For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണി കളി നിര്‍ത്തും! ഇത് അവസാന സീസണ്‍, ഇതാ കാരണങ്ങള്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ എംഎസ് ധോണി ഐപിഎല്ലില്‍ വീണ്ടുമൊരു അങ്കത്തിനു കച്ചമുറുക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന 16ാം സീസണിനു ശേഷം അദ്ദേഹം ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറയുമെന്നായിരുന്നു ആരാധകരും കളിക്കാരുമെല്ലാം പ്രതീക്ഷിച്ചത്. ഈ കാരണത്താല്‍ തന്നെ ഓരോ മല്‍സരത്തിലും ധോണിക്കു സ്‌റ്റേഡിയത്തില്‍ ലഭിച്ച വരവേല്‍പ്പ് അവിശ്വസനീയവുമായിരുന്നു. മല്‍സരശേഷം വിവിധ ടീമുകളിലെ കളിക്കാര്‍ അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം തിരക്ക് കൂട്ടുന്നതും സ്ഥിരം കാഴ്ചയായിരുന്നു.

ഇനിയൊരു സീസണില്‍ ധോണിയെ ടൂര്‍ണമെന്റില്‍ കാണില്ലെന്നു എല്ലാവരും ഉറപ്പിച്ച മട്ടായിരുന്നു. ഒടുവില്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി സിഎസ്‌കെ അഞ്ചാം ഐപിഎല്‍ കിരീടം ചൂടിയതോടെ ധോണിയുടെ വിടവാങ്ങല്‍ രാജകീയമായി തന്നെയാവുമെന്നു എല്ലാവരും വാഴ്ത്തുകയും ചെയ്തു. പക്ഷെ വിരമിക്കുന്നില്ലെന്നും ആരാധകര്‍ക്കായി ഒരു സീസണ്‍ കൂടി കളിക്കാന്‍ ആഗ്രഹിക്കുന്നതായും ഫൈനലിനു ശേഷം ധോണി വ്യക്തമാക്കുകയായിരുന്നു.

MS DHONI

വരാനിരിക്കുന്ന 17ാം സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം കിരീടം നിലനിര്‍ത്താന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. ഇത്തവണത്തേത് ധോണിയെ സംബന്ധിച്ച് യഥാര്‍ഥ ക്ലൈമാക്‌സ് സീസണ്‍ തന്നെയായിരിക്കും. വീണ്ടുമൊരു സീസണില്‍ കൂടി അദ്ദേഹത്തെ കാണാന്‍ കഴിയുമെന്നു ആരും പ്രതീക്ഷിക്കേണ്ടതില്ല. ഇതിനുള്ള പ്രധാനപ്പെട്ട മൂന്നു കാരണങ്ങള്‍ എന്തൊക്കെയാണന്നറിയാം.

ആദ്യത്തെ കാരണം പ്രായം തന്നെയാണ്. ധോണിയുടെ സമകാലികരും അതിനു ശേഷം വന്നവരില്‍ പലരും ഇതിനകം ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞ് കമന്ററിയും കോച്ചിങുമടക്കം പല റോളുകളിലേക്കും മാറിക്കഴിഞ്ഞു. പക്ഷെ ധോണി ഇപ്പോഴും പ്രായത്തെ വെല്ലുവിളിച്ച് മുന്നോട്ടു തന്നെ പോവുകയാണ്. എന്നാല്‍ ഈ യാത്ര അടുത്ത സീസണോടെ അദ്ദേഹത്തിനു അവസാനിപ്പിക്കേണ്ടതായി വരും. ജൂലൈയില്‍ ധോണിക്കു 43 വയസ്സ് പൂര്‍ത്തിയാവുകയാണ്.

ടി20 ക്രിക്കറ്റിന്റെ വേഗതയ്‌ക്കൊപ്പം ഓടിയെത്തുക ഇനി ധോണിക്കു അസാധ്യമായിരിക്കും. അതുകൊണ്ടു തന്നെ വിരമിക്കുകയല്ലാതെ അദ്ദേഹത്തിനു മുന്നില്‍ മറ്റു വഴികളുമില്ല. സീസണിനു ശേഷം കളി മതിയാക്കി സിഎസ്‌കെ ടീമിന്റെ ഉപദേശകനോ, കോച്ചോ ആയി ധോണിയെ നമുക്കു ചിലപ്പോള്‍ കാണാനായേക്കും. കമന്ററി രംഗത്തേക്കു അദ്ദേഹം വരാന്‍ ഒട്ടും തന്നെ സാധ്യതയില്ല.

പരിക്കുകളാണ് ധോണിയെ വിരമിക്കാന്‍ നിര്‍ബന്ധിതനാക്കുന്ന രണ്ടാമത്തെ കാരണം. കഴിഞ്ഞ ഐപിഎല്‍ സീസണിലുടനീളം കാല്‍മുട്ടിലെ പരിക്കും വച്ചായിരുന്നു ധോണി കളിക്കുകയും ടീമിനെ ചാംപ്യന്‍മാരാക്കുകയും ചെയ്തത്. ഫൈനലിനു പിന്നാലെ മുംബൈയിലെത്തിയ അദ്ദേഹം കാല്‍മുട്ടിനു താക്കോല്‍ദ്വാര ശസ്ത്രക്രിയക്കും വിധേയനായിരുന്നു.

MS DHONI

മുംബൈയിലെ പ്രശസ്ത സര്‍ജനായ ദിന്‍ഷോ പര്‍ദിവാലയായിരുന്നു ധോണിക്കു ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്നു മാസങ്ങളോളം അദ്ദേഹം വിശ്രമത്തിലുമായിരുന്നു. കളി തുടര്‍ന്നാല്‍ വീണ്ടും സമാനമായ പരിക്കുകള്‍ ധോണിയെ പിടികൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ സസീണ്‍ കഴിഞ്ഞാല്‍ അദ്ദേഹം കളി മതിയാക്കുമെന്നതില്‍ സംശയം വേണ്ട.

ക്രിക്കറ്റിനെക്കൂടാതെയുള്ള മറ്റു ഹോബികളാണ് സീസണിനു ശേഷം എംഎസ് ധോണിയെ കളി മതിയാക്കാന്‍ പ്രേരിപ്പിക്കുന്ന മൂന്നാമത്തെ കാരണം. ഇന്ത്യന്‍ സായുധ സേനയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ധോണി. ഇന്ത്യന്‍ ടെറിടോറിയല്‍ ആര്‍മിയില്‍ ഓണററി പദവിയും അദ്ദേഹത്തിനുണ്ട്.

കൂടാതെ യോഗ്യത നേടിക്കഴിഞ്ഞ പാരാട്രൂപ്പര്‍ കൂടിയാണ് ധോണി. ആര്‍മിയെക്കൂടാതെ കൃഷിയോടുള്ള ധോണിയുടെ ഇഷ്ടവും വലിയ രഹസ്യമല്ല. അതുകൊണ്ടു തന്നെ അടുത്ത ഐപിഎല്‍ സീസണുകള്‍ക്കു ശേഷം തനിക്കു പ്രിയപ്പെട്ട ഈ കാര്യങ്ങള്‍ക്കായി ധോണി കൂടുതല്‍ സമയം മാറ്റിവയ്ക്കുകയാണെങ്കില്‍ അതൊരു വലിയ സര്‍പ്രൈസുമാവില്ല.

Story first published: Tuesday, January 16, 2024, 7:09 [IST]
Other articles published on Jan 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+