IPL 2024: ആരാവും ഇത്തവണത്തെ വെടിക്കെട്ട് താരം? അവന്‍ ഞെട്ടിക്കും- വോണിന്റെ പ്രവചനം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ഒരു ദിവസമാണ് ബാക്കി. 22ന് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ഈ സീസണിന് ശേഷം ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഇത്തവണത്തെ ഐപിഎല്ലിന് പ്രാധാന്യമേറെ. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ പ്രതിഭയുള്ള നിരവധി താരങ്ങള്‍ ഇത്തവണത്തെ ഐപിഎല്ലിലുണ്ട്.
റിങ്കു സിങ്, യശ്വസി ജയ്‌സ്വാള്‍, ആന്‍ഡ്രേ റസല്‍, ജോസ് ബട്‌ലര്‍ തുടങ്ങി പല വെടിക്കെട്ട് താരങ്ങളും ഇത്തവണത്തെ സീസണില്‍ കസറാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ആരാവും ഇത്തവണ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരം?. പല പ്രവചനങ്ങളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഇപ്പോഴിതാ ഇത്തവണ വെടിക്കെട്ട് ബാറ്റിങ്ങുമായി കസറാന്‍ ശേഷിയുള്ള താരം ആരാണെന്ന് പ്രവചിച്ചിരിക്കുകയാണ് മൈക്കല്‍ വോണ്‍.
അത് രോഹിത് ശര്‍മയാണെന്നാണ് വോണ്‍ പ്രവചിക്കുന്നത്. ഇത്തവണ നായകന്റെ സമ്മര്‍ദ്ദമില്ലാതെ ഇറങ്ങുന്ന രോഹിത് ശര്‍മയാവും ഏറ്റവും സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുകയെന്നാണ് വോണ്‍ പറയുന്നത്. ഓപ്പണറായി ഇറങ്ങുന്ന രോഹിത് തല്ലിത്തകര്‍ക്കുമെന്നുറപ്പ്. പരിശീലന മത്സരത്തില്‍ ഗംഭീര പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്. ഏറെക്കാലമായി നായകന്റെ തലവേദനയുള്ളതിനാല്‍ വിക്കറ്റ് കാത്ത് സൂക്ഷ്മതയോടെ കളിക്കാന്‍ രോഹിത് നിര്‍ബന്ധിതനായിരുന്നു.
പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ വെടിക്കെട്ട് നടത്താന്‍ പലപ്പോഴും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ആ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ തല്ലിത്തകര്‍ക്കാന്‍ രോഹിത്തിന് സാധിക്കുമെന്നാണ് വോണ്‍ വിലയിരുത്തുന്നത്. എന്നാല്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുക രോഹിത് ശര്‍മയാവില്ല അത് വിരാട് കോലിയായിരിക്കുമെന്നും വോണ്‍ പ്രവചിക്കുന്നു. അവസാന സീസണില്‍ 600ലധികം റണ്‍സ് നേടാന്‍ കോലിക്കായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും അദ്ദേഹം കസറുമെന്നാണ് കോലി പറയുന്നത്.

കോലി ഇടവേളക്ക് ശേഷമാണ് വീണ്ടും കളത്തിലെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അദ്ദേഹം കളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പെട്ടെന്ന് ഫോമിലേക്കെത്താന്‍ സാധിക്കുമോയെന്നതാണ് അറിയേണ്ടത്. അതേ സമയം ആദം ഗില്‍ക്രിസ്റ്റ് റണ്‍വേട്ടക്കാരിലെ ഒന്നാമനായി യശ്വസി ജയ്‌സ്വാളിനെയാണ് തിരഞ്ഞെടുത്തത്. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ ജയ്‌സ്വാള്‍ ഓരോ സീസണിന് ശേഷവും ബാറ്റിങ് മെച്ചപ്പെടുന്ന താരങ്ങളിലൊരാളാണ്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ജയ്‌സ്വാളിന് ശേഷിയുണ്ട്. ഇംഗ്ലണ്ട് പരമ്പരയില്‍ റെക്കോഡ് പ്രകടനമാണ് ജയ്‌സ്വാള്‍ നടത്തിയത്. ഇതേ മികവ് ഇത്തവണയും കാട്ടാന്‍ ജയ്‌സ്വാളിന് സാധിച്ചേക്കും. സഞ്ജുവിന്റേയും ടീമിന്റേയും വലിയ പ്രതീക്ഷയാണ് ഇടം കൈയന്‍ താരമായ ജയ്‌സ്വാള്‍. ഇത്തവണ കൂടുതല്‍ പ്രമുഖരും റണ്‍വേട്ടക്കാരില്‍ ഒന്നാമനായി മാറാന്‍ സാധ്യതയുള്ള താരമായി തിരഞ്ഞെടുത്തിരിക്കുന്നത് ജയ്‌സ്വാളിനെയാണ്.
ഇത്തവണ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധ്യതയുള്ള താരങ്ങളേയും ഇവര്‍ തിരഞ്ഞെടുത്തു. മൈക്കല്‍ വോണ്‍ കുല്‍ദീപ് യാദവാകും പര്‍പ്പിള്‍ ക്യാപ് നേടുകയെന്നാണ് പ്രവചിച്ചിരിക്കുന്നത്. അവസാന സീസണില്‍ അത്ര മികച്ച പ്രകടനമല്ല കുല്‍ദീപ് നടത്തിയത്. എന്നാല്‍ സമീപകാലത്തെ കുല്‍ദീപിന്റെ ഫോം മികച്ചതാണ്. അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ കുല്‍ദീപിന് സാധിച്ചേക്കും. അതേ സമയം ഗില്‍ക്രിസ്റ്റ് വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനായി പേസറെയാണ് തിരഞ്ഞെടുത്തത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാവും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാവുകയെന്നാണ് ആദം ഗില്‍ക്രിസ്റ്റ് പറയുന്നത്. ഇത്തവണ റെക്കോഡ് പ്രതിഫലത്തിലാണ് സ്റ്റാര്‍ക്ക് കളിക്കാനെത്തുന്നത്. വമ്പന്‍ പ്രകടനത്തോടെ കെകെആറിനെ കപ്പിലേക്കെത്തിക്കാന്‍ സ്റ്റാര്‍ക്കിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണ കിരീടം നേടുന്ന ടീം മുംബൈ ഇന്ത്യന്‍സ് ആയിരിക്കുമെന്നാണ് ഗില്‍ക്രിസ്റ്റും വോണും പറയുന്നത്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇത്തവണ കരുത്തരുടെ നിരയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications