Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: റോയല്‍സോ, മുംബൈയോ അല്ല; ഞാന്‍ സിഎസ്‌കെ ഫാന്‍! കാരണം പറഞ്ഞ് നിവിന്‍ പോളി

ഐപിഎല്ലിന്റെ 17ാമത് സീസണ്‍ ആവേശകരമായി പുരോഗമിക്കവെ ടൂര്‍ണമെന്റില്‍ തന്റെ ഫേവറിറ്റ് ടീം ഏതാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ നിവിന്‍ പോളി. മലയാളി ഫ്രം ഇന്ത്യ എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി 94.3 ക്ലബ്ബ് എഫ്എമ്മിനു നല്‍കിയ അഭിമുഖത്തിലാണ് ഏതു ടീമിനെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കിയത്.

മലയാളി താരം സഞ്ജു സാസണിന്റെ രാജസ്ഥാന്‍ റോയല്‍സോ, അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സോയല്ല തന്‍റെ പ്രിയ ടീമെന്നാണ് നിവിന്‍ പറയുന്നത്. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കട്ട ഫാനാണ് താനെന്നാണ് നിവിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനു പിറകിലുള്ള് കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയുടെ കടുത്ത ആരാധകനാണ് താനെന്നും അതുകൊണ്ടു തന്നെയാണ് ചെന്നൈയോടു കൂടുതല്‍ ഇഷ്ടമെന്നും നിവിന്‍ വ്യക്തമാക്കി.

NIVIN PAULY

തലയുടെ (ധോണി) ഫാനല്ലാത്ത ആരും തന്നെയുണ്ടാവില്ല. നേടുന്ന ഫിഫ്റ്റികളോ, സെഞ്ച്വറികളോയല്ല. ചിലര്‍ ഒരു ഇമോഷനാണ്. ധോണിയെ സംബന്ധിച്ച് എനിക്കു തോന്നിയിട്ടുള്ളത് അദ്ദേഹം ഒരു ഇമോഷനാണെന്നു തന്നെയാണ്. അതിനേക്കോള്‍ മികച്ച പ്ലെയര്‍ ഉണ്ടായിരിക്കാം. സ്റ്റാറ്റസ് നോക്കുകയാണെങ്കില്‍ വേറെ താരങ്ങളുണ്ടാവാം. പക്ഷെ ചുരുക്കം താരങ്ങള്‍ക്കു മാത്രമേ മറ്റുള്ളവര്‍ക്കു ഒരു ഇമോഷനായി മാറാന്‍ സാധിക്കുകയുള്ളൂ. അതിലൊരാളാണ് ധോണിയെന്നും നിവിന്‍ വ്യക്തമാക്കി.

അതേസമയം, ഈ സീസണിലെ ഐപിഎല്‍ ധോണിയുടെ കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കരിയറിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മുടി നീട്ടിവളര്‍ത്തിയുള്ള വിന്‍റേജ് ലുക്കിലാണ് സിഎസ്‌കെയ്ക്കായി അദ്ദേഹം ഇത്തവണ കളിച്ചുകൊണ്ടിരിക്കുന്നത്.

സീസണിനു ശേഷം വിരമിക്കുമെന്നു ധോണി തുറന്നു പറഞ്ഞിട്ടില്ലെങ്കിലും അതിനുള്ള സാധ്യത കൂടുതലാണെന്നാണ് അദ്ദേഹത്തിന്‍റെ പഴയ ലുക്കിലേക്കുള്ള തിരിച്ചുപോക്കും നായകസ്ഥാനത്തു നിന്നുള്ള മാറ്റവുമെല്ലാം നല്‍കുന്ന സൂചനകള്‍. ഈ സീസണ്‍ ആരംഭിക്കുന്നതിനു രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം നായകസ്ഥാനമൊഴിഞ്ഞത്. പകരം ചുമതല റുതുരാജ് ഗെയ്ക്വാദിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

MS DHONI

ബാറ്ററെന്ന നിലയില്‍ ഫിനിഷറുടെ റോളില്‍ ഇത്തവണ വലിയ ഇംപാക്ടുണ്ടാക്കാന്‍ ധോണിക്കായിട്ടുണ്ട്. 10 മല്‍സരങ്ങളില്‍ എട്ടിന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ ഏഴിലും നോട്ടൗട്ടായി ക്രീസില്‍ തുടരുകയും ചെയ്തു. 110 ശരാശരിയില്‍ 229.16 സ്‌ട്രൈക്ക് റേറ്റില്‍ ധോണി അടിച്ചെടുത്തത് 110 റണ്‍സാണ്. അദ്ദേഹം നേരിട്ടതാവട്ടെ വെറും 48 ബോളുകള്‍ മാത്രം. പുറത്താവാതെ നേടിയ 37 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 10 ഫോറുകളും ഒമ്പതു സിക്‌സറും ധോണി നേടിക്കഴിഞ്ഞു.

എന്നാല്‍ റുതുരാജിന്റെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ സ്ഥിരതയാര്‍ന്ന പ്രകടനമല്ല ഇത്തവണ നടത്തിക്കൊണ്ടിരിക്കുന്നത്. അവരുടെ പ്ലേഓഫ് സാധ്യതകള്‍ ഇപ്പോഴും തുലാസില്‍ തന്നെയാണ്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ അഞ്ചാംസ്ഥാനത്താണ് സിഎസ്‌കെയുള്ളത്. 10 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് ചെന്നൈയ്ക്കു ജയിക്കാനായത്. ശേഷിച്ച അഞ്ചെണ്ണത്തിലും അവര്‍ തോല്‍ക്കുകയും ചെയ്തു.

സീസണിലെ ശേഷിച്ച നാലു മല്‍സരങ്ങളും സിഎസ്‌കെയ്ക്കു നിര്‍ണായകമാണ്. ഇവയിലെല്ലാം ജയിക്കാനായാല്‍ 18 പോയിന്റോടെ അവര്‍ക്കു പ്ലേഓഫില്‍ സ്ഥാവമുറപ്പിക്കാം. എന്നാല്‍ ഒന്നില്‍ പരാജയപ്പെട്ടാല്‍ അതു ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷള്‍ക്കു തിരിച്ചടിയാവും. അതുകൊണ്ടു തന്നെ ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കിയാണ് റുതുരാജും സംഘവും ഇനിയുള്ള മല്‍സരങ്ങളില്‍ ഇറങ്ങുക.

Story first published: Sunday, May 5, 2024, 12:54 [IST]
Other articles published on May 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+