Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 6, 6, 6, 2; സ്‌ട്രൈക്ക്‌റേറ്റ് 500! ഹാര്‍ദിക്കിനെ പഞ്ഞിക്കിട്ട് ധോണി, ലോകകപ്പിന് റെഡി?

മുംബൈ: വാംഖഡെയില്‍ ആര്‍പ്പുവിളിച്ച 'തല' ആരാധകര്‍ക്കു നിരാശപ്പെടേണ്ടി വന്നില്ല. വിഷുദിനത്തില്‍ ആരാധകരെ കാത്തിരുന്നത് ഇതിഹാസ താരം എംഎസ് ധോണിയുടെ ബാറ്റിങ് വെടിക്കെട്ടായിരുന്നു. 42ാം വയസ്സിലും ഇനിയൊരു അങ്കത്തിനു ബാല്യമുണ്ടെന്നു അദ്ദേഹം കാണിച്ചുതന്നിരിക്കുകയാണ്. വെറും നാലു ബോളുകള്‍ മാത്രമേ ധോണി ക്രീസിലുണ്ടായുള്ളൂ. പക്ഷെ ആരാധകര്‍ ആഗ്രഹിച്ചതു നല്‍കാന്‍ അദ്ദേഹത്തിനു ഇതു ധാരാളമായിരുന്നു. പുറത്താവാതെ 20 റണ്‍സ് വാരിക്കൂട്ടിയ ധോണി തന്റെ ഫിനിഷിങ് പാടവത്തിനു ഇപ്പോഴും കോട്ടം തട്ടിയിട്ടില്ലെന്നു കാണിച്ചു തന്നു.

ഹാട്രിക്ക് സിക്‌സറുകളടക്കമാണ് അദ്ദേഹം 20 റണ്‍സിലേക്കു കുതിച്ചത്. മൂന്നു സിക്‌സറും ഒരു ഡബിളുമുള്‍പ്പെട്ടതായിരുന്നു ധോണിയുടെ ഇന്നിങ്‌സ്. 500 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം ക്രീസില്‍ നിറഞ്ഞാടിയത്. 19 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ സിഎസ്‌കെ 200 റണ്‍സ് കടക്കുമോയെന്ന കാര്യം സംശയമായിരുന്നു. എന്നാല്‍ ധോണിയുടെ സൂപ്പര്‍ ഫിനിഷിങ് സിഎസ്‌കെയെ നാലു വിക്കറ്റിനു 206 റണ്‍സിലെത്തിക്കുകയായിരുന്നു.

MS DHONI

ജസ്പ്രീത് ബുംറയെറിഞ്ഞ 10ാം ഓവറില്‍ സിഎസ്‌കെയ്ക്കു നേടാനായത് ഏഴു റണ്‍സ് മാത്രം. ശിവം ദുബെയും (66*) ഡാരില്‍ മിച്ചെലുമായിരുന്നു (13*) അപ്പോള്‍ ക്രീസില്‍. 20ാം ഓവറിലെ ആദ്യ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് മിച്ചെല്‍, പക്ഷെ അതു വൈഡില്‍ കലാശിച്ചു. അടുത്ത ബോളില്‍ മിച്ചെലിന്റെ ഫോര്‍. ലോങ് ഓണിലൂടെയായിരുന്നു ഷോട്ട്. അടുത്ത ബോളില്‍ വീണ്ടുമൊരു വൈഡ്. പക്ഷെ അടുത്ത ബോളില്‍ മിച്ചെല്‍ പുറത്ത്. ഹാര്‍ദിക്കിന്റെ ഫുള്‍ ടോസിനെതിരേ മിച്ചെലിന്റെ ഷോട്ട് ലോങ് ഓണില്‍ മുഹമ്മദ് നബിയുടെ കൈകളിലേക്കാണ് വന്നത്.

