Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിനെ എന്തിന് തഴഞ്ഞു? തീരുമാനത്തിന് പിന്നില്‍ ഒരു കാരണം! ബൗച്ചര്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന്റെ ആരാധകരെയെല്ലാം കടുത്ത നിരാശയിലേക്ക് തള്ളിവിട്ടാണ് ടീം മാനേജ്‌മെന്റ് രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് നീക്കിയത്. അഞ്ച് കിരീടം ടീമിന് നേടിക്കൊടുത്ത രോഹിത്തിനെ അപ്രതീക്ഷിതമായി നായകസ്ഥാനത്ത് നിന്ന് നീക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെയാണ് മുംബൈ ക്യാപ്റ്റനാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക്കിനെ തിരികെ എത്തിച്ചാണ് മുംബൈ നായകസ്ഥാനം നല്‍കിയത്.

പെട്ടെന്നുണ്ടായ തീരുമാനം ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ വലിയ വിമര്‍ശനം ടീമിനെതിരേ ഉയരുകയും ലക്ഷക്കണക്കിന് ആരാധകര്‍ ടീമിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ഔദ്യോഗിക പേജുകള്‍ അണ്‍ഫോളോ ചെയ്യുകയുമുണ്ടായി. രോഹിത്തിനോട് ചോദിക്കാതെയാണ് ഇത്തരമൊരു തീരുമാനം ടീം മാനേജ്‌മെന്റ് എടുത്തതെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു. രോഹിത് ശര്‍മയും ഈ തീരുമാനത്തിനോട് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ എന്തുകൊണ്ടാണ് രോഹിത്തിനെ മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് നീക്കിയതെന്നതിന്റെ ശരിയായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍. 'അത് തികച്ചും ക്രിക്കറ്റ്പരമായ തീരുമാനമാണ്. ഹാര്‍ദിക് പാണ്ഡ്യയെ താരമെന്ന നിലയില്‍ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ പല ആളുകള്‍ക്കും ഇത് മനസിലാകുന്നില്ല. ആളുകള്‍ വളരെ വൈകാരികമായാണ് പ്രതികരിക്കുന്നത്.

എന്നാല്‍ നിങ്ങള്‍ വൈകാരികതയെ ഇതില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് വേണ്ടത്. ഈ തീരുമാനത്തിലൂടെ രോഹിത്തില്‍ നിന്ന് താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കാം. അവനെ ആസ്വദിച്ച് കളിച്ച് റണ്‍സ് നേടാനുള്ള അവസരമാണിത്. മികച്ച വ്യക്തിയാണ് രോഹിത്. മുംബൈ ഇന്ത്യന്‍സിന് മഹത്തായ സംഭാവന ചെയ്ത താരമാണവന്‍. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ അവന്‍ നയിക്കുന്നു.

rohit sharma,mark boucher

കഴിഞ്ഞ കുറച്ച് സീസണുകളിലായി ബാറ്റ്‌സ്മാനെന്ന നിലയില്‍ പ്രതീക്ഷിച്ച മികവ് രോഹിത്തിന് കാട്ടാനാവുന്നില്ല. എന്നാല്‍ നായകനെന്ന നിലയില്‍ മികവ് കാട്ടി. ഇപ്പോള്‍ നായകനെന്ന ഭാരമില്ലാതെ സ്വതന്ത്രനായി കളിക്കാനുള്ള അവസരമാണ് രോഹിത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ നായകനായി തുടരുന്നതിനാല്‍ രോഹിത്തിന് കിട്ടുന്ന താരപദവി കുറയുന്നില്ല. ഐപിഎല്ലില്‍ നായകനാവുമ്പോള്‍ അല്‍പ്പം കൂടി സമ്മര്‍ദ്ദം നേരിടുന്നു. ഇപ്പോള്‍ രോഹിത്തിന് ആ ഭാരമില്ല' ബൗച്ചര്‍ പറഞ്ഞു.

എന്നാല്‍ ക്രിക്കറ്റ് പരമായ തീരുമാനമെന്ന് ബൗച്ചര്‍ പറയുമ്പോഴും രോഹിത്തിനെ അപമാനിക്കുന്ന രീതിയില്‍ പടിയിറക്കം നടത്തിയതിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. രോഹിത് ശര്‍മയെ മുംബൈ അപമാനിച്ചതിനാല്‍ അദ്ദേഹം ടീം വിടാനുള്ള സാധ്യതയാണ് കൂടുതല്‍. മുംബൈയ്‌ക്കൊപ്പം ഈ സീസണില്‍ക്കൂടി രോഹിത് തുടര്‍ന്നേക്കും. അതിന് ശേഷം മെഗാ താരലേലം നടക്കാനുള്ളതിനാല്‍ രോഹിത്ത് ടീം വിടാനുള്ള സാധ്യതയുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സ് രോഹിത് ശര്‍മയില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. സാധിക്കുമെങ്കില്‍ ഈ സീസണില്‍ത്തന്നെ കൂടുമാറ്റം നടന്നേക്കും. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് എത്തുന്നതിനോട് ടീമിലെ സഹതാരങ്ങള്‍ക്കും വലിയ താല്‍പര്യമില്ല. ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം മറികടന്നാണ് ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയത്. ഇതില്‍ ടീമിനുള്ളില്‍ ശക്തമായ അതൃപ്തിയുണ്ട്.

ഇത് താരങ്ങളുടെ പ്രകടനത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. സീനിയര്‍ താരങ്ങളെപോലും ബഹുമാനിക്കാത്ത നായകനാണ് ഹാര്‍ദിക്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് കീഴില്‍ കളിക്കുമ്പോള്‍ മുംബൈ ടീമിനുള്ളില്‍ പൊട്ടിത്തെറിയുണ്ടാകുമോയെന്നത് കണ്ടറിയാം. നിലവിലെ സാധ്യതകള്‍ പ്രകാരം രോഹിത് ഡല്‍ഹിയിലേക്ക് പോയേക്കും.

മുന്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ്ങാണ് നിലവിലെ ഡല്‍ഹി പരിശീലകന്‍. അതുകൊണ്ടുതന്നെ രോഹിത്തിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നു. അന്തിമ തീരുമാനം രോഹിത്തിന്റേത് ആയതിനാല്‍ തീരുമാനം കാത്തിരുന്ന് കണ്ടറിയാം.

Story first published: Tuesday, February 6, 2024, 12:04 [IST]
Other articles published on Feb 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+