For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈയും ഗുജറാത്തുമല്ല, സാറയുടെ ഇഷ്ട ഐപിഎല്‍ ടീമേതാണ്? അന്ന് വെളിപ്പെടുത്തിയത്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ സൂപ്പര്‍ പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ എല്ലാവരും വലിയ ആകാംക്ഷയിലാണ്. മുംബൈ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ പുതിയൊരു ജൈത്രയാത്രക്ക് തയ്യാറെടുക്കുമ്പോള്‍ ശുബ്മാന്‍ ഗില്‍ എന്ന യുവനായകന് കീഴില്‍ കുതിപ്പ് തുടരുകയാണ് ഗുജറാത്തിന്റെ ലക്ഷ്യം. കരുത്തരുടെ പോരാട്ടം നടക്കാനിരിക്കെ പാപ്പരസികള്‍ നോട്ടമിടുന്നത് സാറാ ടെണ്ടുല്‍ക്കറിലേക്കാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളായ സാറാ ടെണ്ടുല്‍ക്കറുടെ ഇഷ്ട ടീം മുംബൈ ഇന്ത്യന്‍സാണോ അതോ ഗുജറാത്ത് ടൈറ്റന്‍സാണോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പിതാവ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരിശീലക സംഘത്തോടൊപ്പം നില്‍ക്കുകയും അനിയന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിക്കുകയും ചെയ്യുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. അതേ സമയം സാറയോടൊപ്പം പ്രണയ ഗോസിപ്പ് കോളത്തിലെത്തുന്ന ശുബ്മാന്‍ ഗില്‍ നയിക്കുന്ന ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്.

അതുകൊണ്ടുതന്നെ സാറയുടെ ഇഷ്ട ഐപിഎല്‍ ടീം ഇവയിലേതെങ്കിലുമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ തെറ്റി. സാറയുടെ ഇഷ്ട ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. ഐപിഎല്‍ 2023നിടെയാണ് സാറ ഇക്കാര്യം പങ്കുവെച്ചത്. നോട്ടെഴുതുന്നതിനിടെ ആര്‍ബിസി എന്ന് എഴുതുന്നതിന് പകരം നോട്ട് ബുക്കില്‍ ആവര്‍ത്തിച്ച് ആര്‍സിബി എന്നാണ് എഴുതിയിരിക്കുന്നത്. ഇതിന്റെ ചിത്രം ഉള്‍പ്പെടെ സാറാ ടെണ്ടുല്‍ക്കര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ഇതോടെയാണ് സാറയുടെ ഇഷ്ട ടീം ആര്‍സിബിയാണെന്ന തീരുമാനത്തിലേക്ക് ആരാധകരെത്തിയത്. വിരാട് കോലി കളിക്കുന്ന ആര്‍സിബിക്ക് ഇതുവരെ ഐപിഎല്‍ കിരീടം നേടാനായിട്ടില്ല. എങ്കിലും വലിയ ആരാധക പിന്തുണയുള്ള ടീമാണ് ആര്‍സിബി. സാറ തന്റെ ഇഷ്ട ടീമിനെ കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും സാറയുടെ പഴയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നിന്നാണ് ആര്‍സിബിയാണ് സാറയുടെ പ്രിയപ്പെട്ട ടീമെന്ന അനുമാനത്തിലേക്കെത്തിയിരിക്കുന്നത്.

shubman gill

എന്നാല്‍ ആര്‍സിബിയുടെ മത്സരങ്ങള്‍ കാണാന്‍ സാറാ എത്തിയിട്ടേയില്ല. അതേ സമയം മുംബൈ ഇന്ത്യന്‍സിനെ പ്രോത്സാഹിപ്പിക്കാന്‍ പല തവണ സാറയെത്തിയിട്ടുണ്ട്. അവസാന സീസണിലാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അരങ്ങേറ്റം കുറിച്ചത്. ഈ സമയത്ത് അനുജനെ പ്രോത്സാഹിപ്പിക്കാന്‍ സാറ ഗ്യാലറിയിലുണ്ടായിരുന്നു. ശുബ്മാന്‍ ഗില്ലും സാറയും പ്രണയത്തിലാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഇരുവരും പ്രണയമാണെന്ന് തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും രണ്ട് പേരും അടുത്ത സുഹൃത്തുക്കളാണ്. നിരവധി തവണ ഡേറ്റിങ്ങിന് പോയിട്ടുമുണ്ട്. ഇതിന്റെ ചിത്രങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുമുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമീപകാലത്തായി ശുബ്മാന് കൂടുതല്‍ പിന്തുണ നല്‍കുകയും മികച്ച പ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അവസാന സീസണിനിടെ സച്ചിന്‍ ഗില്ലിന് ഉപദേശങ്ങള്‍ നല്‍കുന്ന വീഡിയോയും വൈറലായിരുന്നു.

ശുബ്മാന്‍ ഗില്ലിന്റെ ലോകകപ്പിലെ പ്രകടനങ്ങള്‍ കാണാനും സാറ എത്തിയിരുന്നു. ഇതില്‍ നിന്ന് തന്നെ ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന് കരുതാം. എന്തായാലും ഇന്നത്തെ മത്സരത്തില്‍ സാറ മുംബൈക്കൊപ്പം തന്നെ ഗ്യാലറയിലുണ്ടാവുമെന്നുറപ്പ്. എന്നാല്‍ ശുബ്മാന്‍ ഗില്‍ തിളങ്ങാന്‍ സുഹൃത്തെന്ന നിലയില്‍ സാറ മനസുകൊണ്ട് ആഗ്രഹിക്കുന്നുണ്ടാവും. എന്തായാലും സാറ ഗ്യാലറിയിലെത്തിയാല്‍ എല്ലാവരുടേയും ശ്രദ്ധ സാറക്ക് മുകളിലുണ്ടാവുമെന്നുറപ്പാണ്.

നിലവില്‍ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയ സാറാ ടെണ്ടുല്‍ക്കര്‍ മോഡലിങ്ങിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം ഫാഷന്‍ ഫോട്ടോഗ്രാഫി മേഖലയിലേക്കും സാറയെത്തിയിട്ടുണ്ട്. കൂടാതെ പരസ്യ ചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടുണ്ട്. സാറയും ശുബ്മാന്‍ ഗില്ലും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ സത്യമാണെന്ന് തെളിയിച്ച് ഇവരുടെ വിവാഹം ഉണ്ടാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. എന്തായാലും നായകനെന്ന നിലയില്‍ കരിയറില്‍ പുതിയൊരു തുടക്കത്തിന് തയ്യാറെടുക്കുകയാണ് ശുബ്മാന്‍ ഗില്‍.

Story first published: Sunday, March 24, 2024, 14:55 [IST]
Other articles published on Mar 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+