For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കോലിയും മായങ്കുമല്ല; ഏറ്റവും ആവേശം കൊള്ളിക്കുന്ന താരം മറ്റൊരാള്‍! മൂന്നാമന്‍ രോഹിത്

ഐപിഎല്ലിന്റെ 17ാമത് സീസണ്‍ വളരെ ആവേശകരമായിട്ടാണ് പുരോഗമിക്കുന്നത്. ചില ത്രില്ലിങ് പോരാട്ടങ്ങള്‍ക്കു ക്രിക്കറ്റ് ലോകം ഇതിനകം സാക്ഷിയായിക്കഴിഞ്ഞു. 19 മല്‍സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇതിനകം പൂര്‍ത്തിയായത്. അതിനിടെ ഈ ടൂര്‍ണമെന്റിലെ ഏറ്റവും ആവേശം കൊള്ളിക്കുന്ന താരം ആരാണെന്നു ഒരു പഠനത്തിലൂടെ പുറത്തു വന്നിരിക്കുകയാണ്. ഒര്‍മാക്‌സ് മീഡിയയാണ് ഈ ഐപിഎല്ലില്‍ എല്ലാവരെയും ആവേശം കൊള്ളിക്കുന്ന ക്രിക്കറ്ററെ തിരഞ്ഞെടുത്തിരിക്കുന്നത്.

ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനു അവകാശിയായ വിരാട് കോലയോ, പേസ് സെന്‍സേഷന്‍ മായങ്ക് യാദവോ അല്ല ഈ താരമെന്നതാണ് ശ്രദ്ധേയം. മറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ഏറ്റവും ആവേശം കൊള്ളിക്കുന്നയാളെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ഇവര്‍ നടത്തിയ സര്‍വേയില്‍ മറ്റു താരങ്ങളെയെല്ലാം ഓവര്‍ടേക്ക് ചെയ്താണ് ധോണി ഒന്നാമതെത്തിയത്.

MS DHONI

ടൂര്‍ണമെന്റിന്റെ ആദ്യത്തെ ആഴ്ചയും (മാര്‍ച്ച് 22 - 28) രണ്ടാമത്തെ ആഴ്ചയും (മാര്‍ച്ച് 29 - ഏപ്രില്‍) നടത്തിയ രണ്ടു സര്‍വേകളിലും ധോണിയാണ് ഏറ്റവും മുന്നിലെത്തിയത്. രണ്ടാംസ്ഥാനം കോലിക്കാണ്. മൂന്നാമതെത്തിയത് മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ്. ക്യാപ്റ്റന്‍സി ഈ സീസണില്‍ നഷ്ടമായെങ്കിലും ആരാധകരുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് അദ്ദേഹത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

നാലാംസ്ഥാനത്തുള്ളത് ഗുജറാത്ത് ടൈറ്റന്‍സിന്റെ പുതിയ ക്യാപ്റ്റനും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ നായകനായി സ്ഥാനമേറ്റെടുത്ത റുതുരാജ് ഗെയ്ക്വാദ് അഞ്ചാമതുമെത്തി. മുംബൈയുടെ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു ആറാംസ്ഥാനം മാത്രമേയുള്ളൂ.

രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി നായകന്‍ സഞ്ജു സാംസണാണ് ഏഴാംസ്ഥാനത്തു നില്‍ക്കുന്നത്. കൊല്‍ക്കത്ത നൈറ്റൈഡേഴ്‌സ് ഫിനിഷര്‍ റിങ്കു സിങാണ് എട്ടാമന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ഹെന്‍ട്രിച്ച് ക്ലാസെനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലും ഒമ്പതും പത്തും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

അതേസമയം, ഈ സീസണില്‍ കൂടി സിഎസ്‌കെയെ നയിച്ച ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സീസണിനു തൊട്ടുമുമ്പായിരുന്നു ഒരു അപ്രതീക്ഷിത ട്വിസ്റ്റ്. തികച്ചും അപ്രതീക്ഷിതമായി നായകസ്ഥാനമൊഴിഞ്ഞ ധോണി പകരം ചുമതല റുതുരാജിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഇതു രണ്ടാം തവണയാണ് അദ്ദേഹം ഈ തരത്തില്‍ ക്യാപ്റ്റന്‍സിയൊഴിയുകയും മറ്റൊരാള്‍ക്കു ഈ റോള്‍ കൈമാറുകയും ചെയതത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു മുമ്പ് ഇതുപോലെ ധോണി ക്യാപ്റ്റന്‍സി നല്‍കിയിരുന്നെങ്കിലും ഈ നീക്കം പാളുകയായിരുന്നു. ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നു സീസണിന്റെ പകുതി ആവുമ്പോഴേക്കും ജഡേജ നായകസ്ഥാനം ഒഴിയുകയായിരുന്നു.

MS DHONI

തുടര്‍ന്നു ധോണി ക്യാപ്റ്റന്‍സി വീണ്ടും ഏറ്റെടുക്കുകയും ചെയ്തു. ഇത്തവണ റുതുരാജിനു കീഴില്‍ സിഎസ്‌കെ നന്നായി തന്നെയാണ് തുടങ്ങിയത്. പക്ഷെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ച സിഎസ്‌കെയ്ക്കു പിന്നെ പിഴയ്ക്കുകയായിരുന്നു. അവസാനമായി കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിക്കാന്‍ സിസ്‌കെയ്ക്കായിട്ടില്ല.

കഴിഞ്ഞ സീസണുകളിലേതു പോലെ അതിശയിപ്പിക്കുന്ന ആരാധക പിന്തുണയാണ് ധോണിക്കു ഇത്തവണയും ഓരോ മല്‍സരവേദിയിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരോ കളിയിലും ധോണിയുടെ ബാറ്റിങിനു വേണ്ടിയാണ് കാണികള്‍ കാത്തിരിക്കുന്നതെന്നു അവരുടെ ഭാഗത്തു നിന്നുള്ള പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്.

പക്ഷെ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുന്ന ധോണിക്കു വളരെ കുറച്ചു സമയം മാത്രമേ ക്രീസില്‍ ചെലവിടാന്‍ സാധിക്കുന്നുള്ളൂവെന്നതു അവരെ നിരാശപ്പെടുത്തുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയായിരുന്നു ധോണിയുടെ വിന്റേജ് ബാറ്റിങ് പ്രകടനം കണ്ടത്. റണ്‍ചേസില്‍ വെറും 16 ബോളില്‍ പുറത്താവാതെ 37 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു.

Story first published: Sunday, April 7, 2024, 11:01 [IST]
Other articles published on Apr 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+