Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രാജസ്ഥാനല്ല, കപ്പ് അര്‍ഹിക്കുന്നത് ആര്‍സിബി! കാരണം വെളിപ്പെടുത്തി റായുഡു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ പ്ലേ ഓഫ് സീറ്റ് നേടിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. നിര്‍ണ്ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി പ്ലേ ഓഫ് സീറ്റ് ഉറപ്പിച്ചത്. നിര്‍ണ്ണായകമായ മത്സരത്തില്‍ അവസാന ഓവര്‍വരെ സിഎസ്‌കെ പൊരുതിയെങ്കിലും ഭാഗ്യം ആര്‍സിബിക്കൊപ്പം നിന്നതോടെ ടീം ജയിച്ച് കയറുകയായിരുന്നു. ആദ്യ പാദത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആര്‍സിബി കാഴ്ചവെച്ചത്.

കളിച്ച എട്ട് മത്സരത്തില്‍ ഏഴിലും തോറ്റ ആര്‍സിബി പ്ലേ ഓഫിലെത്തില്ലെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ശക്തമായ തിരിച്ചുവരവോടെ ആര്‍സിബി പ്ലേ ഓഫില്‍ പ്രവേശിക്കുകയായിരുന്നു. സിഎസ്‌കെയെ ആര്‍സിബി തോല്‍പ്പിച്ചതില്‍ നിരാശയുണ്ടെങ്കിലും ഇത്തവണ ആര്‍സിബിയാണ് കൂടുതല്‍ കിരീടം അര്‍ഹിക്കുന്ന ടീമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ സിഎസ്‌കെ താരം അമ്പാട്ടി റായgഡു. ഇതിന്റെ കാരണവും റായിഡു വ്യക്തമാക്കുന്നു.

'ആര്‍സിബിയില്‍ കാണുന്നത് വിരാട് കോലിയുടെ ആക്രമണോത്സകതയും ഉന്മേഷവുമാണ്. വിജയിക്കാനും റണ്‍സ് നേടാനും അവന് അടങ്ങാത്ത ആഗ്രഹമാണുള്ളത്. എല്ലാ താരങ്ങളേയും മത്സരത്തിന് മുമ്പും മത്സരത്തിനിടെയിലും കോലി പ്രചോദിപ്പിക്കുന്നത് നമ്മള്‍ കണ്ടതാണ്. ടൈം ഔട്ടില്‍ പോലും ടീമിനായി കോലി നിര്‍ദേശം നല്‍കി ആത്മവിശ്വാസമുയര്‍ത്തി. ഇത്തവണത്തെ ആര്‍സിബിയുടെ പ്രകടനം വളരെയധികം സന്തോഷം നല്‍കുന്നതാണ്.

ഇൗ സീസണില്‍ ആര്‍സിബി കപ്പ് നേടണമെന്നാണ് അതിയായി ആഗ്രഹിക്കുന്നത്. കാരണം അവര്‍ അത് അര്‍ഹിക്കുന്നു. കോലി ഇത്രയും വര്‍ഷം ഒരു ടീമിനായി ഇത്രയും ആവേശത്തോടെ കളിക്കുമ്പോള്‍ കിരീടം അവര്‍ അര്‍ഹിക്കുന്നു. ഈ സീസണിലും ഓറഞ്ച് ക്യാപ്പുമായി മുന്നില്‍ നിന്ന് കോലി നയിക്കുന്നു. പല തവണ ഒറ്റക്ക് ഈ ടീമിനെ തോലിലേറ്റാന്‍ കോലിക്കായിട്ടുണ്ട്. പ്രത്യേകിച്ച് സീസണിലെ ആദ്യ മത്സരങ്ങളില്‍' റായുഡു പറഞ്ഞു.

rcb

പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന ടീമാണ് ആര്‍സിബി. എന്നാല്‍ ഇതുവരെ കിരീടത്തിലേക്കെത്താനായിട്ടില്ല. ടി20 ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, ബ്രണ്ടന്‍ മക്കല്ലം എന്നിങ്ങനെയുള്ളവരെല്ലാം കളിച്ചിട്ടും കപ്പിലേക്കെത്താനുള്ള ഭാഗ്യം ആര്‍സിബിക്ക് ഇല്ലാതെ പോയി. ഫൈനലിലേക്കെത്തിയിട്ടുണ്ടെങ്കിലും ഇത് കിരീടമാക്കി മാറ്റാന്‍ ഇതുവരെ ടീമിനായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ ടീം കിരീടത്തിലേക്കെത്തണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

എംഎസ് ധോണിയും രോഹിത് ശര്‍മയും നായകന്മാരെന്ന നിലയില്‍ അഞ്ച് ഐപിഎല്‍ കിരീടം നേടിയവരാണ്. എന്നാല്‍ ഇവരെക്കാള്‍ മികച്ച ടി20 റെക്കോഡുണ്ടായിട്ടും ഐപിഎല്‍ കിരീടം നേടാനുള്ള ഭാഗ്യമുണ്ടായില്ല. കരിയറിലെ പല വമ്പന്‍ നേട്ടങ്ങളും സ്വന്തമാക്കിയ കോലിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് ഐപിഎല്‍ കിരീടം. എന്നാല്‍ ഇതുവരെ അത് നേടാനായില്ല. അതുകൊണ്ടുതന്നെ ഇത്തവണ കോലിക്കായി ആര്‍സിബി കപ്പടിക്കേണ്ടതായുണ്ട്.

വൈകാരികമായി കോലിക്ക് ആര്‍സിബിയോട് വലിയ അടുപ്പമുണ്ട്. ഇതുവരെ കിരീടം നേടാഞ്ഞിട്ടും ആര്‍സിബിക്ക് വലിയ ആരാധക പിന്തുണ ലഭിക്കാന്‍ കാരണം കോലിയാണ്. ഇത്തവണ സിഎസ്‌കെയെ തോല്‍പ്പിച്ച് ആര്‍സിബി പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചപ്പോള്‍ കോലി കരയുകയാണ് ചെയ്തത്. അത്രത്തോളം കിരീടം കോലി ആഗ്രഹിക്കുന്നു. തുടര്‍ച്ചയായി ആറ് ജയം നേടിയ ആത്മവിശ്വാസം ആര്‍സിബിക്ക് നല്‍കുന്ന ഊര്‍ജ്ജം ചെറുതാകില്ല.

എലിമിനേറ്ററിലും ഇതേ മികവ് കാട്ടാനായാല്‍ എതിരാളികള്‍ വിറച്ചേക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളിലൊന്നാവും ആര്‍സിബിയുടെ എലിമിനേറ്ററിലെ എതിരാളികള്‍. വിരാട് കോലിയും ഫഫ് ഡുപ്ലെസിസും കാമറൂണ്‍ ഗ്രീനും ദിനേഷ് കാര്‍ത്തികുമെല്ലാം ഗംഭീര ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഇത്തവണ ബൗളിങ് നിര ഭേദപ്പെട്ട് നില്‍ക്കുന്നതിനാല്‍ കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് ആര്‍സിബിക്ക് മുന്നിലുള്ളതെന്ന് പറയാം.

Story first published: Sunday, May 19, 2024, 16:39 [IST]
Other articles published on May 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+