Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണിക്കെതിരേ ഒരു ക്യാപ്റ്റനും തോന്നാത്ത ബുദ്ധി! കറെന്‍ കിടു, ആ നീക്കം സൂപ്പറെന്നു സിദ്ധു

തുടര്‍ച്ചയായി ഏഴു ഐപിഎല്‍ മല്‍സരങ്ങളില്‍ നോട്ടൗട്ടായി ക്രീസില്‍ നിന്ന ശേഷം അവസാനത്തെ രണ്ടു കളിയിലും പുറത്തായിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ താരം എംഎസ് ധോണി. രണ്ടു കളിയിലും പഞ്ചാബ് കിങ്‌സാണ് ധോണിയെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അനുവദിക്കാതെ മടക്കിയത്. ഒരാഴ്ചയ്ക്കിടെ രണ്ടു തവണ സിഎസ്‌കെയും പഞ്ചാബും കൊമ്പുകോര്‍ത്തിരുന്നു. ചെന്നൈയിലെ ആദ്യപാദത്തില്‍ 11 ബോളില്‍ 14 റണ്‍സാണ് ധോണി സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ ദിവസം രണ്ടാംപാദത്തില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു.

പഞ്ചാബ് ഏഴു വിക്കറ്റിന്റെ ആധികാരിക ജയം കൊയ്ത ആദ്യപാദത്തില്‍ ധോണിക്കെതിരേ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറെന്‍ പരീക്ഷിച്ച തന്ത്രത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ധു. ധോണിയുടെ വീക്ക്‌നെസിനെ കറെന്‍ വളരെ സമര്‍ഥമായി മുതലാക്കിയെന്നും സീസണില്‍ മറ്റൊരു ക്യാപ്റ്റനും തോന്നാത്ത ബുദ്ധിയാണ് അദ്ദേഹം പുറത്തെടുത്തതെന്നും സിദ്ധു ചൂണ്ടിക്കാട്ടി.

MS DHONI

ആദ്യപാദത്തില്‍ 18ാമത്തെ ഓവറിലെ അവസാനത്തെ ബോളിലാണ് ധോണി ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നത്. പേസര്‍ അര്‍ഷ്ദീപ് സിങായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. ആദ്യ ബോളില്‍ ധോണി സിംഗിളെടുക്കുകയും ചെയ്തു. 19ാം ഓവറില്‍ കറെന്‍ വളരെ തന്ത്രപരമായി സ്പിന്നര്‍ രാഹുല്‍ ചാഹറിനെ ബൗളിങ്ങില്‍ കൊണ്ടുവരികയായിരുന്നു.

സ്പിന്നര്‍മാര്‍ക്കെതിരേ അവസാനത്തെ സീസണുകളിലെല്ലാം പതറിയിട്ടുള്ള ധോണി ഇത്തവണയും ശരിക്കും വിഷമിച്ചു. ആദ്യ രണ്ടു ബോളിലും അദ്ദേഹം റണ്ണൊന്നുമെടുത്തില്ല. മൂന്നാമത്തെ ബോളില്‍ സിംഗിള്‍ നേടി. ഓവറില്‍ ഒരു ബോള്‍ കൂടി ധോണിക്കു ലഭിച്ചെങ്കിലും സിംഗിളാണ് എടുക്കാനായത്. ഓവറില്‍ സിഎസ്‌കെയ്ക്കു ലഭിച്ചത് മൂന്നു റണ്‍സ് മാത്രം.

സ്പിന്നറെ ഉപയോഗിച്ച് ധോണിയെ തളയ്ക്കാനുള്ള കറെന്റെ തന്ത്രം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നു സിദ്ധു ചൂണ്ടിക്കാട്ടി. മാസ്റ്റര്‍ സ്‌ട്രോക്കെന്നാണ് ഈ നീക്കത്തെക്കുറിച്ച് അദ്ദേഹം വിശേഷിപ്പിച്ചത്. ധോണിയെക്കുറിച്ച് നന്നായി പഠിച്ചാണ് കറെന്‍ തന്ത്രം തയ്യാറാക്കിയതെന്നും മറ്റു ക്യാപ്റ്റന്‍മാരൊന്നും ചെയ്യാതിരുന്നതും ഇതാണെന്നു സിദ്ധു നിരീക്ഷിച്ചു. അപ്രതീക്ഷിതമായ ഒരു കാര്യം തന്നെയാണ് കറെനും പഞ്ചാബും ധോണിക്കെതിരേ ചെയ്തത്. ധോണിയെ വിഡ്ഢിയാക്കാന്‍ സ്വന്തം മരുന്ന് തന്നെ അദ്ദേഹത്തിനെതിരേ പഞ്ചാബ് ഉപയോഗിക്കുകയാണ് ചെയ്തത്.

MS DHONI

ധോണിയുടെ ബാറ്റിങ് പ്രാക്ടീസ് നോക്കൂ. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയാണ് അദ്ദേഹം നെറ്റ്‌സില്‍ എല്ലായ്‌പ്പോഴും ദൈര്‍ഘ്യമേറിയ സിക്‌സറുകള്‍ പായിക്കാറുള്ളത്. സ്പിന്‍ ബൗളിങിനെതിരേ ധോണി പരിശീലനം നടത്താറില്ല. ഈ ടൂര്‍ണമെന്റില്‍ ഇതുവരെയെടുത്താല്‍ ധോണി ആകെ ബാറ്റ് ചെയ്തിരിക്കുന്നത് ആറോവറുകള്‍ മാത്രമാണ്. അവയെല്ലാം പേസര്‍മാര്‍ക്കെതിരേയുമായിരുന്നു. പക്ഷെ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറെന്‍ ഒരു മാസ്റ്റര്‍ സ്‌ട്രോക്കാണ് കാണിച്ചത്. അദ്ദേഹം ധോണിക്കെതിരേ സ്പിന്നറെ കൊണ്ടുവന്നതായും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സിദ്ധു വിലയിരുത്തി.

ധോണി നന്നായി തയ്യാറെടുത്തിരുന്നില്ല. കഴിഞ്ഞ് ഏഴ്- എട്ട് മാസങ്ങളായി അദ്ദേഹം സ്പിന്‍ ബൗളിങിനെ നേരിട്ടിട്ടില്ല. അതുകൊണ്ടു തന്നെ പഞ്ചാബിനെതിരേ സ്പിന്നറെ നേരിട്ടപ്പോള്‍ ധോണി ഞെട്ടിപ്പോയതു പോലെയായിരുന്നു. കുത്തേല്‍ക്കാതെ തേനീച്ചയെ എങ്ങനെ പുറത്തെടുക്കാം എന്നതു പോലെയാണ് ഈ തന്ത്രം.

അവിടെയാണ് കളിയിലെ വഴിത്തിരിവെന്നും സിദ്ധു നിരീക്ഷിച്ചു. അതേസമയം, കഴിഞ്ഞ ദിവസം ധരംശാലയില്‍ നടന്ന രണ്ടാംപാദത്തില്‍ ധോണിക്കെതിരേ കറെനു സ്പിന്നറെ ആവശ്യമായി വന്നില്ല. പേസര്‍ ഹര്‍ഷല്‍ പട്ടേലിനെതിരേ നേരിട്ട ആദ്യ ബോളില്‍ അദ്ദേഹം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

Story first published: Monday, May 6, 2024, 16:08 [IST]
Other articles published on May 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+