Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈ ഇനി ബുംറയില്ലാതെ കളിക്കട്ടെ, ഇല്ലെങ്കില്‍ പണികിട്ടുക ഇന്ത്യക്ക്! ദാ ഇങ്ങനെ

ഐപിഎല്ലില്‍ നിന്നും ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യ ടീമായി അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മാറിയിരുന്നു. വാംഖഡെയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനോടും തോറ്റതോടെയാണ് മുംബൈയുടെ വഴി പൂര്‍ണമായി അടഞ്ഞത്. സീസണില്‍ ബാക്കിയുള്ള മൂന്നു മല്‍സരങ്ങളിലും ജയിച്ചാലും മുംബൈയെ ഇനി പ്ലേഓഫില്‍ കാണില്ല. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും മാനംകാക്കല്‍ പോരാട്ടങ്ങളായിരിക്കും.

മുംബൈയെ സംബന്ധിച്ച് സീസണിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഗംഭീര പ്രകടനമാണ്. ടീമിലെ മറ്റുള്ളവരെല്ലാം നനഞ്ഞ പടക്കമായപ്പോള്‍ ബുംറ മാത്രമാണ് തീപ്പൊരി പ്രകടനവുമായി മുംബൈയ്ക്കു ആഹ്ലാദിക്കാന്‍ വക നല്‍കിയത്. നിലവില്‍ ഏറ്റവുമധികം വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയാണ് ബുംറ. 11 മല്‍സരങ്ങളില്‍ നിന്നും 6.25 ഇക്കോണമി റേറ്റില്‍ 17 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.

JASPRIT BUMRAH

ബുംറയോടു മുംബൈ ടീമിനു ഇനി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ബാക്കിയുള്ള മല്‍സരങ്ങളില്‍ വിശ്രമം അനുവദിക്കുകയെന്നതാണ്. കാരണം അദ്ദേഹം കളിച്ചാലും മുംബൈ ജയിച്ചാലും പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോവുന്നില്ല. അതുകൊണ്ടു തന്നെ ടീമിനെ സംബന്ധിച്ച് ബുംറയുടെ സേവനം നിര്‍ബന്ധവുമല്ല. അടുത്ത മാസം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ബൗളിങിന്റെ കുന്തമുനയാവുക ബുംറയായിരിക്കും. അതുകൊണ്ടു തന്നെ അദ്ദേഹത്തെ കാത്തുസൂക്ഷിക്കേണ്ടതും ഇന്ത്യക്കു പ്രധാനമാണ്.

മുംബൈയ്ക്കു വേണ്ടി തുടര്‍ന്നുള്ള മല്‍സരങ്ങളിലും കളിച്ചാല്‍ അതു ചിലപ്പോള്‍ ബുംറയ്ക്കു പരിക്കേല്‍ക്കാന്‍ ഇടയാക്കിയേക്കും. അത്തരമൊരു റിസ്‌ക്കെടുക്കാന്‍ ഇന്ത്യ തീര്‍ച്ചയായും ആഗ്രഹിക്കില്ല. പരിക്കുകളില്ലാതെ ബുംറയെ കൂടുതല്‍ ഫ്രഷായി ഇന്ത്യക്കു ലോകകപ്പില്‍ ആവശ്യമാണ്. അതിനു കഴിയണമെങ്കില്‍ മുംബൈ ടീം കനിയണം. ബുംറയില്ലാതെയൊരു ടീം കോമ്പിനേഷന്‍ തയ്യാറാക്കാന്‍ മുംബൈ ശ്രമിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പൂര്‍ണ ഫിറ്റായി അദ്ദേഹത്തെ ഇന്ത്യന്‍ ടീമിനു ലഭിക്കാന്‍ സാധ്യതയുള്ളൂ.

അല്‍പ്പം കടുപ്പമേറിയ ബൗളിങ് ആക്ഷന്‍ കാരണം ഇടയ്ക്കിടെ പരിക്കുകള്‍ക്കുന്ന പതിവ് ബുംറയ്ക്കുണ്ട്. പരിക്കു കാരണം 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാനത്തെ ടി20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ സേവനം ഇന്ത്യക്കു നഷ്ടമായിരുന്നു. അത്തരമൊരു വെല്ലുവിളി ഈ ലോകകപ്പിലും ഏറ്റെടുക്കാന്‍ ഇന്ത്യക്കു താല്‍പര്യം കാണില്ല.

JASPRIT BUMRAH

ലോകകപ്പ് സ്‌ക്വാഡിലെ മറ്റുള്ള ഭൂരിഭാഗം പേര്‍ക്കും ഇന്ത്യക്കു പകരക്കാരനെ കണ്ടെത്താന്‍ സാധിക്കുമെങ്കിലും ബുംറയുടെ കാര്യത്തില്‍ ഇങ്ങനെ പറയാന്‍ സാധിക്കില്ല. ബുംറയ്ക്കു പകരം വയ്ക്കാവുന്ന ഒരു ഫാസ്റ്റ് ബൗളര്‍ ഇപ്പോള്‍ ഇന്ത്യക്കില്ലെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ തുടര്‍ന്നും അദ്ദേഹത്തെ കളിപ്പിച്ച് ഒരു റിസ്‌കെടുക്കാന്‍ ഇന്ത്യ ആഗ്രഹിക്കില്ല.

പരിക്കു കാരണം കഴിഞ്ഞ ഐപിഎല്ലില്‍ ഒരു മല്‍സരം പോലും ബുംറയ്ക്കു കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സീസണില്‍ ടീമിലേക്കുള്ള മടങ്ങിവരവ് അദ്ദേഹം ഗംഭീരമാക്കുകയും ചെയ്തു. കഴിവിന്റെ പരമാവധി ബുംറ നല്‍കിയിട്ടും അതു മുംബൈയെ മുന്നേറാന്‍ സഹായിച്ചില്ല.

ബൗളിങില്‍ ബുംറയ്ക്കു മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ലെന്നതാണ് മുംബൈയെ വലച്ചത്. കൂടാതെ ബാറ്റിങ് നിരയുടെ ഭാഗത്തു നിന്നും പ്രതീക്ഷിച്ചതു പോലെയാെരു സംഭാവന ലഭിക്കാതിരുന്നതും മുംബൈയ്ക്കു പുറത്തേക്കു വഴിയൊരുക്കി.

Story first published: Saturday, May 4, 2024, 14:47 [IST]
Other articles published on May 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+