Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: എന്തൊരു ഫിനിഷിങ്, കാരണം ധോണിയുടെ തന്ത്രം! തുറന്ന് പറഞ്ഞ് ബട്‌ലര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ തുല്യ ശക്തികളുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 6 വിക്കറ്റിന് 223 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ അവസാന പന്തില്‍ 2 വിക്കറ്റ് ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. ജോസ് ബട്‌ലറുടെ (107*) സെഞ്ച്വറി പ്രകടനമാണ് രാജസ്ഥാനെ ജയിപ്പിച്ചത്.

60 പന്ത് നേരിട്ട് 9 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് ബട്‌ലറുടെ തകര്‍പ്പന്‍ പ്രകടനം. കെകെആര്‍ ജയിക്കുമെന്നുറപ്പിച്ച കളിയില്‍ രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത് ബട്‌ലറുടെ ഗംഭീര ബാറ്റിങ് പ്രകടനമാണ്. മത്സരശേഷം തന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം നന്ദി പറഞ്ഞത് എംഎസ് ധോണിയോടും വിരാട് കോലിയോടുമാണ്. അതിന്റെ കാരണവും മത്സര ശേഷം ബട്‌ലര്‍ പറയുകയുണ്ടായി. അത് എന്താണെന്ന് അറിയാം.

'എംഎസ് ധോണിയും വിരാട് കോലിയും ക്രീസില്‍ അവസാനം വരെ നില്‍ക്കാന്‍ ശ്രമിക്കുകയും ആത്മവിശ്വാസത്തോടെ കളി ഫിനിഷ് ചെയ്യുകയും ചെയ്യുന്നതാണ് ഞാനും ചെയ്യാന്‍ ശ്രമിച്ചത്. കുമാര്‍ സംഗക്കാര എന്നോട് നിരവധി തവണ പറഞ്ഞതും ഇതേ കാര്യമാണ്. എല്ലാത്തിനും വഴിത്തിരിവാകുന്ന ഒരു സമയമുണ്ട്. യാതൊരു പോരാട്ടവും നടത്താതെ വിക്കറ്റ് നഷ്ടപ്പെടുത്തുന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം.

സംഗക്കാര എന്നോട് പറഞ്ഞത് ക്രീസില്‍ പിടിച്ചുനില്‍ക്കാനും കളിയുടെ ഗതിമാറ്റാവുന്ന സമയം വരുമെന്നുമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ രീതിയാണ് എന്റെ ബാറ്റിങ്ങിലുള്ളത്. കെകെആറിനെതിരായ വിജയ തന്ത്രം സ്വയം ആത്മവിശ്വാസത്തോടെ കളിച്ചുവെന്നതാണ്. തുടക്കത്തിലേ താളം കണ്ടെത്താന്‍ ഞാന്‍ പ്രയാസപ്പെട്ടിരുന്നു. ആ സമയത്ത് ആശയക്കുഴപ്പമുണ്ടാവുകയോ നിരാശ തോന്നുകയോടെ ചെയ്താല്‍ പ്രശ്‌നമാവും. എന്നാല്‍ ഞാന്‍ സ്വയം നിയന്ത്രിച്ച് മുന്നോട്ട് പോവുകയാണ് ചെയ്തത്.

jos buttler

ശാന്തതയോടെ മുന്നോട്ട് പോയപ്പോള്‍ പതിയെ താളത്തിലേക്കെത്താനായി. ഐപിഎല്ലില്‍ ഇത്തരം സംഭവങ്ങള്‍ നിരവധി തവണ കാണാനായിട്ടുണ്ട്' ബട്‌ലര്‍ പറഞ്ഞു. ഈ സീസണിലെ രണ്ടാം സെഞ്ച്വറിയാണ് ബട്‌ലര്‍ നേടിയെടുത്തത്. പവര്‍പ്ലേയില്‍ വെടിക്കെട്ട് നടത്താന്‍ ബട്‌ലര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇതില്‍ പതറാതെ നിന്ന ബട്‌ലര്‍ മധ്യ ഓവറുകളിലും ഡെത്തോവറുകളിലും കളം നിറഞ്ഞാടി. 36 പന്തിലാണ് ബട്‌ലര്‍ അര്‍ധ സെഞ്ച്വറി നേടിയത്.

എന്നാല്‍ പിന്നീട് നേരിട്ട 19 പന്തില്‍ നിന്ന് സെഞ്ച്വറിയിലേക്കെത്താന്‍ ബട്‌ലര്‍ക്ക് സാധിച്ചു. പേസര്‍മാരേയും സ്പിന്നര്‍മാരേയും ഒരുപോലെ കടന്നാക്രമിക്കാന്‍ ബട്‌ലര്‍ക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ശാന്തതയോടെ കളിക്കുന്ന ധോണിയുടേയും കോലിയുടേയും തന്ത്രമാണ് ശ്രേയസും പിന്തുടരാന്‍ ശ്രമിച്ചത്. ധോണി പല തവണ ഇത്തരത്തില്‍ വെടിക്കെട്ട് ഫിനിഷ് ചെയ്തിട്ടുണ്ട്. വിരാട് കോലിയും ടോപ് ഓഡറില്‍ ബാറ്റ് ചെയ്ത് നിരവധി തവണ ടീമിനെ വിജയത്തിലേക്കെത്തിച്ചിട്ടുണ്ട്.

ഓപ്പണറായി ഇറങ്ങി അവസാനംവരെ ബാറ്റ് ചെയ്ത് വിജയിപ്പിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഒരുവശത്ത് വിക്കറ്റ് വീണപ്പോഴും ബട്‌ലര്‍ പൊരുതി. 121 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് രാജസ്ഥാന്‍ തകര്‍ന്നതോടെ കെകെആര്‍ വിജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ വിക്കറ്റുകള്‍ വീഴുമ്പോഴും പതറാതെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയ ബട്‌ലര്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് വിജയ തീരത്തേക്കെത്തിക്കുകയായിരുന്നു.

നായകന്‍ സഞ്ജു സാംസണ്‍ 8 പന്തില്‍ 12 റണ്‍സും യശ്വസി ജയ്‌സ്വാള്‍ 9 പന്തില്‍ 19 റണ്‍സും നേടിയപ്പോള്‍ റിയാന്‍ പരാഗ് 14 പന്തില്‍ 34 റണ്‍സുമായി ചെറിയൊരു കാമിയോ കാഴ്ചവെച്ചാണ് മടങ്ങിയത്. ഷിംറോന്‍ ഹെറ്റ്‌മെയര്‍ ഡെക്കിന് പുറത്തായപ്പോള്‍ റോവ്മാന്‍ പവല്‍ 13 പന്തില്‍ 26 റണ്‍സുമായി രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇത്തവണ ടീമെന്ന നിലയില്‍ രാജസ്ഥാന്റെ പ്രകടനം ഏറ്റവും മികച്ചതാണ്. സജീവ കിരീട പ്രതീക്ഷയോടെയാണ് ടീം മുന്നോട്ട് പോകുന്നത്.

Story first published: Wednesday, April 17, 2024, 14:35 [IST]
Other articles published on Apr 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+