For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സര്‍, ഗെയ്‌ലിനെ ആര് മറികടക്കും? ഇവരിലൊരാള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാന്‍ പോവുകയാണ്. ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഇത്തവണത്തെ ഐപിഎല്‍ സീസണിന് പ്രാധാന്യമേറെയാണ്. ടീം തിരഞ്ഞെടുപ്പിനെ ഐപിഎല്ലിലെ പ്രകടനം സ്വാധീനിക്കുമെന്നതിനാല്‍ യുവതാരങ്ങള്‍ക്കും വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്.

പല വമ്പന്‍ റെക്കോഡും 17ാം സീസണിലൂടെ തകരാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത്ര വേഗം തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത റെക്കോഡാണ് ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ്. നിലവില്‍ ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 2009-2021വരെ കളിച്ച ഗെയ്ല്‍ 357 സിക്‌സുകളാണ് ഐപിഎല്ലില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മക്ക് 257 സിക്‌സാണുള്ളത്. 251 സിക്‌സര്‍ നേടിയ എബി ഡിവില്ലിയേഴ്‌സ് മൂന്നാം സ്ഥാനത്തുമുണ്ട്.

ഡിവില്ലിയേഴ്‌സ് ഇതിനോടകം വിരമിച്ചു. രോഹിത്തിന് ഗെയ്‌ലിന്റെ റെക്കോഡ് തകര്‍ക്കാനുള്ള ബാല്യം ശേഷിക്കുന്നുണ്ടെന്ന് കരുതാനാവില്ല. എന്നാല്‍ ഭാവിയില്‍ ഗെയ്‌ലിന്റെ സിക്‌സര്‍ റെക്കോഡ് തകര്‍ക്കാന്‍ ശേഷിയുള്ള ചിലര്‍ ഉണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം യശ്വസി ജയ്‌സ്വാളാണ്. 22കാരനായ താരം രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറാണ്. ഇതിനോടകം ഇന്ത്യന്‍ ടീമിലടക്കം അരങ്ങേറ്റം കുറിക്കാന്‍ ജയ്‌സ്വാളിനായിട്ടുണ്ട്.

ഭാവിയില്‍ ഗെയ്‌ലിന്റെ സിക്‌സര്‍ റെക്കോഡ് തകര്‍ക്കാന്‍ പ്രതിഭയുള്ളവനാണ് ജയ്‌സ്വാള്‍. 37 മത്സരങ്ങളില്‍ 48 സിക്‌സാണ് താരം ഇതുവരെ നേടിയത്. എന്നാല്‍ കരിയറില്‍ ഇനിയുമേറെ സമയം ജയ്‌സ്വാളിന് ബാക്കിയുണ്ട്. വലിയ ഭാവി പ്രതീക്ഷിക്കുന്ന താരമാണ് യുവതാരം. അടുത്ത സൂപ്പര്‍ ഹീറോയായി മാറാന്‍ പ്രതിഭയുള്ള ജയ്‌സ്വാള്‍ ഓപ്പണറെന്ന നിലയില്‍ത്തന്നെ കളി തുടര്‍ന്നേക്കും. അങ്ങനെ വന്നാല്‍ നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ജയ്‌സ്വാള്‍ ഗെയ്‌ലിന്റെ റെക്കോഡ് മറികടന്നേക്കും.

shubman gill

രണ്ടാമത്തെ താരം പൃഥ്വി ശായാണ്. 2018 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന പൃഥ്വി നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ്. 1 മത്സരങ്ങളില്‍ നിന്ന് 56 സിക്‌സറാണ് താരം നേടിയിട്ടുള്ളത്. ഓപ്പണറായി കളിക്കുന്ന താരം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിട്ട് നാളുകളേറെയായി. എന്നാല്‍ മടങ്ങിവരവ് നടത്താന്‍ പ്രതിഭ പൃഥ്വിക്കുണ്ട്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് അദ്ദേഹം. യുവതാരമായതിനാല്‍ വലിയ ഭാവി മുന്നിലുണ്ട്. ഗെയ്‌ലിന്റെ സിക്‌സര്‍ റെക്കോഡ് തകര്‍ക്കാന്‍ പൃഥ്വിക്ക് പ്രതിഭയുണ്ട്.

റുതുരാജ് ഗെയ്ക് വാദാണ് മറ്റൊരാള്‍. ക്ലാസിക് താരമെന്ന് വിളിക്കാമെങ്കിലും ഐപിഎല്ലില്‍ സിക്‌സറടിക്കാരായ താരങ്ങളില്‍ ഗെയ്ക് വാദ് ഒട്ടും മോശമല്ല. 52 മത്സരങ്ങളില്‍ നിന്ന് 73 സിക്‌സുകള്‍ സിഎസ്‌കെ ഓപ്പണര്‍ നേടിയിട്ടുണ്ട്. സ്ഥിരതയോടെ കളിക്കുന്ന റുതുരാജിന്റെ നിലവിലെ പ്രായം 27 വയസാണ്. 25വയസുവരെയെങ്കിലും ഐപിഎല്ലില്‍ കളിക്കാനായാല്‍ ഗെയ്‌ലിന്റെ റെക്കോഡ് തകര്‍ക്കാന്‍ റുതുരാജിന് സാധിച്ചേക്കും. ഭാവിയില്‍ സിഎസ്‌കെയുടെ നായകനാവാന്‍ സാധ്യതയുള്ള താരമാണ് റുതുരാജ്.

ശുബ്മാന്‍ ഗില്ലും ഈ സാധ്യതാ പട്ടികയില്‍ ഇടം അര്‍ഹിക്കുന്നവനാണ്. ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ശുബ്മാന്‍ ഗില്‍ 91 മത്സരത്തില്‍ നിന്ന് 80 സിക്‌സുകളാണ് ഇതുവരെ നേടിയത്. ഇനിയും കരിയര്‍ ഏറെ ബാക്കിയുള്ള താരമാണ് ശുബ്മാന്‍. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമല്ല ഗില്‍. എന്നാല്‍ ഫോമിലേക്കെത്തിയാല്‍ തുടര്‍ച്ചയായി വലിയ ഷോട്ടുകള്‍ കളിക്കാന്‍ ഗില്ലിന് കഴിവുണ്ട്. ഓപ്പണറായ ഗില്ലിന് ഗെയ്‌ലിനെ മറികടക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

റിങ്കു സിങ് ഫിനിഷറായതിനാല്‍ ഈ റെക്കോഡ് തകര്‍ക്കുക കടുപ്പമായിരിക്കും. സൂര്യകുമാര്‍ യാദവിനും ലിയാം ലിവിങ്സ്റ്റണും നിക്കോളാസ് പുരാനുമെല്ലാം പ്രായം മുന്നോട്ട് പോയതിനാല്‍ ഇനി ഗെയ്‌ലിന്റെ സിക്‌സര്‍ റെക്കോഡ് തകര്‍ക്കുകയെന്നത് കടുപ്പമായിരിക്കും. ഭാവിയില്‍ ആര്‍ക്ക് ഈ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Wednesday, March 6, 2024, 13:50 [IST]
Other articles published on Mar 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+