Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കഴിഞ്ഞ സീസണ്‍ പോലെയല്ല ഇത്തവണ! നിയമം മാറി, എന്തൊക്കെ?

ഐപിഎല്ലിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ ഇനിയുള്ളത് മണിക്കൂറുകള്‍ മാത്രം. വെള്ളിയാഴ്ച വൈകീട്ട് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ പൂരത്തിനു കൊടിയേറുകയാണ്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് കന്നിയങ്കം. ദൈര്‍ഘ്യമേറിയ സീസണ്‍ വിജയത്തോടെ തന്നെ ആരംഭിക്കാനായിരിക്കും എംഎസ് ധോണിയുടെയും ഫഫ് ഡുപ്ലെസിയുടെയും ശ്രമം.

രണ്ടു മാസത്തിലേറെ നീളുന്ന ഐപിഎല്ലിന്റെ കലാശപ്പോരാട്ടം മേയ് അവസാനത്തോടെയാണ്. മുന്‍ സീസണുകളെപ്പോലെ ഇത്തവണയും 10 ഫ്രാഞ്ചൈസികളാണ് കിരീടത്തിനു വേണ്ടി പോരടിക്കുക. പക്ഷെ കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ചില മാറ്റങ്ങള്‍ ഈ ടൂര്‍ണമെന്‍റിനുണ്ട് നിയമത്തിലാണ് ഈ സീസണില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുള്ളത്. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

IPL TROPHY

പ്രധാനമായും രണ്ടു മാറ്റങ്ങളാണ് ഐപിഎല്‍ നിയമങ്ങളില്‍ വരുത്തിയിട്ടുള്ളത്. ഇതില്‍ ആദ്യത്തേത് ഒരോവറില്‍ രണ്ടു ബൗണ്‍സറുകള്‍ എറിയാന്‍ ബൗളര്‍ക്കു അനുമതി നല്‍കിയിട്ടുണ്ടെന്നതാണ്. ഇതു ബൗളര്‍മാര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന തീരുമാനം കൂടിയാണ്. കഴിഞ്ഞ സീസണ്‍ വരെ ഒരു ബൗണ്‍സര്‍ മാത്രമേ ഒരോവറില്‍ എറിയാന്‍ ബൗളര്‍ക്കു സാധിച്ചിരുന്നുള്ളൂ.

ആഭ്യന്തര ക്രിക്കറ്റില്‍ നിലവില്‍ ഈ നിയമം അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഐപിഎല്ലിലും രണ്ടു ബൗണ്‍സറുകള്‍ എറിയാന്‍ ബൗളര്‍മാര്‍ക്കു പച്ചക്കൊടി ലഭിച്ചിരിക്കുകയാണ്. ബാറ്റും ബോളും തമ്മിലുള്ള പോരാട്ടം കൂടുതല്‍ സന്തുലിതമാക്കി മാറ്റാന്‍ ഈ നിയമം സഹായിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിയമത്തില്‍ വരുത്തിയ രണ്ടാമത്തെ മാറ്റം സ്റ്റംപിങ് റിവ്യൂ പരിശോധിക്കുമ്പോള്‍ അതോടൊപ്പം ക്യാച്ചാണോയെന്നതും തേര്‍ഡ് അംപയര്‍ പരിശോധിക്കുമെന്നതാണ്. അതായത് ഒരു സ്റ്റംപിങ് കോളില്‍ റഫറല്‍ വരുകയാണെങ്കില്‍ ക്യാച്ചാണോയെന്നാണ് തേര്‍ഡ് അംപയര്‍ ആദ്യം പരിശോധിക്കുക.

അതിനു ശേഷം മാത്രമേ സ്റ്റംപിങ് റീപ്ലേ പരിശോധിക്കുകയുള്ളൂ. ക്യാച്ചിനു മുമ്പ് സ്റ്റംപിങ് പരിശോധിച്ചാല്‍ അതു ഫീല്‍ഡിങ് ടീമിനോടുള്ള അനീതിയാണെന്നാണ് ബിസിസിഐയുടെ പക്ഷം. ഈ കാരണത്താല്‍ തന്നെയാണ് നിയമത്തില്‍ മാറ്റം കൊണ്ടുവന്നത്.

പ്രധാനമായും ഈ രണ്ടു പുതിയ നിയമങ്ങളാണ് ഈ സീസണ്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. മറ്റു നിയമങ്ങളെല്ലാം പഴയതു പോലെ തുടരുകയും ചെയ്യും. വൈഡും നോ ബോളുമുള്‍പ്പെടെ ഇരുടീമുകള്‍ക്കും രണ്ടു റിവ്യു വീതം നല്‍കുന്നത് ഈ സീസണിലും തുടരും.

അതേസമയം, ഐപിഎല്ലില്‍ പുതിയൊരു സാങ്കേതിക വിദ്യ ഇത്തവണ ബിസിസിഐ പരിചയപ്പെടുത്തുകയാണ്. സ്മാര്‍ട്ട് റീപ്ലേ സിസ്റ്റമെന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്. ഓണ്‍ഫീല്‍ഡ് റിവ്യുകള്‍ കൂടുതല്‍ കണിശവും വേഗതത്തിലുമാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

ടിവി അംപയര്‍ക്കു ഹോക്ക് ഐ ഓപ്പറേറ്റര്‍മാര്‍ വളരെ വേഗത്തില്‍ നേരിട്ട് ദൃശ്യങ്ങള്‍ നല്‍കുന്ന സംവിധാനമാണിത്. ഇതിനു വേണ്ടി ടിവി അംപയറും ഹോക്ക് ഐ ഓപ്പറേറ്റര്‍മാരും ഇനി ഒരേയിടത്തായിരിക്കും പ്രവര്‍ത്തിക്കുന്നത്. ഇതു ഇവര്‍ തമ്മില്‍ നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുകയും കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കി തീര്‍ക്കുകയും ചെയ്യും.

എട്ടു ഹോക്ക് ഐ ക്യാമറകളാണ് ഗ്രൗണ്ടിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി സ്ഥാപിക്കുക. ഇവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അപ്പപ്പോള്‍ തന്നെ ടിവി അംപയറുടെ സ്‌ക്രീനില്‍ തെളിയുകയും ചെയ്യും. ഇതു സ്റ്റംപിങ്, റണ്ണൗട്ട്, ക്യാച്ചുകള്‍ എന്നിവയുടെ കാര്യത്തില്‍ വളരെ കൃത്യമായ തീരുമാനങ്ങളെടുക്കാനും ടിവി അംപയറെ സഹായിക്കും.

Story first published: Thursday, March 21, 2024, 11:31 [IST]
Other articles published on Mar 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+