For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഞ്ജുവും റിഷഭുമല്ല, ഇന്ത്യക്ക് കാര്‍ത്തിക് മതി; എന്തൊരാടി- പ്രായം തളര്‍ത്താത്ത ഹീറോ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ തോല്‍വി തുടരുകയാണ്. തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 25 റണ്‍സിനാണ് ആര്‍സിബി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റിന് 287 എന്ന ഐപിഎല്ലിലെ റെക്കോഡ് ടീം സ്‌കോറാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ആര്‍സിബി പൊരുതിയെങ്കിലും 7 വിക്കറ്റിന് 262 റണ്‍സാണ് സ്വന്തമാക്കിയത്. അവസാന സമയം വരെ ഹൈദരാബാദ് വിറച്ചു.

അതിന് കാരണം ദിനേഷ് കാര്‍ത്തികിന്റെ ബാറ്റിങ് പ്രകടനമാണ്. ആറാമനായി ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക് 35 പന്തില്‍ 83 റണ്‍സാണ് അടിച്ചെടുത്തത്. 39 കാരനായ കാര്‍ത്തിക് 5 ഫോറും 7 സിക്‌സുമാണ് പറത്തിയത്. 237.14 സ്‌ട്രൈക്ക് റേറ്റിലാണ് കാര്‍ത്തിക് കസറിയത്. ടി നടരാജന്‍ കാര്‍ത്തികിനെ വീഴ്ത്തിയില്ലായിരുന്നെങ്കില്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച റണ്‍ചേസ് ഇന്നലെ കാണാനാകുമായിരുന്നു. ഫിനിഷര്‍ റോളില്‍ കാര്‍ത്തിക് കസറവെ ഇന്ത്യന്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്.

ഇന്ത്യ ടി20 ലോകകപ്പില്‍ സഞ്ജു സാംസണേയും റിഷഭ് പന്തിനേയുമല്ല ആദ്യം കാര്‍ത്തികിനെ പരിഗണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള താരമാണ് കാര്‍ത്തിക്. ഒറ്റക്ക് മത്സരത്തില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ കാര്‍ത്തികിന് സാധിക്കും. ഇന്ത്യന്‍ ടീമിന് ആവശ്യം ഫിനിഷര്‍ റോളില്‍ കളിക്കാന്‍ സാധിക്കുന്ന താരത്തെയാണ്. അങ്ങനെ വരുമ്പോള്‍ ഏറ്റവും അനുയോജ്യനായ താരം കാര്‍ത്തികാണ്.

സീനിയര്‍ താരമായ കാര്‍ത്തിക് ഇനിയൊരു ലോകകപ്പ് കൂടി അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. 42കാരനായ ധോണിയുടെ 3 സിക്‌സുകള്‍ ആഘോഷിക്കപ്പെടുമ്പോള്‍ 39കാരനായ കാര്‍ത്തികിന്റെ പ്രകടനവും അത്ര തന്നെ ആഘോഷിക്കപ്പെടേണ്ടതാണ്. എന്നാല്‍ കാര്‍ത്തിക് ഇന്ത്യന്‍ ക്രിക്കറ്റിലേയും ഐപിഎല്ലിലേയും അണ്ടര്‍ റേറ്റഡ് ഹീറോയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സീസണില്‍ ഫിനിഷര്‍ റോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവെക്കുന്നത്.

dinesh karthik

26 പന്തില്‍ 38*, 10 പന്തില്‍ 28*, 8 പന്തില്‍ 20, 8 പന്തില്‍ 4, 23 പന്തില്‍ 53*, 35 പന്തില്‍ 83 എന്നിങ്ങനെയാണ് ഈ സീസണിലെ കാര്‍ത്തികിന്റെ പ്രകടനം. 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ കാര്‍ത്തികിനാവുന്നു. സ്പിന്നര്‍മാരെ നന്നായി കളിക്കുന്ന താരമാണ് കാര്‍ത്തിക്. ഇത്തവണത്തെ ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് നടക്കുന്നത്. ഇവിടുത്തെ പിച്ച് സ്ലോവാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ കാര്‍ത്തിക് കളിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും.

എന്നാല്‍ കാര്‍ത്തികിനെ ഇന്ത്യ ഇനി കളിപ്പിക്കരുതെന്നാണ് മറ്റൊരു പക്ഷം. ബംഗളൂരുവിനെ പിച്ചിലെ പ്രകടനം വിലയിരുത്തി തീരുമാനമെടുക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ കാര്‍ത്തികിന് ഈ മികവ് ആവര്‍ത്തിക്കാനാവുന്നില്ലെന്നും കഴിഞ്ഞ ലോകകപ്പില്‍ കാര്‍ത്തികിനെ കളിപ്പിച്ചപ്പോഴുള്ള അനുഭവം മറക്കരുതെന്നുമാണ് ആരാധകര്‍ ഓര്‍മിപ്പിക്കുന്നത്. എന്തായാലും കാര്‍ത്തികിന്റെ പ്രകടനം എല്ലാവരേയും ഞെട്ടിക്കുന്നതാണ്.

ആര്‍സിബി ബൗളിങ് നിരയുടെ പിടിപ്പുകേടാണ് ടീമിന്റെ തുടര്‍ തോല്‍വികള്‍ക്ക് കാരണം. ബാറ്റ്‌സ്മാന്‍മാര്‍ പലപ്പോഴും ശക്തമായ പ്രകടനം നടത്താറുണ്ടെങ്കിലും ബൗളിങ് നിര യാതൊരു തരത്തിലും പിന്തുണ നല്‍കുന്നില്ല. ആര്‍സിബി പല മാറ്റങ്ങളും ഇതിനോടകം വരുത്തിയെങ്കിലും അതൊന്നും ഗുണം ചെയ്യുന്നില്ലെന്നതാണ് വസ്തുത. വരുന്ന മത്സരങ്ങളിലും ആര്‍സിബിയുടെ ബൗളിങ് നിരയില്‍ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കാനാവില്ല.

അതുകൊണ്ടുതന്നെ ഇത്തവണയും പ്ലേ ഓഫ് കാണാതെ ആര്‍സിബി പുറത്തുപോകാനാണ് സാധ്യത കൂടുതല്‍. ഈ സാലയും കപ്പ് ഗോപിയാണെന്ന് നിലവിലെ പ്രകടനം വിലയിരുത്തി നിസംശയം പറയാം.

Story first published: Tuesday, April 16, 2024, 6:33 [IST]
Other articles published on Apr 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+