Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ചാംപ്യന്‍ പട്ടം മുംബൈയ്ക്ക്! സാധ്യതയില്‍ രണ്ടാമത് ഈ ടീം, ടോപ്പ് 3യില്‍ റോയല്‍സില്ല

രണ്ടു മാസത്തിലേറെ നീളുന്ന ക്രിക്കറ്റ് പൂരത്തിനു കൊടിയേറിയിരിക്കുകയാണ്. മേയ് അവസാനത്തോടെ നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ആരായിരിക്കും കപ്പുയര്‍ത്തുക? ലോകമെമ്പാടമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കു മുഴുവന്‍ അറിയാനുള്ളത് ഈ കാര്യമാണ്. ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ ടി20 ഫ്രാഞ്ചൈസി ലീഗില്‍ അങ്കത്തട്ടിലിങ്ങുക 10 ടീമുകളാണ്. ഇവരില്‍ ആരാവും ചാംപ്യന്‍മാരാവുകയെന്ന പ്രവചനം വന്നിരിക്കുകയാണ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച പോളിലാണ് ആരായിരിക്കും ഈ സീസണില്‍ കപ്പില്‍ മുത്തമിടുകയെന്നു ക്രിക്കറ്റ് വിദഗ്ധര്‍, കണ്ടെന്റ് ക്രിയേറ്റര്‍മാര്‍, ജേര്‍ണലിസ്റ്റുകള്‍ എന്നിവര്‍ ചേര്‍ന്നു പ്രവചിച്ചത്. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സായിരിക്കും ഇത്തവണ ജേതാക്കളാവുകയെന്നാണ് പ്രവചനം. പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ മുംബൈ ആറാം കിരീടമുയര്‍ത്തുമെന്ന് 32 ശതമാനം പേരാണ് വോട്ടിങില്‍ രേഖപ്പെടുത്തിയത്.

HARDIK- BOUCHER

ഇതു സംഭവിക്കുകയാണെങ്കില്‍ 2020നു ശേഷം മുംബൈയുടെ ആദ്യത്തെ ഐപിഎല്‍ കിരീനേട്ടം കൂടിയായിരിക്കും. മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ കഴിഞ്ഞ മൂന്നു സീസണുകളും മുംബൈയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. അദ്ദേഹത്തെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റി പകരം ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദിക്കിനെ ട്രേഡ് വിന്‍ഡോയില്‍ വാങ്ങാന്‍ മുംബൈയെ പ്രേരിപ്പിച്ചതും ഇതു തന്നെയാണ്.

രോഹിത്തിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയതിനെതിരേ ഇപ്പോഴും ആരാധകരോഷം ശക്തമാണെങ്കിലും ഇതൊന്നും കിരീടത്തിലേക്കുള്ള കുതിപ്പില്‍ മുംബൈയ്ക്കു തടസ്സമാവില്ലെന്നാണ് പ്രവചനം ശരിവയ്ക്കുന്നത്.

മുംബൈ കഴിഞ്ഞാല്‍ കിരീടസാധ്യതയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. സിഎസ്‌കെ ആറാം കിരീടം ചൂടുമെന്നു 26 ശതമാനം പേരാണ് പ്രവചിച്ചിരിക്കുന്നത്. ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞിട്ടും സിഎസ്‌കെ കിരീട ഫേവറിറ്റുകളില്‍ രണ്ടാംസ്ഥാനത്തുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ധോണിക്കു പകരം യുവ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദാണ് ഈ സീസണില്‍ സിഎസ്‌കെയെ നയിക്കുക. വ്യാഴാഴ്ച വൈകീട്ടോടെയാണ് എല്ലാവരെയും ഞെട്ടിച്ച് ധോണി ക്യാപ്റ്റന്‍സി ഒഴിയുകയും പകരം ചുമതല റുതുരാജിനെ ഏല്‍പ്പിക്കുകയും ചെയ്തത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോളില്‍ കിരീട സാധ്യതയില്‍ മൂന്നാംസ്ഥാനത്ത് എത്തിയത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെപ്പോലും പിന്തള്ളിയാണ് ആര്‍സിബി പോളില്‍ മൂന്നാമതെത്തിയത്. 24 ശതമാനം പേരാണ് ആര്‍സിബി കന്നി ഐപിഎല്‍ ട്രോഫി സ്വന്തമാക്കുമെന്നു പ്രവചിച്ചിരിക്കുന്നത്. സിഎസ്‌കെയും ആര്‍സിബിയും തമ്മില്‍ വെറും രണ്ടു ശതമാനത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂവെന്നതും ശ്രദ്ധേയമാണ്.

CSK

അടുത്തിടെ സമാപിച്ച വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) ആര്‍സിബി ചാംപ്യന്‍മാരായിരുന്നു. അവരുടെ ആദ്യ കിരീടവിജയം കൂടിയായിരുന്നു ഇത്. പെണ്‍പടയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഫാഫ് ഡുപ്ലെസി നയിക്കുന്ന ആര്‍സിബിയുടെ പുരുഷ ടീമും നേട്ടം ആവര്‍ത്തിക്കുമോയെന്നാണ് അറിയാനുള്ളത്. 2008ലെ പ്രഥമ എഡിഷന്‍ മുതല്‍ ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന ടീമാണ് ആര്‍സിബി. പക്ഷെ ഒരിക്കല്‍പ്പോലും കപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല.

വ്യത്യസ്ത കാലഘട്ടങ്ങളില്‍ ശക്തമായ താരനിര ആര്‍സിബിക്കുണ്ടായിരുന്നു. പക്ഷെ ഇതൊന്നും കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ അവരെ സഹായിച്ചില്ല. മൂന്നു തവണ ആര്‍സിബി ഐപിഎല്‍ കിരീടമെന്ന ലക്ഷ്യത്തിന് തൊട്ടരികെ വരെയെത്തിയിട്ടുണ്ട്.

പക്ഷെ എല്ലാ തവണയും ഫൈനലില്‍ അടിതെറ്റുകയായിരുന്നു. ഏറ്റവും അവസാനമായി 2016ല്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലാണ് ആര്‍സിബി അവസാനമായി ഫൈനലില്‍ കളിച്ചത്. പക്ഷെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മുന്നില്‍ ട്രോഫി അടിയറവയ്ക്കുകയായിരുന്നു.

Story first published: Friday, March 22, 2024, 19:25 [IST]
Other articles published on Mar 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+