For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്കിന് ലാസ്റ്റ് ചാന്‍സ്, രാജസ്ഥാനോട് തോറ്റാല്‍ വഴിമാറും? ക്യാപ്റ്റനാവാന്‍ ബുംറ!

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വലിയ പ്രതീക്ഷകളോടെയെത്തിയ മുംബൈ ഇന്ത്യന്‍സിന് ആദ്യത്തെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ കാര്യങ്ങള്‍ കടുപ്പമാവുകയാണ്. നായകനെന്ന നിലയില്‍ വലിയ വെല്ലുവിളിയാണ് ഹാര്‍ദിക് നേരിടുന്നത്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയപ്പോള്‍ തുടങ്ങിയ ആരാധക പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണെന്ന് പറയാം. ആദ്യ രണ്ട് മത്സരത്തിലും കാണികള്‍ വലിയ വിയോജിപ്പാണ് ഹാര്‍ദിക്കിനോട് കാട്ടിയത്.

ടോസിടാന്‍ എത്തിയപ്പോള്‍ കൂവിയതും സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനം ഉയര്‍ത്തിയതുമെല്ലാം ഹാര്‍ദിക്കിനെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്. രണ്ട് മത്സരത്തിലും ഹാര്‍ദിക് നായകനെന്ന നിലയില്‍ നടത്തിയ നീക്കങ്ങളെല്ലാം പാളിയിരുന്നു. അതുകൊണ്ടുതന്നെ വലിയ വിമര്‍ശനം താരത്തിനെതിരേ ഉയരുന്നു. മുംബൈയില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് മുംബൈ ഇന്ത്യന്‍സ് ഇനി നേരിടേണ്ടത്. തട്ടകത്തിലും ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.

ഇത് തെളിയിക്കുന്ന തരത്തിലാണ് എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം. രോഹിത് അനുകൂല മുദ്രാവാക്യങ്ങളോടൊപ്പം കൂവലും മുംബൈ എയര്‍പോര്‍ട്ടില്‍ ഹാര്‍ദിക്കിന് നേരിടേണ്ടി വന്നു. ഹാര്‍ദിക്കിനെ സംബന്ധിച്ച് രാജസ്ഥാനെതിരായ മത്സരം നിലനില്‍പ്പിന്റെ പ്രശ്‌നമായിരിക്കുകയാണ്. തട്ടകത്തില്‍ രാജസ്ഥാനെ തോല്‍പ്പിക്കാന്‍ മുംബൈക്ക് സാധിക്കാതെ പോയാല്‍ ഹാര്‍ദിക് മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ സാധ്യതയുണ്ട്.

മുംബൈയുടെ ആരാധകര്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഹാര്‍ദിക്കിന് നായകനെന്ന നിലയില്‍ മുന്നോട്ട് പോവുക കടുപ്പമാണ്. അതുകൊണ്ടുതന്നെ രാജസ്ഥാനെതിരായ മത്സരശേഷം തീരുമാനമെടുക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറെടുക്കുകയാണ്. ഹാര്‍ദിക് നായകനായി തുടരുന്നതില്‍ ടീമിനുള്ളില്‍ത്തന്നെ വലിയൊരു വിഭാഗത്തിന് വിയോജിപ്പുണ്ട്. രോഹിത് ശര്‍മ ഇനി നായകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ ജസ്പ്രീത് ബുംറയെ ക്യാപ്റ്റനാക്കി മുന്നോട്ട് പോകാന്‍ മുംബൈ നിര്‍ബന്ധിതരാവും.

hardik pandya

രാജസ്ഥാനെതിരായ മത്സരത്തില്‍ മുംബൈക്ക് വിജയിക്കാനായാല്‍ ഹാര്‍ദിക്കിനെതിരേയുള്ള വിമര്‍ശനങ്ങള്‍ കെട്ടടങ്ങിയേക്കും. ആരാധകരുടെ പ്രതിഷേധം തണുത്താല്‍ സമ്മര്‍ദ്ദം കുറക്കാനും ടീമിനെ മികച്ച രീതിയില്‍ നയിക്കാനും ഹാര്‍ദിക്കിനായേക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഹാര്‍ദിക്കിന് ടീമിനെ നയിക്കുക വളരെ പ്രയാസമാണ്. അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങളില്‍ ടീമിനുള്ളിലെ സീനിയേഴ്‌സിന് തന്നെ കടുത്ത വിയോജിപ്പുണ്ട്.

