Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹെഡ് ആദ്യ പന്തില്‍ പുറത്തായേനെ, പക്ഷെ ധവാന്റെ മണ്ടത്തരം രക്ഷിച്ചു! സംഭവമിതാണ്

മുലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 23ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് രണ്ട് റണ്‍സിന് തോറ്റിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് 9 വിക്കറ്റിന് 182 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് 6 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടാനായത്. അഷുതോഷ് ശര്‍മയും (33*) ശശാങ്ക് സിങ്ങും (46) ഒരിക്കല്‍ക്കൂടി പഞ്ചാബിനായി ഗംഭീര പ്രകടനം നടത്തി.

കളി പഞ്ചാബ് ജയിക്കേണ്ടതായിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ലെന്നതാണ് വസ്തുത. മത്സരത്തില്‍ നായകനെന്ന നിലയില്‍ ശിഖര്‍ ധവാന്റെ പിഴവും പഞ്ചാബ് കിങ്‌സിനെ പിന്നോട്ടടിക്കുന്നതിന് കാരണമായി. ഹൈദരാബാദ് ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് റിവ്യൂ ചെയ്യാന്‍ ധവാന്‍ തയ്യാറാവാതിരുന്നതിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ഹെഡ് 15 പന്തില്‍ 21 റണ്‍സാണ് നേടിയത്. ഇതില്‍ 4 ബൗണ്ടറിയും ഉള്‍പ്പെടും. കഗിസോ റബാഡ എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ ഹെഡിന്റെ വിക്കറ്റ് ലഭിച്ചതാണ്.

എന്നാല്‍ ഇതാണ് ധവാന്റെ പിഴവില്‍ പഞ്ചാബിന് നഷ്ടമായത്. ആദ്യ ഓവര്‍ എറിഞ്ഞ റബാഡയുടെ ആദ്യ പന്തില്‍ ഹെഡിന്റെ ബാറ്റിലുരസി പന്ത് വിക്കറ്റ് കീപ്പറിലേക്ക്. അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ട് വിധിച്ചു. റിവ്യൂ ചെയ്യാന്‍ അംപയര്‍ സഹതാരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ധവാന്‍ മടിക്കുകയായിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തായതിനാലാണ് ധവാന്‍ റിവ്യൂ ചെയ്യാന്‍ മടിച്ചതെന്ന് പറയാം. എന്നാല്‍ റിപ്ലേകളില്‍ പന്ത് ബാറ്റിലുരസിയതായി വ്യക്തം.

വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും ധവാന്‍ റിവ്യൂ ചെയ്യാന്‍ വലിയ താല്‍പര്യം കാട്ടിയില്ല. കഗിസോ റബാഡയും നിരാശയോടെയാണ് തീരുമാനത്തോട് പ്രതികരിച്ചത്. എന്നാല്‍ റിവ്യൂവില്‍ പന്ത് ബാറ്റിലുരസിയതായി വ്യക്തമായതോടെ ധവാന് സംഭവിച്ച വലിയ പിഴവ് വ്യക്തം. നിര്‍ണ്ണായകമായ 21 റണ്‍സാണ് ഹെഡ് നേടിയത്. നാല് ബൗണ്ടറികളും താരം പറത്തി. വലിയ അപകടകാരിയായി താരം മാറാതിരുന്നത് ഭാഗ്യംകൊണ്ടാണെന്ന് പറയാം.

travis head

ക്യാപ്റ്റനെന്ന നിലയില്‍ ധവാന്‍ സീസണില്‍ ശരാശരി മാത്രമാണ്. മികച്ച തീരുമാനങ്ങളെടുക്കാനും ബാറ്റിങ്ങില്‍ തിളങ്ങാനും ധവാന് സാധിക്കുന്നില്ല. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനായി 16 പന്തില്‍ 14 റണ്‍സാണ് ധവാന്‍ നേടിയത്. 2 ബൗണ്ടറികളാണ് താരത്തിന്റെ സമ്പാദ്യം. സ്ഥിരതയോടെ കളിക്കാന്‍ ധവാന് സാധിക്കുന്നില്ല. ബൗളിങ് റൊട്ടേഷനിലും ഫീല്‍ഡ് വിന്യാസത്തിലും ധവാന്‍ മോശമാണെന്ന് തന്നെ പറയാം.

ശക്തമായ ബാറ്റിങ് നിരയുള്ള ഹൈദരാബാദിന്റെ ടോപ് ഓഡറിനെ പിടിച്ചുകെട്ടാന്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. ട്രാവിസ് ഹെഡ് (21), അഭിഷേക് ശര്‍മ (16), എയ്ഡന്‍ മാര്‍ക്രം (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ നിധീഷ് കുമാര്‍ റെഡ്ഡിയുടെ പ്രകടനമാണ് ഹൈദരാബാദിന് കരുത്തായത്. യുവതാരം 37 പന്തില്‍ 4 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 64 റണ്‍സാണ് നേടിയത്. അബ്ദുല്‍ സമദ് 12 പന്തില്‍ 25 റണ്‍സുമായി നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

മറുപടിക്കിറങ്ങിയ പഞ്ചാബിനായി ശശാങ്ക് 25 പന്തില്‍ 46* റണ്‍സാണ് നേടിയത്. 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ശശാങ്ക് മിന്നിച്ചത്. അഷുതോഷ് ശര്‍മ 15 പന്തില്‍ 33* റണ്‍സാണ് അടിച്ചെടുത്തത്. 3 ഫോറും 2 സിക്‌സുമാണ് താരത്തിന്റെ സമ്പാദ്യം. മധ്യ ഓവറുകളില്‍ റണ്‍റേറ്റ് പിന്നോക്കം പോയില്ലായിരുന്നെങ്കില്‍ പഞ്ചാബ് അനായാസം വിജയത്തിലേക്ക് എത്തുമായിരുന്നു. അവസാന ഓവര്‍വരെ നീണ്ടുനിന്ന മത്സരത്തില്‍ ഭഭാഗ്യം ഹൈദരാബാദിനൊപ്പമായിരുന്നു.

Story first published: Wednesday, April 10, 2024, 6:36 [IST]
Other articles published on Apr 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+