ഇതോടെ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി എന്നിവരേക്കാള്‍ നേരത്തേ ധോണി ബാറ്റിങിനായി ക്രീസിലെത്തുകയായിരുന്നു. ധോണിക്കായി ആര്‍പ്പുവിളിച്ച കാണികള്‍ക്കു നിരാശപ്പെടേണ്ടി വന്നില്ല. ആദ്യ ബോള്‍ തന്നെ അദ്ദേഹം സിക്‌സറിലേക്കു പറത്തിയപ്പോള്‍ വാംഖഡെയിലെ സിഎസ്‌കെ ആരാധകര്‍ പൊട്ടിത്തെറിച്ചു. ഓഫ്സ്റ്റംപ് ഏരിയയില്‍ സ്ലോ ബോളാണ് ഹാര്‍ദിക് പരീക്ഷിച്ചത്. എന്നാല്‍ ലോങ്ഓഫിനു മുകളിലൂടെ ധോണി അതു സിക്‌സറിലേക്കു പറത്തുകയായിരുന്നു.

ആരാധകരുടെ ആവേശമടങ്ങും മുമ്പ് ദേ പറക്കുന്നു അടുത്ത ബോളും സിക്‌സറിലേക്ക്. സ്റ്റംപുകള്‍ ലക്ഷ്യമിട്ടായിരുന്നു ഹാര്‍ദിക്കിന്റെ ബോള്‍. ആഞ്ഞുവീശിയ ധോണി അതു ലോങ് ഓണിനു മുകളിലൂടെ സിക്‌സറിലേക്കു പായിക്കുകയായിരുന്നു. ഈ സിക്‌സര്‍ കൊണ്ടും ധോണിക്കു നിര്‍ത്താന്‍ ഭാവമില്ലായിരുന്നു.

MS DHONI

മൂന്നാമത്തെ ബോളും അദ്ദേഹം ഗാലറിയിലെത്തിച്ചു. പാഡുകള്‍ ലക്ഷ്യമിട്ട് ഫുള്‍ ടോസാണ് ഹാര്‍ദിക് എറിഞ്ഞത്. ധോണി അതിനു അര്‍ഹിച്ച ശിക്ഷയും നല്‍കി. ഡീപ്പ് സ്‌ക്വയര്‍ ലെഗിലൂടെയാണ് അദ്ദേഹം സിക്‌സര്‍ കണ്ടെത്തിയത്. ആറാമത്തെയും അവസാനത്തെയും ബോളിലും ധോണിയില്‍ നിന്നും സിക്‌സര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഡബിള്‍ കൊണ്ട് അദ്ദേഹം തൃപ്തിപ്പെടുകയായിരുന്നു.

ധോണിയുടെ മാജിക്കല്‍ ഇന്നിങ്‌സ് കണ്ട് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ ആരാധകര്‍ പ്രശംസ കൊണ്ടു മൂടുകയാണ്. എംഎസ് ധോണി നിങ്ങളെന്തു മനുഷ്യനാണ്. ഐപിഎല്ലിലൊഴികെ ക്രിക്കറ്റില്‍ മറ്റൊരു ടൂര്‍ണമെന്റിലും കളിക്കാത്തയാളാണ് അദ്ദേഹം. എന്നിട്ടും ഇത്ര ഗംഭീരമായിട്ട് ധോണിക്ക് എങ്ങനെയാണ് ബാറ്റ് ചെയ്യാന്‍ സാധിക്കുന്നത്? ഈ ഫോം നോക്കുമ്പോള്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിലും വേണമെങ്കില്‍ ധോണിയെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണെന്നും ആരാധകര്‍ പറയുന്നു.

എന്തുകൊണ്ട് എംഎസ് ധോണിക്കു ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സാധിക്കില്ല? പ്രായമല്ല ലോകകപ്പില്‍ കളിക്കാനുള്ള മാനദണ്ഡം. ധോണിയുടെ ഈ ഫോം പരിഗണിക്കുമ്പോള്‍ അദ്ദേഹത്തെ ധൈര്യമായി ടീമിലുള്‍പ്പെടുത്താം. വീണ്ടുമൊരു ലോകകിരീടം ഇന്ത്യക്കു നേടിത്തരാനുള്ള മിടുക്ക് ധോണിക്കുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

Story first published: Sunday, April 14, 2024, 22:29 [IST]
Other articles published on Apr 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+