For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റുതുരാജിനൊപ്പം ഓപ്പണറായി രചിന്‍ രവീന്ദ്ര വേണം! സിഎസ്‌കെ പറക്കും, 3 കാരണങ്ങള്‍

ഐപിഎല്ലിന്റെ 17ാം സീസണിനു തൊട്ടുമുമ്പ് അപ്രതീക്ഷിത ഷോക്കാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു നേരിട്ടത്. പരിക്കിനെ തുടര്‍ന്ന് പ്രമുഖ ഓപ്പണറും ന്യൂസിലാന്‍ഡ് താരവുമായ ഡെവന്‍ കോണ്‍വേയെ അവര്‍ക്കു നഷ്ടമായിരിക്കുകയാണ്. ഇതോടെ റുതുരാജ് ഗെയ്ക്വാദിന്റെ ഓപ്പണിങ് പങ്കാളിയായി ആരെ ഇറക്കുമെന്നതാണ് സിഎസ്‌കെയ്ക്കു മുന്നിലുള്ള ചോദ്യം.

സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരം ഫഫ് ഡുപ്ലെസിയെ കൈവിട്ടതിനു ശേഷം സിഎസ്‌കെയുടെ ഏറ്റവും വിശ്വസ്തരായ ഓപ്പണിങ് ജോടികളായിരുന്നു കോണ്‍വേയും റുതുരാജും. ടീമിനു മികച്ച തുടക്കങ്ങള്‍ നല്‍കുന്നതില്‍ ഈ ജോടി വഹിച്ച പങ്ക് വളരെ വലുതാണ്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ അഞ്ചാം കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ ഈ ജോടി വലിയ പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 51.69 ശരാശരിയില്‍ 672 റണ്‍സാണ് കോണ്‍വേ അടിച്ചെടുത്തത്.

RACHIN RAVINDRA

കോണ്‍വേയുടെ അഭാവത്തില്‍ പുതിയ സീസണില്‍ ഓപ്പണിങില്‍ സിഎസ്‌കെയുടെ ഏറ്റവും മികച്ച ഓപ്ഷന്‍ പുതുതായി ടീമിലെത്തിയ യുവ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ്. ഇന്ത്യന്‍ വംശജന്‍ കൂടിയായ അദ്ദേഹത്തിന്റെ കന്നി ഐപിഎല്‍ കൂടിയാണിത്. രചിനെ തന്നെ റുതുരാജിന്റെ ഓപ്പണിങ് പങ്കാളിയായി സിഎസ്‌കെ പുതിയ സീസണില്‍ ഇറക്കേണ്ടതുണ്ട്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ആദ്യത്തെ കാരണം രചിന്റെ ഇപ്പോഴത്തെ മിന്നുന്ന ഫോം സിഎസ്‌കെ മുതലാക്കാന്‍ ശ്രമിക്കണമെന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ റണ്‍സ് വാരിക്കൂട്ടി ക്രിക്കറ്റ് ലോകത്തിന്റെ കൈയടി വാങ്ങിയ അദ്ദേഹം ഇപ്പോള്‍ ബാറ്റിങില്‍ തകര്‍പ്പന്‍ ഫോമിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസാനം കളിച്ച 10 മല്‍സരങ്ങളെടുത്താല്‍ ഒരു ഡബിള്‍ സെഞ്ച്വറിയും രണ്ടു വീതം സെഞ്ച്വറിയും ഫിഫ്റ്റികളുമെല്ലാം രചിന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഏകദിനത്തിലായിരുന്നു അദ്ദേഹം ബാറ്റിങില്‍ തന്റെ മാജിക്ക് ആദ്യം പുറത്തെടുത്തതെങ്കില്‍ ഇപ്പോള്‍ ടെസ്റ്റിലും ടി20യിലും ഇതേ ഫോം ആവര്‍ത്തിക്കുകയാണ്. നേരത്തേ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ രചിനു വീക്ക്‌നെസുണ്ടായിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ ഇതു മുതലെടുക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ ഈ വീക്ക്‌നെസ് താരം മറികടന്നു കഴിഞ്ഞു.

ഓസ്‌ട്രേലിയക്കെതിരേ അടുത്തിടെ ടി20യില്‍ 35 ബോളില്‍ 68 റണ്‍സ് രചിന്‍ അടിച്ചെടുത്തിരുന്നു. ഏതു മികച്ച ബൗളിങ് ആക്രമണത്തെയും മികച്ച രീതിയില്‍ നേരിടാനുള്ള കഴിവ് ഇപ്പോള്‍ താരത്തിനുണ്ട്. എതിര്‍ ടീമുകളെ സര്‍പ്രൈസ് ചെയ്യിക്കാന്‍ വൈവിധ്യമാര്‍ന്ന ഷോട്ടുകളും അദ്ദേഹത്തെ സഹായിക്കുന്നു.

രചിനെ മാറ്റിനിര്‍ത്തിയാല്‍ ഓപ്പണിങില്‍ സിഎസ്‌കെയ്ക്കു അതിനേക്കാള്‍ മികച്ചൊരു ഓപ്ഷനില്ലെന്നതാണ് രണ്ടാമത്തെ കാരണം. മോയിന്‍ അലി, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചെല്‍ എന്നിവരെല്ലാം ഓപ്ഷനുകളായി ടീമിലുണ്ടെങ്കിലും ഓപ്പണിങില്‍ ക്ലിക്കാവുമോയെന്നത് സംശയമാണ്.

DEVON CONWAY

നേരത്തേ ഐപിഎല്ലില്‍ ഓപ്പണറായപ്പോള്‍ പ്രശ്‌നങ്ങള്‍ നേരിട്ടവരാണ് അലിയും രഹാനെയും. മിച്ചെല്‍ സാന്റ്‌നര്‍ ഓപ്പണിങിലേക്കു ഒരു ഓപ്ഷനാണെങ്കിലും ഇതില്‍ വലിയൊരു റിസ്‌ക്കുണ്ട്. മിച്ചെലിനാവട്ടെ മധ്യനിരയാണ് കൂടുതല്‍ യോജിക്കുന്നത്.

ന്യൂസിലാന്‍ഡിനായി ഓപ്പണറായും വണ്‍ഡൗണായുമെല്ലാം ഇറങ്ങി ഇതിനകം മിടുക്ക് തെളിയിച്ചയാളാണ് രചിന്‍. കോണ്‍വേയെപ്പോലെ ഇടംകൈയന്‍ ബാറ്ററായതിനാല്‍ ഓപ്പണിങില്‍ ഇതു ടീമിനു ഇടംകൈ- വലംകൈ കോമ്പിനേഷന്‍ നല്‍കുകയും ചെയ്യും. പേസ്, സ്പിന്‍ ബൗളിങിനെതിരേ ഒരുപോലെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും അതിവേഗം സ്‌കോര്‍ ചെയ്യാനും രചിനു സാധിക്കാറുണ്ട്.

സിഎസ്‌കെയെ സംബന്ധിച്ച് ഓപ്പണിങില്‍ ദീര്‍ഘകാലത്തേക്കുള്ള ഓപ്ഷനായി മാറാന്‍ രചിനു സാധിക്കുമെന്നതാണ് മൂന്നാമത്തെ കാരണം. കോണ്‍വേയ്ക്കു 32 വയസ്സായിക്കഴിഞ്ഞു. രണ്ട്- മൂന്ന് സീസണുള്‍ കൂടി മാത്രമേ അദ്ദേഹത്തെ ടീമിനു ആശ്രയിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 24 കാരനായ രചിനെ ഇനിയൊരു 10 വര്‍ഷത്തേക്കെങ്കിലും സിഎസ്‌കെയ്ക്കു കളിപ്പിക്കുകയും സൂപ്പര്‍ താരമായി വളര്‍ത്തിയെടുക്കുകയും ചെയ്യാം.

Story first published: Monday, March 4, 2024, 14:23 [IST]
Other articles published on Mar 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+