Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സിഎസ്‌കെയും മുംബൈയുമല്ല, കപ്പടിക്കുക റോയല്‍സ്! പ്രവചിച്ച് ബ്രോഡ്, കാരണമറിയാം

ഐപിഎല്ലിന്റെ 17ാം സീസണ്‍ മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐപിഎല്‍ പൂരത്തിനു കൊടിയേറുക. മുന്‍ സീസണുകളിലേതു പോലെ ഇത്തവണയും 10 ഫ്രാഞ്ചൈസികളാണ് ഐപിഎല്‍ ട്രോഫിക്കായി പോരടിക്കുന്നത്.

കിരീടസാധ്യതയില്‍ നിലവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ടു ടീമുകള്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സിഎസ്‌കെയും ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍സുമാണ്. ഹാര്‍ദിക്കിനു കീഴില്‍ മുംബൈയുടെ കന്നി സീസണ്‍ കൂടിയാണിത്. പക്ഷെ ഇത്തവണ കിരീടം ഈ രണ്ടു പേര്‍ക്കുമാവില്ലെന്നാണ് ബ്രോഡ് പ്രവചിച്ചത്.

STUART BROAD

സഞ്ജു സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സായിരിക്കും ഐപിഎല്ലിലെ പുതിയ രാജാക്കന്‍മാരെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഇതിന്റെ കാരണം അദ്ദേഹം തുറന്നു പറയുകയും ചെയ്തിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനു ഐപിഎല്ലിന്റെ പുതിയ സീസണില്‍ കിരീടം നേടാന്‍ സാധിക്കും. ഞാന്‍ ടൂര്‍ണമെന്റില്‍ പിന്തുണയ്ക്കുന്ന ടീമും റോയല്‍സാണ്. സാധാരണയായി ഞാന്‍ എന്റെ സുഹൃത്തുക്കളുള്‍പ്പെട്ട ടീമിനെയാണ് പിന്തുണയ്ക്കാറുള്ളത്.

ജോസ് ബട്‌ലര്‍ കളിക്കുന്നത് റോയല്‍സിനു വേണ്ടിയാണ്. ജോഫ്ര ആര്‍ച്ചര്‍ നേരത്തേ അവര്‍ക്കു വേണ്ടി കളിക്കുകയും ചെയ്തിട്ടുണ്ട്. വളരെ മികച്ചൊരു ഫ്രാഞ്ചൈസിയായിട്ടാണ് അവര്‍ കാണപ്പെടുന്നത്. മാത്രമല്ല റോയല്‍സിന്റെ പിങ്ക് ജഴ്സിയും ഏറെ ഇഷ്ടമാണെന്നും ബ്രോഡ് വ്യക്തമാക്കി. ബ്രോഡ് തന്റെ ഇഷ്ട ഐപിഎല്‍ ടീമിനെക്കുറിച്ച് പറയുന്ന ഈ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് എക്‌സിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

2008ലെ പ്രഥമ ഐപിഎല്‍ സീസണിലെ സര്‍പ്രൈസ് ചാംപ്യന്‍മാരായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. ആരും കിരീട സാധ്യത കല്‍പ്പിക്കാതിരുന്ന അവര്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയില്‍ എല്ലാ പ്രവചനങ്ങളും തകര്‍ത്ത് അന്നു കിരീടം ചൂടുകയായിരുന്നു.

അതിനു ശേഷം വീണ്ടുമൊരു ഫൈനലിനായുള്ള റോയല്‍സിന്റെ കാത്തിരിപ്പ് തീര്‍ന്നത് 2022ലായിരുന്നു. മലയാളി താരം സഞ്ജു സാംസണിനു കീഴിലാണ് വീണ്ടുമൊരു ഫൈനലില്‍ കളിക്കാന്‍ റോയല്‍സിനു ഭാഗ്യമുണ്ടായത്. പക്ഷെ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു ഫൈനലില്‍ അവര്‍ കീഴടങ്ങുകയായിരുന്നു.

SANJU - BUTTLER

കഴിഞ്ഞ സീസണിലാവട്ടെ റോയല്‍സിനു പ്ലേഓഫില്‍ പോലും കടക്കാനായില്ല. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് റോയല്‍സ് ഫിനിഷ് ചെയ്തത്. വെറുമൊരു ജയമകലെയാണ് അന്നു അവര്‍ക്കു പ്ലേഓഫ് നഷ്ടമായത്. എന്നാല്‍ പുതിയ സീസണില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കാമെന്ന ആത്മവിശ്വാസത്തിലായിരിക്കും റോയല്‍സ്.

വളരെ സന്തുലിതമായ, മികച്ച താരനിരയുള്ള ടീമാണ് റോയല്‍സ്. സഞ്ജു, ബട്‌ലര്‍ എന്നിവരെക്കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുന്ന യശസ്വി ജയ്‌സ്വാള്‍, ടെസ്റ്റില്‍ പുതിയ തരംഗമായി മാറിയ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, സ്റ്റാര്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് തുടങ്ങിയവരും റോയല്‍സ് സംഘത്തിലുണ്ട്.

രാജസ്ഥാന്‍ റോയല്‍സ് ഫുള്‍ സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ഡൊണോവന്‍ ഫെരേര, കുനാല്‍ റാത്തോഡ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് സെന്‍, നവ്ദീപ് സൈനി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആദം സാംപ, ആവേശ് ഖാന്‍, റോവ്‌മെന്‍ പവല്‍, ശുഭം ദുബെ, ടോം കോഹ്ലര്‍ കാഡ്മോര്‍, ആബിദ് മുഷ്താഖ്, നാന്ദ്രെ ബര്‍ഗര്‍.

Story first published: Thursday, February 29, 2024, 20:12 [IST]
Other articles published on Feb 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+