ഈ സാഹചര്യത്തില്‍ ടീം രണ്ട് തട്ടിലാണുള്ളതെന്ന് പറയാം. യുവതാരങ്ങളെല്ലാം രോഹിത്തിനെ അനുകൂലിക്കുന്നവരാണ്. ഹാര്‍ദിക്കിന് സീനിയേഴ്‌സിനെ ബഹുമാനിക്കാന്‍ അറിയില്ലെന്ന ആക്ഷേപവും ശക്തമായി നിലനില്‍ക്കുന്നു. മുന്‍ നായകന്‍ രോഹിത് ശര്‍മയെ വേണ്ടവിധം ഹാര്‍ദിക് പരിഗണിക്കുന്നുമില്ല. ഇതെല്ലാം മുംബൈയെ പിന്നോട്ടടിക്കുകയാണ്. ടീമിനുള്ളിലെ ഐക്യം നഷ്ടപ്പെട്ടു. ഇത് തിരിച്ചുകൊണ്ടുവരികയാണ് പ്രധാന വെല്ലുവിളി.

രോഹിത് ശര്‍മ നായകസ്ഥാനം മാറുമ്പോള്‍ ക്യാപ്റ്റന്‍സി പ്രതീക്ഷിച്ചിരുന്നവരാണ് ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും. എന്നാല്‍ ഇരുവരേയും മറികടന്നാണ് ഹാര്‍ദിക്കിനെ ടീം മാനേജ്‌മെന്റ് ക്യാപ്റ്റനാക്കിയത്. ഇതില്‍ ഇവര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. ബുംറയെ ക്യാപ്റ്റനാക്കിയാല്‍ നിലവിലെ മുംബൈയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവും. ബുംറ രോഹിത്തിന് കീഴില്‍ വളര്‍ന്ന താരമാണ്. രോഹിത്തിനോട് വലിയ ബഹുമാനവും ബുംറക്കുണ്ട്.

കൂടാതെ മുംബൈ ടീമിനുള്ളില്‍ വലിയ സ്വീകാര്യത ബുംറക്കുണ്ട്. ഇതോടൊപ്പം ആരാധകരും ബുംറയെ പിന്തുണക്കും. ഇന്ത്യന്‍ ടീമിനെയടക്കം ഇതിനോടകം നയിക്കാന്‍ ബുംറക്കായിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. മടങ്ങിവരാന്‍ അല്‍പ്പം കൂടി വൈകിയേക്കും. ഈ സാഹചര്യത്തില്‍ ക്യാപ്റ്റനാക്കാന്‍ മുംബൈക്ക് സാധിക്കുന്ന താരം ബുംറയാണ്. തട്ടകത്തിലും വലിയ പ്രതിഷേധം ഹാര്‍ദിക്കിനെതിരേ ഉയര്‍ന്നാല്‍ ഇത്തരമൊരു മാറ്റം ടീം നടപ്പിലാക്കിയേക്കും.

ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ട് പ്രകടനത്തേയും വിമര്‍ശനങ്ങള്‍ ബാധിക്കുന്നുണ്ട്. എന്തായാലും രാജസ്ഥാനെതിരായ മത്സരഫലവും ആരാധകരുടെ പ്രതികരണവും വിലയിരുത്തി നിര്‍ണ്ണായക മാറ്റം മുംബൈ വരുത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Saturday, March 30, 2024, 15:29 [IST]
Other articles published on Mar 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+