Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രാഹുല്‍ തെവാത്തിയ എങ്ങനെ സൂപ്പര്‍ ഫിനിഷറായി? കാരണം സഞ്ജു! ആ സംഭവം ഇതാണ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ഫിനിഷര്‍മാര്‍ക്കിടയിലെ വാഴ്ത്തപ്പെടാത്ത ഹീറോയാണ് രാഹുല്‍ തെവാത്തിയ. സ്പിന്‍ ഓള്‍റൗണ്ടറായ തെവാത്തിയ ഫിനിഷര്‍ റോളില്‍ അത്ഭുത ജയങ്ങള്‍ നേടിക്കൊടുത്തിട്ടുള്ള താരമാണ്. രാജസ്ഥാന്‍ റോയല്‍സിനായി കസറിയിട്ടുള്ള തെവാത്തിയ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണുള്ളത്. പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന് അത്ഭുത ജയം നേടിക്കൊടുത്ത താരമാണ് തെവാത്തിയ.

തുടക്ക സമയത്ത് കാര്യമായ പ്രകടനം നടത്താതെ നിരാശപ്പെടുത്തിയ തെവാത്തി പിന്നീട് അത്ഭുതകരമായ മാറ്റമാണ് കരിയറില്‍ വരുത്തിയത്. കടന്നാക്രമിച്ച് കളിക്കുന്ന തെവാത്തിയ ഭയമില്ലാതെ വലിയ ഷോട്ടുകള്‍ കളിക്കാനും മിടുക്കനാണ്. ഇപ്പോഴിതാ രാഹുല്‍ തെവാത്തിയയുടെ കരിയര്‍ മാറിയ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിങ് പരിശീലകനായ ദിശാന്ത് യാഗ്‌നിക്കും ടീം മാനേജര്‍ റോമി ഭിന്തറും.

സഞ്ജു സാംസണ്‍ കാരണമാണ് തെവാത്തിയ വെടിക്കെട്ട് ബാറ്റ്‌സ്മാനായതെന്നാണ് ഇവര്‍ പറയുന്നത്. 'തുടക്ക സമയത്ത് വലിയ ഷോട്ടുകള്‍ കളിക്കാന്‍ തെവാത്തിയ പ്രയാസപ്പെട്ടിരുന്നു. ഒരു സമയത്ത് 21 പന്തില്‍ 14 റണ്‍സായിരുന്നു അവന്‍ നേടിയത്. എന്നാല്‍ മികച്ചതിനായി പരിശ്രമം നടത്തിക്കൊണ്ടേയിരുന്ന താരമാണ് അവന്‍. തെവാത്തിയയെ നാലാം നമ്പറില്‍ കളിപ്പിക്കാന്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ടീം മാനേജ്‌മെന്റിന് ധൈര്യമില്ലായിരുന്നു.

എന്നാല്‍ തെവാത്തിയ മധ്യനിരയിലേക്ക് സ്വയം മാറുകയായിരുന്നു. ആര്‍സിബിക്കെതിരായ മത്സരത്തില്‍ 16ാം ഓവറില്‍ രാജസ്ഥാന്‍ ടൈംഔട്ട് എടുത്തു. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ഓവറില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തി. ഈ ഓവറിന്റെ അവസാന പന്തില്‍ സഞ്ജു സാംസണ്‍ തെവാത്തിയക്ക് സിംഗിള്‍ നിഷേധിച്ചു. ഇത് തെവാത്തിയയെ മാനസികമായി വിഷമിപ്പിക്കുകയും വാശിയുണ്ടാക്കുകയും ചെയ്തു.

rahul tewatia

ശേഷം ഷോട്ടുകള്‍ ധൈര്യത്തോടെ കളിക്കാന്‍ തെവാത്തിയ തയ്യാറായി. ഇത് കാര്യങ്ങള്‍ അവന് അനുകൂലമാക്കി മാറ്റുകയും ചെയ്തു' യാഗ്‌നിക്ക് പറഞ്ഞു. ഇപ്പോള്‍ ഡെത്തോവറില്‍ എതിരാളികള്‍ ഭയത്തോടെ കാണുന്ന താരമാണ് തെവാത്തിയ. സാഹസികമായ ഷോട്ടുകളോ വലിയ ശൈലിയോ താരത്തിന് അവകാശപ്പെടാനാവില്ല. എന്നാല്‍ തന്റേതായ ശൈലികൊണ്ട് മത്സരം ഫിനിഷ് ചെയ്യിക്കാന്‍ അസാധ്യ മികവാണ് തെവാത്തിയക്കുള്ളത്.

രാജസ്ഥാന്‍ റോയല്‍സ് തെവാത്തിയയെ ഒഴിവാക്കിയത് തികച്ചും അപ്രതീക്ഷിത തീരുമാനമായിരുന്നു. ഗുജറാത്തിലെത്തിയപ്പോഴും ടീമിന്റെ വിശ്വസ്തനായ ഫിനിഷറായി തെവാത്തിയയുണ്ട്. ഇത്തവണയും ഗുജറാത്ത് വലിയ പ്രതീക്ഷയാണ് തെവാത്തിയയില്‍ വെച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ഫിനിഷര്‍ റോളില്‍ ദ്രുവ് ജുറേലിനെയാണ് ഇപ്പോള്‍ കളിപ്പിക്കുന്നത്. എന്തായാലും രാജസ്ഥാന്‍ റോയല്‍സാണ് തെവാത്തിയയുടെ പ്രതിഭ കണ്ടെത്തിയ ടീമെന്ന് നിസംശയം പറയാം.

81 ഐപിഎല്‍ കളിച്ച താരം 56 ഇന്നിങ്‌സിലാണ് ബാറ്റ് ചെയ്തത്. 25 ശരാശരിയില്‍ 825 റണ്‍സാണ് നേടിയത്. ഒരു തവണയാണ് അര്‍ധ സെഞ്ച്വറി നേടിയത്. 32 വിക്കറ്റും താരം വീഴ്ത്തി. ഐപിഎല്ലില്‍ വേണ്ടത്ര അംഗീകരിക്കപ്പെടാത്ത ഫിനിഷറാണ് തെവാത്തിയ. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് തെവാത്തിയ. ഇത്തവണയും തെവാത്തിയ ബാറ്റിങ് വിരുന്നൊരുക്കുമെന്നുറപ്പ്. ഒരു ബൗളറേയും ഭയക്കാത്ത ബാറ്റ്‌സ്മാനാണ് തെവാത്തിയ.

ഇത്തവണത്തെ സീസണ്‍ രാജസ്ഥാന്‍ റോയല്‍സിനും സഞ്ജു സാംസണും ഒരു പോലെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് ഐപിഎല്ലില്‍ തിളങ്ങേണ്ടതായുണ്ട്. ഇത്തവണയും രാജസ്ഥാന് പ്ലേ ഓഫിലെത്താനായില്ലെങ്കില്‍ സഞ്ജുവിനെ രാജസ്ഥാന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യതയും കൂടുതലാണ്.

രാജസ്ഥാന്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടാന്‍ പോവുകയാണ്. ജയത്തോടെ തുടങ്ങാന്‍ സഞ്ജുവിനും സംഘത്തിനും സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.

Story first published: Sunday, March 24, 2024, 13:31 [IST]
Other articles published on Mar 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+