Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണി ഓപ്പണര്‍! റുതുരാജിന്റെ ഓപ്പണിങ് പങ്കാളി? പുതിയ റോള്‍ അതു തന്നെ, ത്രില്ലടിച്ച് ഫാന്‍സ്

ഐപിഎല്ലിന്റെ പുതിയ സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ഓപ്പണ്‍ ചെയ്യുമോ? അദ്ദേഹത്തിന്റെ നിഗൂഡമായ പുതിയ പോസ്റ്റ് കണ്ട് ആരാധകര്‍ ശരിക്കും ത്രില്ലടിച്ചിരിക്കുകയാണ്. റുതുരാജ് ഗെയ്ക്വാദിന്റെ ഓപ്പണിങ് പങ്കാളിയായയി അദ്ദേഹം കളിച്ചേക്കുമെന്നാണ് ഇപ്പോള്‍ പലരുടെയും പ്രവചനം.

പരിക്കു കാരണം സ്ഥിരം ഓപ്പണര്‍ ഡെവന്‍ കോണ്‍വേയെ സിഎസ്‌കെയ്ക്കു സീസണിന്റെ പകുതിയിലേറെ നഷ്ടമായിക്കഴിഞ്ഞു. അദ്ദേഹം ടൂര്‍ണമെന്റില്‍ ഇനി കളിക്കുമോയെന്ന കാര്യവും സംശയത്തിലാണ്. ഇതോടെ റുതുരാജിനു പുതിയ ഓപ്പണിങ് പങ്കാളിയെയും ആവശ്യമായി വന്നിരിക്കുകയാണ്. അതിനിടെയാണ് ധോണിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറിയത്.

MS DHONI

സോഷ്യല്‍ മീഡിയയില്‍ ഒട്ടും തന്നെ സജീവമല്ലാത്ത അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ട് ആരാധകര്‍ ശരിക്കും സര്‍പ്രപൈസ് ആയിരിക്കുകയാണ്. പുതിയ സീസണിനും പുതിയ 'റോളിനും' വേണ്ടി കാത്തിരിക്കാന്‍ കഴിയില്ല, സ്റ്റേ ട്യൂണ്‍ഡ്‌ എന്നായിരുന്നു എഫ്ബിയില്‍ ധോണി കുറിച്ചത്. പുതിയ റോളെന്ന ധോണിയുടെ ഈ പരാമര്‍ശമാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്.

കൈവിരലിനു പരിക്കേറ്റതോടെയാണ് ന്യൂസിലാന്‍ഡ് താരം കൂടിയായ കോണ്‍വേയെ സിഎസ്‌കെയ്ക്കു നഷ്ടമായിരിക്കുന്നത്. ശസ്ത്രക്രിയക്കു വിധേയനാവുന്ന അദ്ദേഹത്തിനു കുറഞ്ഞത് എട്ടാഴ്ചകളെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍വേയ്ക്കു പകരം ഓപ്പണര്‍ സ്ഥാനത്തേക്കു ന്യൂസിലാന്‍ഡിന്റെ തന്നെ ഓള്‍റൗണ്ടര്‍മാരായ രചിന്‍ രവീന്ദ്ര, മിച്ചെല്‍ സാന്‍റ്നര്‍, ഡാരില്‍ മിച്ചെല്‍, ഇന്ത്യയുടെ അജിങ്ക്യ രഹാനെ, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി എന്നിവരാണുള്ളത്.

പക്ഷെ 42 കാരനായ ധോണി ഓപ്പണറായാല്‍ അതു വലിയ സര്‍പ്രൈസ് തന്നെയായിരിക്കും. കാരണം കഴിഞ്ഞ കുറച്ചു സീസണുകളായി ബാറ്റിങില്‍ അത്ര മികച്ച ടച്ചിലല്ല അദ്ദേഹം. പലപ്പോഴും വാലറ്റത്ത് അവസാന രണ്ട്-മൂന്ന് ഓവറുകളില്‍ മാത്രമാണ് ധോണി ബാറ്റ് ചെയ്യാറുള്ളത്.

ചില ഇന്നിങ്‌സുകളില്‍ ഫിനിഷറായി മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും ബാറ്റിങിലെ പഴയ മൂര്‍ച്ച ഇപ്പോഴില്ലെന്നതാണ് സത്യം. പക്ഷെ ഓപ്പണറായാല്‍ തന്റെ പ്രഹരശേഷി കൊണ്ട് അതിവേഗം സ്‌കോര്‍ ചെയ്യാനും പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞേക്കും.

പേസര്‍മാര്‍ക്കെതിരേ ആഞ്ഞടിക്കാന്‍ ധോണിക്കു ഇപ്പോഴും സാധിക്കുന്നുണ്ട്. ഓപ്പണറായാല്‍ ഈ കഴിവ് അദ്ദേഹത്തെ സഹായിക്കും. എങ്കിലും ഇത്തരമൊരു ചൂതാട്ടം സിഎസ്‌കെ നടത്തുമോയെന്ന കാര്യം സംശയമാണ്. എങ്കിലും ഫാന്‍സ് വലിയ ആവേശത്തില്‍ തന്നെയാണ്. കോണ്‍വേയ്ക്കു പകരം ധോണി തന്നെയാണ് അടുത്ത ഓപ്പണറെന്നു അവര്‍ ഉറപ്പിച്ച മട്ടാണ്. സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍ നോക്കാം.

MS DHONI

എംഎസ് ധോണി സൂചന നല്‍കിയിരിക്കുന്ന പുതിയ റോള്‍ ബാറ്റിങിലെ പ്രമോഷന്‍ തന്നെയായിരിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഓപ്പണറായിട്ടാണ് 42ാം വയസ്സില്‍ അദ്ദേഹം കളിക്കാന്‍ പോവുന്നത്. ഫിനിഷറായി മാത്രമല്ല ഓപ്പണറായും തനിക്കു കസറാന്‍ സാധിക്കുമെന്നു ധോണി ഇത്തവണ തെളിയിക്കുക തന്നെ ചെയ്യുമെന്നായിരുന്നു ഒരു പ്രതികരണം.

ഐപിഎല്ലിന്റെ പുതിയ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ ആര്‍സിബിയെ ചെപ്പോക്കില്‍ ഓപ്പണറായി ഇറങ്ങി മഹി ഭായ് തീര്‍ക്കുമെന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്. എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ അതിനേക്കാള്‍ ഭ്രാന്തമായ ഒരു മുഹൂര്‍ത്തം ഐപിഎല്ലില്‍ കാണാന്‍ സാധിക്കില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Monday, March 4, 2024, 20:17 [IST]
Other articles published on Mar 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+