For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യം, അപൂര്‍വ്വ റെക്കോഡിട്ട് പഞ്ചാബ്! എന്താണെന്ന് അറിയാം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ് പഞ്ചാബ് കിങ്‌സ്. ടോസ് നേടിയ പഞ്ചാബ് നായകന്‍ ജിതേഷ് ശര്‍മ ആദ്യം ബാറ്റ് ചെയ്യുകയാണ്. മത്സരത്തില്‍ അപൂര്‍വ്വമായൊരു കാര്യം ചെയ്ത റെക്കോഡിട്ടിരിക്കുകയാണ് പഞ്ചാബ്. ഹൈദരാബാദിനെതിരായ പഞ്ചാബിന്റെ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ ഒരു വിദേശ താരം മാത്രമായിരുന്നു ഇതില്‍ ഉള്‍പ്പെട്ടത്.

അത് ദക്ഷിണാഫ്രിക്കക്കാരനായ റില്ലി റൂസോയാണ്. ബാക്കി 10 താരങ്ങളും ഇന്ത്യക്കാരായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീമിന്റെ പ്ലേയിങ് 11ല്‍ ഒരു വിദേശ താരത്തെ മാത്രം ഉള്‍പ്പെടുത്തി കളിക്കുന്നത്. ഇതിന് മുമ്പ് കെകെആര്‍, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളെല്ലാം രണ്ട് വിദേശ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി കളിച്ചിട്ടുണ്ട്. എന്നാല്‍ ഒരു വിദേശ താരത്തെ മാത്രം ഉള്‍പ്പെടുത്തി ഒരു ടീം കളിക്കുന്നത് ഇതാദ്യ സംഭവമാണ്.

എന്നാല്‍ പഞ്ചാബ് ബോധപൂര്‍വ്വമല്ല ഇത്തരമൊരു മാറ്റം വരുത്തിയതെന്ന് പറയാം. പഞ്ചാബിന്റെ പ്ലേയിങ് 11ലെ മിക്ക വിദേശ താരങ്ങളും ഇംഗ്ലണ്ട് കാരായിരുന്നു. ഇവര്‍ ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങിപ്പോയി. സാം കറെന്‍, ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരെല്ലാം മടങ്ങിയതോടെ കളിപ്പിക്കാന്‍ സാധിക്കുന്ന മികച്ച വിദേശ താരങ്ങളുടെ അഭാവം പഞ്ചാബ് നിരയിലുണ്ടായി. അതുകൊണ്ടാണ് റില്ലി റൂസോയെ മാത്രം പരിഗണിക്കേണ്ടി വന്നത്.

ഈ സീസണില്‍ നേരത്തെ തന്നെ പുറത്തായ പഞ്ചാബിന് തങ്ങളുടെ ബെഞ്ച് കരുത്ത് പരീക്ഷിക്കാനുള്ള അവസരമാണ് ഹൈദരാബാദിനെതിരായ മത്സരം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ പഞ്ചാബ് തയ്യാറാവുകയായിരുന്നു. ഈ സീസണില്‍ ഇത് മൂന്നാമത്തെ നായകന് കീഴിലാണ് പഞ്ചാബ് കളിക്കുന്നത്. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് പഞ്ചാബ് സീസണ്‍ ആരംഭിച്ചത്. എന്നാല്‍ പാതിവഴിയില്‍ ധവാന് പരിക്കേറ്റു.

punjab kings

ഇതോടെ സാം കറാനിലേക്ക് നായകസ്ഥാനമെത്തി. ഈ സീസണിലെ പഞ്ചാബിന്റെ ഭൂരിഭാഗം മത്സരങ്ങളിലും ടീമിനെ നയിച്ചത് കറെനായിരുന്നു. മുന്നില്‍ നിന്ന് നയിച്ച് മാച്ച വിന്നിങ് പ്രകടനം നടത്താനും കറെനായി. ഇപ്പോള്‍ കറെന്‍ നാട്ടിലേക്ക് മടങ്ങിയതോടെ ജിതേഷ് ശര്‍മയിലേക്ക് നായകസ്ഥാനമെത്തുകയായിരുന്നു. നേരത്തെ ജിതേഷിനെയാണ് പഞ്ചാബ് വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതെങ്കിലും ധവാന്റെ അഭാവത്തില്‍ കറെനെയാണ് നായകനാക്കിയത്.

ഈ സീസണിലും പഞ്ചാബിന് പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ല. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന പഞ്ചാബിന് ഇതുവരെ കിരീടമെന്ന മോഹം പൂര്‍ത്തിയാക്കാനായിട്ടില്ല. അടുത്ത സീസണില്‍ വലിയ പൊളിച്ചെഴുത്ത് പഞ്ചാബ് നടത്തുമെന്നുറപ്പ്. നായകസ്ഥാനത്ത് നിന്ന് ശിഖര്‍ ധവാന്‍ മാറുമെന്നുറപ്പാണ്.

സാം കറെനയും ലിയാം ലിവിങ്സ്റ്റണേയും നിലനിര്‍ത്തി വലിയൊരു അഴിച്ചുപണി പഞ്ചാബ് നടത്തിയാലും അത്ഭുതപ്പെടാനാവില്ല. ഈ സീസണിലൂടെ ശശാങ്ക് സിങ്, അഷുതോഷ് ശര്‍മ തുടങ്ങിയ ചില യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ പഞ്ചാബിന് സാധിച്ചു. അടുത്ത സീസണില്‍ മെച്ചപ്പെട്ട പ്രകടനത്തോടെ ടീം തിരിച്ചുവരവ് നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

പ്ലേയിങ് 11- ഹൈദരാബാദ്- അഭിഷേക് ശര്‍മ, നിധീഷ് റെഡ്ഡി, രാഹുല്‍ ത്രിപാഠി, ഹെന്‍ റിച്ച് ക്ലാസന്‍ (wc), അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, സന്‍വീര്‍ സിങ്, പാറ്റ് കമ്മിന്‍സ് (c), ഭുവനേശ്വര്‍ കുമാര്‍, വിജയകാന്ത് വിയാസ്‌കാന്ത്, ടി നടരാജന്‍

പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിംറാന്‍ സിങ്, അധര്‍വ ടെയ്‌ഡെ, റില്ലി റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (wc,c), അഷുതോഷ് ശര്‍മ, ശിവം സിങ്, ഹര്‍പ്രീത് ബ്രാര്‍, റിഷി ധവാന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍

Story first published: Sunday, May 19, 2024, 17:26 [IST]
Other articles published on May 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+