Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇനി 8 ടീമുകള്‍, ആര്‍ക്കെല്ലാം പ്ലേഓഫ് കളിക്കാം? ആര്‍സിബി വേണ്ടത് ഈ കാര്യങ്ങള്‍! അറിയാം

ഐപിഎല്‍ പ്ലേഓഫ് ബെര്‍ത്തിനു വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ ആവേശകരമായി മാറിയിക്കുകയാണ്. ടൂര്‍ണമെന്റിലെ 10 ടീമുകളില്‍ രണ്ടു പേരുടെ ചീട്ട് കീറിക്കഴിഞ്ഞു. ഇനി ബാക്കിയുള്ളത് എട്ടു ടീമുകളാണ്. ഇവരില്‍ നിന്നും നാലു പേരായിരിക്കും പ്ലേഓഫിലുണ്ടാവുക. അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സാണ് ആദ്യം പുറത്തായത്. അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിന്റെയും വഴിയടഞ്ഞത്. ഡു ഓര്‍ ഡൈ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു 60 റണ്‍സിന്റെ വന്‍ പരാജയം പഞ്ചാബിനു നേരിടുകയായിരുന്നു.

ലീഗ് ഘട്ടത്തിലെ 58ാമത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ഇനി ബാക്കിയുള്ളത് വെറും 12 മല്‍സരങ്ങള്‍ മാത്രമാണ്. ഇവയുടെ ഫലങ്ങളായിരിക്കും പ്ലേഓഫിലെ ടീമുകളെ തീരുമാനിക്കുക. ഇനിയുള്ള ഓരോ മല്‍രം കഴിയുന്തോറും ടോപ്പ് ഫോറിലെ ടീമുകളില്‍ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കും. ഓരോ ടീമുകളുടെയും പ്ലേഓഫ് സാധ്യതകള്‍ എങ്ങനെയാണെന്നു നമുക്കു പരിശോധിക്കാം.

RCB- PBKS

പ്ലേഓഫിലേക്കു ഡ്രൈവിങ് സീറ്റിലുള്ള രണ്ടു ടീമുകള്‍ ഇപ്പോഴും കൊല്‍ക്കത്ത നൈറ്റ്‌റൈഡൈഴ്‌സും രാജസ്ഥാന്‍ റോയല്‍സുമാണ്. ഇവര്‍ പ്ലേഓഫിലെത്തിയില്ലെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ അദ്ഭുതം. പ്ലേഓഫിലേക്കു ഒരൊറ്റ ചുവട് മാത്രം അകലെയാണ് രണ്ടു ടീമുകളും. 16 പോയിന്റ് വീതം നേടി കെകെആറും റോയല്‍സും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ്. മൂന്നു കളികള്‍ വീതമാണ് ഇരുവര്‍ക്കും ബാക്കിയുള്ളത്.

കെകെആറിന്റെ ഇനിയുള്ള കളികള്‍ മുംബൈ ഇന്ത്യന്‍സ് (മേയ് 11), ഗുജറാത്ത് ടൈറ്റന്‍സ് (13), റോയല്‍സ് (19) എന്നിവര്‍ക്കെതിരേയാണ്. ഇവയില്‍ ഏതെങ്കിലുമൊന്നില്‍ ജയിക്കാനായാല്‍ കെകെആറിനു പ്ലേഓഫില്‍ കടക്കാം. മൂന്നിലും തോറ്റാല്‍ മറ്റു മല്‍സഫലങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരും. റോയല്‍സിന്റെ ഇനിയുള്ള കളികള്‍ നിലവിലെ ചാംപ്യമാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് (12), പഞ്ചാബ് (15), കെകെആര്‍ (19) എന്നിവരുമായിട്ടാണ്. ഇവയിലൊന്നില്‍ ജയിച്ചാല്‍ റോയസല്‍സ് പ്ലേഓഫിലേക്കു ടിക്കറ്റെടുക്കും.

പോയിന്റ് പട്ടികയില്‍ മുന്നു മുതതല്‍ എട്ട് വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, സിഎസ്‌കെ, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ആര്‍സിബി എന്നിവരാണ്. അവസാന സ്ഥാനത്താണെങ്കിലും ഗുജറാത്ത് ഇനിയും പുറത്തായിട്ടില്ല. എസ്ആര്‍എച്ചിനു 14 പോയിന്റുണ്ടെങ്കില്‍ സിഎസ്‌കെ, ഡിസി, എല്‍എസ്ജി എന്നിവര്‍ക്കു 12 പോയിന്റ് വീതമാണുള്ളത്. ആര്‍സിബിക്കു 10ഉം ജിടിക്കു എട്ടും പോയിന്റുണ്ട്.

ഇവരില്‍ എസ്ആര്‍എച്ചിനു അടുത്ത രണ്ടു കളിയും ജയിച്ചാല്‍ പ്ലേഓഫില്‍ സ്ഥാനമുറപ്പാണ്. ജിടി (16), പഞ്ചാബ് (19) എന്നിവരുമായിട്ടാണ് ഇനിയുള്ള മല്‍സരങ്ങള്‍. പക്ഷെ ഒന്നില്‍ തോല്‍ക്കുകയാണെങ്കില്‍ മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിച്ചാവും പ്ലേഓഫ് സാധ്യത. സിഎസ്‌കെയുടെ കാര്യമെടുത്താല്‍ അവര്‍ക്ക് മൂന്നു കളികള്‍ ശേഷിക്കുന്നുണ്ട്. ഇവയെല്ലാം ജയിച്ചാല്‍ പ്ലേഓഫില്‍ സ്ഥാനമുറപ്പാണ്. എന്നാല്‍ ഒന്നില്‍ തോറ്റാല്‍ ശേഷിച്ച രണ്ടു കളികളും വലിയ മാര്‍ജിനില്‍ അവര്‍ക്കു ജയിക്കണം. കൂടാതെ മറ്റു മല്‍സരങ്ങളുടെ ഫലവും നിര്‍ണായകമാവും.

ഡിസിക്കും എല്‍എസ്ജിക്കും ഇനി രണ്ടു കളികള്‍ വീതമേ ശേഷിക്കുന്നുള്ളൂ. 12 പോയിന്റ് വീതമാണ് ഇരുവരുടെയും അക്കൗണ്ടിലുള്ളത്. ശേഷിച്ച രണ്ടു മല്‍സരവും ഇരുവര്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. ഇവ ജയിച്ചാല്‍ മാത്രമേ ഇരുടീമിനും പ്ലേഓഫ് പ്രതീക്ഷിക്കേണ്ടതുള്ളൂ. 12ന് ആര്‍സിബി 14ന് എല്‍എസ്ജി എന്നിവരുമായിട്ടാണ് ഡിസിയുടെ ഇനിയുള്ള കളികള്‍. എല്‍എസ്ജി 14ന് ഡിസിയുമായും 17ന് മുംബൈയുമായും ഏറ്റുമുട്ടും.

KKR

ആര്‍സിബിയുടെ കാര്യം ഇപ്പോഴും തുലാസില്‍ തന്നെയാണ്. ഒരുപാട് കാര്യങ്ങള്‍ അനുകൂലമായായാല്‍ മാത്രമേ ആര്‍സിബി പ്ലേഓഫിലെത്തൂ. രണ്ടു മല്‍സരം ശേഷിക്കെ 10 പോയിന്റാണ് അവര്‍ക്കുള്ളത്. എന്തുവില കൊടുത്തും ഇവ രണ്ടും മികച്ച മാര്‍ജിനില്‍ ജയിക്കുകയാണ് ആര്‍സിബി ആദ്യം ചെയ്യേണ്ടത്.

12ന് ഡിസി, 18ന് സിഎസ്‌കെ എന്നിവരാണ് അവരുടെ എതിരാളികള്‍. കൂടാതെ സിഎസ്‌കെ ശേഷിച്ച രണ്ടു കളിയും തോല്‍ക്കണം. മുംബൈയോടു എല്‍എസ്ജി പരാജയപ്പെടണം. മാത്രമല്ല കെകെആറോ, എസ്ആര്‍എച്ചോ ജിടിയെ തോല്‍പ്പിക്കണം. അല്ലെങ്കില്‍ ജിടിയുടെ വിജയ മാര്‍ജിന്‍ ചെറുതായിരിക്കണം. ഇവയെല്ലാം സംഭവിച്ചാല്‍ ആര്‍സിബി പ്ലേഓഫിലേക്കു മുന്നേറും.

ജിടിയുടെ കാര്യമെടുത്താല്‍ അവര്‍ പുറത്താവലിന്റെ വക്കിലാണ്. മൂന്നു കളികള്‍ ബാക്കിനില്‍ക്കെ അവര്‍ക്കു എട്ടു പോയിന്റ് മാത്രമേയുള്ളൂ. ശേഷിച്ച എല്ലാ മല്‍സരങ്ങളും ജയിക്കുകയാണ് ജിടി ചെയ്യേണ്ടത്, കൂടാതെ മറ്റു മല്‍സരഫലങ്ങള്‍ അനുകൂലമാവുകയും വേണം. ഇന്ന് സിഎസ്‌കെ, 13ന് കെകെആര്‍, 16ന് എസ്ആര്‍എച്ച് എന്നിവരുമായിട്ടാണ് ജിടിയുടെ ശേഷിച്ച മല്‍സങ്ങള്‍.

Story first published: Friday, May 10, 2024, 6:40 [IST]
Other articles published on May 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+