Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രചിനും ഹെഡുമൊന്നുമാവില്ല, ഏറ്റവും വില ആ താരത്തിന്! അശ്വിന്റെ വന്‍ പ്രവചനം

ഈ മാസം 19നു ദുബായില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാന്‍ സാധ്യതയുള്ള താരത്തെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നറും വെറ്റററുമായ ആര്‍ അശ്വിന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് പ്രധാനപ്പെട്ട ചില കളിക്കാരെ താരതമ്യം ചെയ്ത ശേഷം അവസാനം ഏറ്റവുമധികം തുക ലഭിക്കുന്നത് ആര്‍ക്കാവുമെന്നു അദ്ദേഹം പ്രവചിച്ചത്. ഒരു സര്‍പ്രൈസ് താരത്തെയാണ് അശ്വിന്‍ തിരഞ്ഞെടുത്തത് എന്നതാണ് കൗതുകകരമായ കാര്യം.

എന്റെ ഊഹം ശരിയായിരിക്കുമോയെന്ന അടിക്കുറിപ്പോടെയാണ് അശ്വിന്‍ ലേലത്തിലെ വിലയേറിയ താരത്തെ പ്രവചിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്, ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചെല്‍ എന്നിവരെയാണ് ലേലത്തില്‍ അശ്വിന്‍ ആദ്യം താരതമ്യം ചെയ്തത്. മിച്ചെലിനാണ് ഇവരില്‍ കൂടുതല്‍ പണം ലഭിക്കുകയെന്നു അശ്വിന്‍ പ്രവചിച്ചു.

MITCHELL STARC

അടുത്തത് ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡും മിച്ചെലും തമ്മിലായിരുന്നു. ഇതിലും മിച്ചെലിനാണ് ലേലത്തില്‍ കൂടുതല്‍ തുക ലഭിക്കുകയെന്നു അശ്വിന്‍ ചൂണ്ടിക്കാട്ടി. അടുത്ത താരതമ്യം ശ്രീലങ്കന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയും മിച്ചെലും തമ്മിലായിരുന്നു. ഇത്തവണ പക്ഷെ ഹസരംഗയ്ക്കായിരുന്നു അശ്വിന്റെ വോട്ട്. തുടര്‍ന്ന് ഹസരംഗയും ഇന്ത്യയുടെ മുന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലും തമ്മിലായിരുന്നു താരതമ്യം. വീണ്ടും ഹസരംഗയെ തന്നെ അശ്വിന്‍ തിരഞ്ഞെടുക്കുകയും ചെയ്തു.

ഹസരംഗയും ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറും തമ്മിലായിരുന്നു തുടര്‍ന്നുള്ള മല്‍സരം. ഇവിടെയും അശ്വിന്റെ വോട്ട് ഹസരംഗയ്ക്കായിരുന്നു. തുടര്‍ന്ന് ഏറ്റുമുട്ടിയത് ഹസരംഗയും വമ്പനടിക്കാരനായ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാനും തമ്മിലായിരുന്നു. അല്‍പ്പമൊന്നു ആലോചിച്ച ശേഷം ഹസരംഗയെ തന്നെ അശ്വിന്‍ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തു.

IPL 2024 AUCTION

ഹസരംഗയും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സും തമ്മിലാണ് തുടര്‍ന്നു കൊമ്പുകോര്‍ത്തത്. ഇവരില്‍ ഹസരംഗയ്ക്കു തന്നെയാവും ലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കുകയെന്നും അശ്വിന്‍ പ്രവചിച്ചു. അതിനു ശേഷം ഹസരംഗയ്‌ക്കെതിരേ വന്നത് മറ്റൊരു ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളറായ മിച്ചെല്‍ സ്റ്റാര്‍ക്കായിരുന്നു. ഇത്തവണ ഹസരംഗയെയല്ല മറിച്ച് സ്റ്റാര്‍ക്കിനെയാണ് ഏറ്റവും വിലയേറിയ താരമായി അശ്വിന്‍ തിരഞ്ഞെടുത്തത്. ലേലത്തിലും സ്റ്റാര്‍ക്കിനു തന്നെയാവുമോ ഏറ്റവുമുയര്‍ന്ന തുക ലഭിക്കുകയെന്നാണ് ഇനി അറിയാനുള്ളത്.

വരാനിരിക്കുന്ന ലേലത്തില്‍ 333 ക്രിക്കറ്റര്‍മാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 1177 താരങ്ങള്‍ നേരത്തേ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇവരില്‍ നിന്നും 333 പേര്‍ക്കാണ് അവസാന റൗണ്ടിലേക്കു അവസരം ലഭിച്ചത്. ആകെയുള്ള താരങ്ങളില്‍ 214 പേര്‍ ഇന്ത്യക്കാരാണ്. ശേഷിച്ച 119 പേര്‍ വിദേശ താരങ്ങളുമാണ്. 10 ഫ്രാഞ്ചൈസികള്‍ക്കും കൂടി ലേലത്തില്‍ ആകെ വാങ്ങാന്‍ സാധിക്കുക 77 താരങ്ങളെയാണ്. ഇതില്‍ 30 പേര്‍ വിദേശ താരങ്ങളായിരിക്കുകയും വേണം.

ലേലത്തില്‍ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടിയുടെ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് 23 താരങ്ങളാണ്. 13 താരങ്ങളുടെ അടിസ്ഥാന വില 1.5 കോടി രൂപയാണ്. ലേലത്തില്‍ ഏറ്റവുമധികം തുക പഴ്‌സിലുള്ളത് മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ പക്കലാണ്. 38.15 കോടി രൂപ അവര്‍ക്കു താരങ്ങള്‍ക്കായി ലേലത്തില്‍ മുടക്കാം. ഏറ്റവും കുറച്ചു പണം കൈശമുള്ളത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനാണ്. 13.15 കോടി രൂപ മാത്രമേ അവര്‍ക്കുള്ളൂ.

Story first published: Thursday, December 14, 2023, 13:49 [IST]
Other articles published on Dec 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+