For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രാജസ്ഥാന്റെ വില്ലന്‍ പവലല്ല, അത് സഞ്ജു, എന്തുകൊണ്ട് അതിന് തയ്യാറായി? വിമര്‍ശനം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ രാജസ്ഥാന്‍ റോയല്‍സിനെ 1 റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റിന് 201 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 7 വിക്കറ്റിന് 200 റണ്‍സാണ് നേടാനായത്. അവസാന പന്തില്‍ റോവ്മാന്‍ പവലിനെ എല്‍ബിയില്‍ കുടുക്കി ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന് ത്രില്ലിങ് ജയമൊരുക്കുകയായിരുന്നു.

അവസാന പന്തില്‍ 2 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പവല്‍ സ്‌ട്രൈക്കില്‍ നില്‍ക്കവെ ഫുള്‍ട്ടോസ് എറിഞ്ഞാണ് ഭുവി വിക്കറ്റ് നേടിയെടുത്തത്. രാജസ്ഥാന്റെ തോല്‍വിയില്‍ പവലിനെതിരേ വിമര്‍ശനം ശക്തമാവുമ്പോഴും ടീമിന്റെ ശരിയായ വില്ലന്‍ നായകന്‍ സഞ്ജു സാംസണാണെന്ന് പറയാം. ഹൈദരാബാദിനെ നേരത്തെ പിടിച്ചുകെട്ടാനുള്ള അവസരം നായകനെന്ന നിലയില്‍ സഞ്ജു പാഴാക്കിയത് തോല്‍വിയുടെ പ്രധാന കാരണമായെന്ന് പറയാം.

അഞ്ച് ബൗളര്‍മാരെ മാത്രം ഉപയോഗിച്ച് ഹൈദരാബാദിനെ പൂട്ടാനുള്ള സഞ്ജുവിന്റെ തന്ത്രം പാളിയതാണ് രാജസ്ഥാനെതിരേ 201 എന്ന സ്‌കോറിലേക്ക് ഹൈദരാബാദിനെ എത്തിച്ചത്. പവര്‍പ്ലേയില്‍ 2 വിക്കറ്റിന് 37 എന്ന നിലയിലേക്ക് ഹൈദരാബാദിനെ പിടിച്ചുകെട്ടാന്‍ രാജസ്ഥാനായി. എന്നാല്‍ പിന്നീടങ്ങോട്ട് കളി കൈവിടുകയായിരുന്നു. യുസ് വേന്ദ്ര ചഹാല്‍ മോശം ഫോമിലായിട്ടും വീണ്ടും വീണ്ടും ഓവര്‍ നല്‍കി സഞ്ജു മണ്ടത്തരം കാട്ടി.

4 ഓവറില്‍ 62 റണ്‍സാണ് ചഹാല്‍ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാനുമായില്ല. റോവ്മാന്‍ പവല്‍, റിയാന്‍ പരാഗ് എന്നിവര്‍ക്ക് ഓവര്‍ നല്‍കാതെ ചഹാലില്‍ സഞ്ജു അമിതമായി വിശ്വസിച്ചതാണ് തിരിച്ചടിയായത്. ഒന്നോ രണ്ടോ ഓവറില്‍ പവലിനേയും പരാഗിനേയും ഉപയോഗിക്കാന്‍ സഞ്ജു ധൈര്യം കാട്ടിയില്ല. അഞ്ച് ബൗളര്‍മാരുമായി ഹൈദരാബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ പൂട്ടാമെന്ന അമിത ആത്മവിശ്വാസം ടീമിന്റെ തോല്‍വിയുടെ പ്രധാന കാരണമായി.

rovman powell

ബാറ്റിങ്ങിലും സഞ്ജു ഫ്‌ളോപ്പായി. 3 പന്ത് നേരിട്ട് ഡെക്കിനാണ് താരം മടങ്ങിയത്. ദ്രുവ് ജുറേലിനെ ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറക്കിയതും മണ്ടന്‍ തീരുമാനമായി. അഞ്ചാം നമ്പറില്‍ ഷിംറോന്‍ ഹെറ്റ്‌മെയര്‍ ഇറങ്ങി. ഈ സ്ഥാനത്ത് ജുറേലിനെ കളിപ്പിക്കണമായിരുന്നു. അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ ടീമിന്റെ വിജയ ശില്‍പ്പിയാകാന്‍ ജുറേലിന് സാധിച്ചു. എന്നാല്‍ ഹൈദരാബാദിനെതിരേ ഏഴാമനായാണ് ജുറേലിനെ കളിപ്പിച്ചത്.

റോവ്മാന്‍ പവല്‍ അവസാന പന്തുവരെ പൊരുതിയെന്നത് വസ്തുതയാണ്. എന്നാല്‍ 19ാം ഓവര്‍ വേണ്ടവിധം ഉപയോഗിക്കാനാവാതെ പോയത് വലിയ പിഴവാണ്. പാറ്റ് കമ്മിന്‍സ് എറിഞ്ഞ 19ാം ഓവറില്‍ 7 റണ്‍സാണ് ആകെ നേടാനായത്. നാല് പന്തുകള്‍ ഡോട്ട്‌ബോളായത് മത്സരത്തില്‍ രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കി. ഇതിന്റെ കാരണക്കാരന്‍ പവലാണ്. അശ്വിന്‍ സിംഗിളെടുത്ത് കൃത്യമായി സ്‌ട്രൈക്ക് കൈമാറിയെങ്കിലും പവലിന് ഇത് വിജയത്തിലേക്കെത്തിക്കാനായില്ല.

ഫുള്‍ട്ടോസിലാണ് പവല്‍ എല്‍ബിയില്‍ കുടുങ്ങിയതെന്നതും എടുത്തു പറയണം. സിംഗിളെടുത്ത് സൂപ്പര്‍ ഓവറിലേക്ക് മത്സരം എത്തിക്കാനെങ്കിലും പവല്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ ഇതിന് താരത്തിന് സാധിക്കാതെ പോയി. 19ാം ഓവറില്‍ പന്തെറിയാന്‍ ധൈര്യം കാട്ടിയ ഹൈദരാബാദ് നായകന്‍ കമ്മിന്‍സ് ടീമിന്റെ ജയത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. മുന്നില്‍ നിന്ന് നയിക്കാന്‍ കമ്മിന്‍സിന് സാധിക്കുന്നു. കൃത്യമായ ബൗളിങ് ചെയ്ഞ്ചിലൂടെ ഇടവേളകളില്‍ രാജസ്ഥാന്റെ വിക്കറ്റ് നേടിയെടുക്കാന്‍ കമ്മിന്‍സിന് സാധിച്ചു.

പ്ലേയിങ് 11- സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, അന്‍മല്‍പ്രീത് സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍ക്കോ യാന്‍സന്‍, പാറ്റ് കമ്മിന്‍സ് (c), ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍

രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, റോവ്മാന്‍ പവല്‍, സഞ്ജു സാംസണ്‍ (c), റിയാന്‍ പരാഗ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചഹാല്‍

Story first published: Thursday, May 2, 2024, 23:58 [IST]
Other articles published on May 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+