IPL 2024: തന്റെ അബദ്ധമല്ല, ഗുജറാത്ത് തോറ്റത് ആ കാരണംകൊണ്ട്; തുറന്ന് പറഞ്ഞ് ശുബ്മാന്‍ ഗില്‍
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 17ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. അഹമ്മദാബാദില്‍ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നാല് വിക്കറ്റിന് 199 റണ്‍സെടുത്തെങ്കിലും 1 പന്തും 3 വിക്കറ്റും ബാക്കി നിര്‍ത്തി പഞ്ചാബ് വിജയം നേടിയെടുക്കുകയായിരുന്നു. ശശാങ്ക് സിങ്ങിന്റേയും (61*) ഇംപാക്ട് പ്ലയര്‍ അഷുതോഷ് ശര്‍മയുടേയും (31) പ്രകടനമാണ് പഞ്ചാബിന് ത്രില്ലിങ് ജയമൊരുക്കിയത്.
ഗുജറാത്ത് ജയമുറപ്പിച്ചിടത്തുനിന്നാണ് പഞ്ചാബ് മത്സരം തിരിച്ചുപിടിച്ച് ജയിച്ചതെന്ന് പറയാം. പഞ്ചാബിന്റെ ജയത്തിന് ഗുജറാത്ത് നായകന്‍ ശുബ്മാന്‍ ഗില്ലിന് സംഭവിച്ച പിഴവുകള്‍ കാരണമായെന്ന് പറയാം. എന്നാല്‍ ഗുജറാത്തിന്റെ തോല്‍വിയുടെ ശരിയായ കാരണം എന്താണെന്ന് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നായകന്‍ ശുബ്മാന്‍ ഗില്‍. അത് ശശാങ്ക് സിങ്ങിന്റേയും അഷുതോഷ് ശര്‍മയുടേയും പ്രകടന മികവുകൊണ്ടല്ലെന്നും മോശം ഫീല്‍ഡിങ് പ്രകടനമാണ് തോല്‍വിയുടെ കാരണമെന്നുമാണ് ശുബ്മാന്‍ പറയുന്നത്.
ഗുജറാത്ത് നായകന്‍ പറയുന്നത് ശരിയാണെന്ന് തന്നെ പറയാം. ഡെത്തോവറിലുള്‍പ്പെടെ നാലോളം ക്യാച്ചുകളാണ് ഗുജറാത്ത് താരങ്ങള്‍ വിട്ടുകളഞ്ഞത്. ഇത് മത്സരത്തില്‍ നിര്‍ണ്ണായകമായി മാറുകയും ചെയ്തു. 'ഞങ്ങള്‍ ഒന്നിലധികം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയാല്‍ ജയം നേടുക എളുപ്പമല്ല. ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ബാറ്റ്‌സ്മാന്‍മാര്‍ താളം കണ്ടെത്തിയാല്‍ റണ്‍സ് പ്രതിരോധിക്കുക പ്രയാസമാണ്.
ഗുജറാത്ത് നേടിയ റണ്‍സ് കുറഞ്ഞുപോയിയെന്ന് ഞാന്‍ പറയില്ല. ന്യൂബോളില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ 200 റണ്‍സ് മികച്ച സ്‌കോറായിരുന്നു. 15 ഓവര്‍വരെ ഞങ്ങള്‍ക്ക് മത്സരത്തില്‍ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ക്യാച്ചുകള്‍ നഷ്ടമാക്കിയതോടെ സമ്മര്‍ദ്ദമായി. നാല്‍ക്കണ്ഡെ അവസാന മത്സരത്തില്‍ നന്നായി പന്തെറിഞ്ഞു. അതുകൊണ്ടാണ് അവന് അവസാന ഓവര്‍ നല്‍കിയത്. ആളുകള്‍ ഇത്തരത്തിലുള്ള മികച്ച പ്രകടനങ്ങള്‍ കാണാനാണ് ആഗ്രഹിക്കുന്നത്.

യുവതാരങ്ങളടക്കം മത്സരത്തിന്റെ ഗതി മാറ്റുന്നു. ഇതാണ് ഐപിഎല്ലിന്റെ മനോഹാരിതയും' ശുബ്മാന്‍ പറഞ്ഞു. പ്രധാനപ്പെട്ട ക്യാച്ചുകള്‍ ഗുജറാത്ത് നഷ്ടപ്പെടുത്തിയത് തോല്‍വിയുടെ പ്രധാന കാരണമായെന്ന് പറയാം. മികച്ച ഫീല്‍ഡിങ് നടത്താന്‍ ടീമിന് സാധിച്ചെങ്കിലും ക്യാച്ചുകള്‍ കൈവിട്ട് കളഞ്ഞത് പഞ്ചാബ് മുതലാക്കി. അസ്മത്തുല്ല ഒമര്‍സായി, ഉമേഷ് യാദവ്, സായ് സുദര്‍ശന്‍ എന്നിവരെല്ലാം ക്യാച്ചുകള്‍ പാഴാക്കി. എല്ലാം പ്രയാസമുള്ള ക്യാച്ചുകളായിരുന്നു.
എന്നാല്‍ മത്സരത്തിന്റെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇത്തരം ക്യാച്ചുകള്‍ മുതലാക്കേണ്ടതും അത്യാവശ്യമാണ്. ശുബ്മാന്‍ നിലവിലെ അഞ്ച് ബൗളര്‍മാരെ മാത്രം അമിതമായി വിശ്വസിച്ചത് തോല്‍വിക്ക് കാരണമായി മാറിയെന്ന് പറയാം. പ്ലാന്‍ ബിയുടെ അഭാവം താരത്തിനുണ്ടായിരുന്നു. ദര്‍ശന്‍ നാല്‍ക്കണ്ഡെ മീഡിയം പേസറെന്ന നിലയില്‍ തിളങ്ങുന്ന താരമാണ്. എന്നിട്ടും അദ്ദേഹത്തിന് അവസാന ഓവര്‍ മാത്രമാണ് നല്‍കിയത്. അവസാന ഓവറില്‍ 7 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
അഞ്ച് പന്തുവരെ മത്സരമെത്തിക്കാന്‍ നാല്‍ക്കണ്ഡെക്കായി. നേരത്തെ ഒന്നോ രണ്ടോ ഓവര്‍ നല്‍കിയിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മാറ്റിമറിക്കാന്‍ യുവതാരത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ ഇത്തരമൊരു സാധ്യത ടീമിലുണ്ടായിട്ടും ഇത് പരീക്ഷിക്കാന്‍ ശുബ്മാന്‍ ഗില്‍ ധൈര്യം കാട്ടിയില്ല. വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ശുബ്മാന്‍ തയ്യാറാവുന്നില്ല. ഇതാണ് ടീമിനെ പിന്നോട്ടടിക്കുന്നതെന്ന് പറയാം. എന്തായാലും ഗുജറാത്തിന് വലിയ നാണക്കേടായി തോല്‍വി മാറി.
ശശാങ്ക് സിങ് 29 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് കസറിയത്. 210 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ പ്രകടനം. ഇംപാക്ട് പ്ലയറായി അഷുതോഷ് ശര്‍മയെ ഇറക്കാനുള്ള പഞ്ചാബിന്റെ തീരുമാനവും നിര്‍ണ്ണായകമായി. 17 പന്തില്‍ 31 റണ്‍സാണ് അഷുതോഷ് നേടിയത്. 3 ഫോറും 1 സിക്‌സുമടക്കം താരം നടത്തിയ കാമിയോ പഞ്ചാബിലേക്ക് കളി തിരിക്കുന്നതില്‍ നിര്‍ണ്ണായകമായി മാറി. പഞ്ചാബിന് വലിയ ആത്മവിശ്വാസം നല്‍കുന്ന ജയമാണിതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications