For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഞ്ജു റിസ്‌കെടുക്കണം! അശ്വിന്‍ ടീമില്‍ വേണ്ട, ഈ കാരണങ്ങള്‍, പകരം ഈ താരം

ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഎഫ് ടിക്കറ്റ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞിട്ടുള്ള ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണമെന്റിലെ ശേഷിച്ച ഒമ്പതു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലേഓഫിനു കൈയെത്തുംദൂരത്താണ് സഞ്ജു സാംസണിന്റെ പിങ്ക് ആര്‍മി. ഏഴു കളിയില്‍ ആറിലും ജയിച്ച് 12 പോയിന്‍റോടെ തലപ്പത്തുള്ള റോയല്‍സിനു ശേഷിച്ച ഏഴു കളിയില്‍ മൂന്നെണ്ണം ജയിച്ചാല്‍ പ്ലേഓഫ് ഉറപ്പാണ്. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സുമായി അടുത്ത തിങ്കളാഴ്ചയാണ് റോയല്‍സിന്റെ അടുത്ത മല്‍സരം.

നിലവില്‍ റോയല്‍സിനെ സംബന്ധിച്ച് കാര്യമായ ആശങ്കകളൊന്നുമില്ലെങ്കിലും വെറ്ററന്‍ ഇന്ത്യന്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്റെ മോശം ഫോം തലവേദനയായിരിക്കുകയാണ്. ബൗളിങിലോ, ബാറ്റിങിലോ ടീമിനു വേണ്ടി ഈ സീസണില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ച് സഞ്ജുവിനു ആലോചിക്കാവുന്നതാണ്.

ASHWIN

ഈ സീസണില്‍ റോയല്‍സ് കളിച്ച ഏഴു മല്‍സരങ്ങളില്‍ ആറിലും അശ്വിന്‍ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. പക്ഷെ ഇവയില്‍ 23 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹത്തിനു വീഴ്ത്താനായത് ഒരേയൊരു വിക്കറ്റ് മാത്രമാണ്. 9.08 ഇക്കോണമി റേറ്റില്‍ 209 റണ്‍സ് അശ്വിന്‍ വിട്ടുനല്‍കുകയും ചെയ്തു. ഇത്രയും മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന അദ്ദേഹം ഇനി പ്ലെയിങ് ഇലവനില്‍ വേണമോയെന്നതു സഞ്ജു ഗൗരവമായി തന്നെ ചിന്തിക്കണം. ബാറ്റിങെടുത്താല്‍ മൂന്നിന്നിങ്‌സുകളിലാണ് അശ്വിന്‍ ബാറ്റ് ചെയ്തിരിക്കുന്നത്. 17.28 ശരാശരിയില്‍ നേടിയതാവട്ടെ 53 റണ്‍സ് മാത്രമാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തും മികച്ച റെക്കോര്‍ഡുമെല്ലാം അശ്വിനുണ്ടെങ്കിലും നിലവില്‍ റോയല്‍സിനു അദ്ദേഹം ബാധ്യതയായി മാറിക്കഴിഞ്ഞുവെന്ന കാര്യത്തില്‍ സംശയമില്ല. നേരത്തേ വിക്കറ്റുകള്‍ അധികം നേടിയില്ലെങ്കിലും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനും അതുവഴി ക്രീസിലുള്ള ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും അശ്വിനു സാധിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഈ സമ്മര്‍ദ്ദതന്ത്രം യുസ്വേന്ദ്ര ചഹലിനെപ്പോലെയുള്ളവര്‍ക്കു കൂടുതല്‍ വിക്കറ്റുകളും സമ്മാനിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അശ്വിനു റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനും സാധിക്കുന്നില്ല. ഒരു ഭാഗത്ത് ചഹല്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത് വിക്കറ്റുകള്‍ നേടിക്കൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് അശ്വിന്‍ റണ്‍സ് വാരിക്കോരി നല്‍കുകയാണ്.

മുന്‍ സീസണുകള്‍ നോക്കിയാല്‍ അശ്വിനെ പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലുമെല്ലാം സഞ്ജു പരീക്ഷിക്കുകയും ടീമിനു അദ്ദേഹം വിക്കറ്റുകള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ പവര്‍പ്ലേയിലോ, ഡെത്ത് ഓവറിലോ യാതൊരു ചലനവുമുണ്ടാക്കാന്‍ അശ്വിനാവുന്നില്ല. അപ്പോള്‍ പിന്നെ അദ്ദേഹം എന്തിനു ടീമിലെന്നത് വലിയ ചോദ്യം തന്നെയാണ്.

ASHWIN

ഈ സീസണില്‍ അശ്വിന്റെ ഇക്കോണമി റേറ്റും കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. നേരത്തേ അശ്വിന്റെ മുഖ്യ ആയുധങ്ങളിലൊന്നായിരുന്നു ക്യാരം ബോളുകള്‍. പക്ഷെ ഇപ്പോള്‍ എതിരാളികള്‍ അദ്ദേഹത്തിന്റെ ഈ തന്ത്രം മനസ്സിലാക്കുകയും അതിനു അനുസരിച്ച് പ്ലാനിങ് നടത്താന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

എക്‌സ്ട്രായിനത്തില്‍ റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തിലും അശ്വിന്‍ ഇപ്പോള്‍ യാതൊരു പിശുക്കും കാണിക്കുന്നില്ല. ഒരുപാട് വൈഡുകളാണ് ഈ സീസണില്‍ അദ്ദേഹം എറിഞ്ഞു കൊണ്ടിരിക്കുന്നത്. ഇവയ്‌ക്കെല്ലാം പുറമെ ഫീല്‍ഡിങിലും അശ്വിന്‍ നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്ന കാര്യത്തില്‍ സംശയമില്ല.

അശ്വിനു പകരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ആബിദ് മുഷ്താഖിനെ റോയല്‍സിനു പരീക്ഷിക്കാവുന്നതാണ്. ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറും കൂടിയാണ് ആബിദ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജമ്മു കാശ്മീരിനായി 27 മല്‍സരങ്ങളില്‍ നിന്നും 89 വിക്കറ്റുകളും 738 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിലും ടി20യിലും 25 വിക്കറ്റുകള്‍ വീതവും നേടി. 29 മല്‍സരങ്ങള്‍ വീതമാണ് ആബിദ് ഇവയില്‍ കളിച്ചിട്ടുള്ളത്.

Story first published: Thursday, April 18, 2024, 7:12 [IST]
Other articles published on Apr 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+