായ താരനിരയോടെയാണ് കളത്തിലിറങ്ങുന്നത്.

അവസാന സീസണില്‍ അഞ്ചാം സ്ഥാനക്കാരായി മാറിയ രാജസ്ഥാന് ഇത്തവണ പ്ലേ ഓഫിലേക്കെത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. മികച്ച പല യുവതാരങ്ങളും രാജസ്ഥാനിലുണ്ട്. അതിലൊരാളാണ് ശുഭം ദുബെ. ഇത്തവണ രാജസ്ഥാന് വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് ശുഭം. 5.8 കോടിക്കാണ് താരത്തെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. വിദര്‍ഭക്കാരനായ താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏഴ് മത്സരത്തില്‍ നിന്ന് 221 റണ്‍സാണ് നേടിയത്. അതും 187.28 സ്‌ട്രൈക്ക് റേറ്റില്‍.

ഇപ്പോഴിതാ ഇത്തവണത്തെ സീസണിന് മുമ്പ് തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് ദുബെ. സഞ്ജു സാംസണിന്റെ അതേ മനോഭാവമാണ് എനിക്കെന്നും വെടിക്കെട്ട് ബാറ്റിങ് നടത്താനാണ് ആഗ്രഹമെന്നുമാണ് ദുബെ പറയുന്നത്. 'സഞ്ജു സാംസണിന്റെ അതേ മനോഭാവത്തോടെ കളിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. യശ്വസി ജയ്‌സ്വാളും ദ്രുവ് ജുറേലും ഇതിനോടകം ഇന്ത്യക്കായി കളിച്ചു. അവരില്‍ നിന്നും പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മത്സരങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനാണ് ആഗ്രഹിക്കുന്നത്' ശുഭം പറഞ്ഞു.

സഞ്ജു സാംസണ്‍ നേരിടുന്ന ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്താന്‍ ആഗ്രഹിക്കുന്ന താരമാണ്. എന്നാല്‍ ഐപിഎല്ലില്‍ നായകസ്ഥാനം ലഭിച്ചതിന് ശേഷം സഞ്ജുവിന് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ രാജസ്ഥാനില്‍ നിലയുറപ്പിച്ച് കളിക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അനായാസം റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് പ്രതിഭയുണ്ട്. ഇത്തവണ സഞ്ജു വെടിക്കെട്ട് പ്രകടനം നടത്തേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.

sanju samson yashasvi jaiswal

ശുഭം ദുബെ ഭാവിയില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നേടാന്‍ കഴിവുള്ള താരമാണ്. ഇത്തവണത്തെ ഐപിഎല്‍ അദ്ദേഹത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവ് സൃഷ്ടിച്ചേക്കും. ഇന്ത്യക്കായി കളിക്കുകയെന്നതാണ് തന്റെ വലിയ ആഗ്രഹമെന്ന് ശുഭം തുറന്ന് പറയുകയും ചെയ്തു. 'ജീവിതത്തില്‍ നിന്ന് ഞാന്‍ പഠിച്ച കാര്യം കഠിന പ്രയത്‌നം നടത്തി വിജയിക്കണമെന്നതാണ്. ഞാന്‍ ഏത് ടീമിനായി കളിച്ചാലും ഏറ്റവും മികച്ച പ്രകടനം നടത്തി ടീമിനെ ജയിപ്പിക്കാനാണ് ശ്രമിക്കുന്നത്.

രാജസ്ഥാനിലും അത് തന്നെ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യക്കായി ഒരിക്കല്‍ കളിക്കുകയെന്നതാണ് വലിയ സ്വപ്നം. അതിലേക്കുള്ള ചുവടുവെപ്പുകളാണ് ഇനിയുള്ള മത്സരങ്ങള്‍' ശുഭം പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനൊപ്പം വെടിക്കെട്ട് താരങ്ങള്‍ ഏറെയാണ്. യശ്വസി ജയ്‌സ്വാള്‍ ഇത്തവണ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇടം കൈയന്‍ ഓപ്പണറുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ജയ്‌സ്വാളിന് കഴിവുണ്ട്. ഭയമില്ലാതെ കടന്നാക്രമിക്കുന്ന ജയ്‌സ്വാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറായി ജയ്‌സ്വാളിന് സ്ഥാനമുറപ്പാണ്. ദ്രുവ് ജുറേലിനും മികച്ച സീസണായിരിക്കും വരാനിരിക്കുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിനൊപ്പവും കൈയടി നേടാന്‍ ജുറേലിനായിരുന്നു. ജയ്‌സ്വാളിന്റേയും ജുറേലിന്റെയും വളര്‍ച്ചയില്‍ രാജസ്ഥാന് വലിയ പങ്കുതന്നെ അവകാശപ്പെടാം.

ഇനിയും നിരവധി യുവതാരങ്ങള്‍ രാജസ്ഥാനിലൂടെ വളര്‍ന്ന് വരുമെന്ന് പ്രതീക്ഷിക്കാം. ഇത്തവണ കപ്പിലേക്കെത്താന്‍ സഞ്ജുവിനും സംഘത്തിനും മുന്നിലുള്ള സുവര്‍ണ്ണാവസരമാണ്. അതിന് ഭാഗ്യം തുണക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Friday, March 22, 2024, 7:54 [IST]
Other articles published on Mar 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+