Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഇപ്പോഴും താന്‍ തന്നെയാണെന്നു ഐപിഎല്ലിലൂടെ വീണ്ടും അടിവരയിടുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണി. 42ാം വയസ്സിലും അദ്ഭുതപ്പെടുത്തുന്ന അഗ്രസീവ് ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. കരിയറിലെ തുടക്കകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ നീട്ടി വളര്‍ത്തിയ മുടിയുമായി ഈ ഐപിഎല്ലിനെത്തിയ ധോണി ബാറ്റിങിന്റെ കാര്യത്തിലും താന്‍ ആദ്യകാലത്തേക്കു തിരികെ പോയിരിക്കുകയാണെന്നാണ് ഐപിഎല്ലിലൂടെ തെളിയിക്കുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി കഴിഞ്ഞ ദിവസം നടന്ന കളിയിലും വെടിക്കെട്ട് ബാറ്റിങായിരുന്നു ധോണി പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ 160 റണ്‍സ് പോലും കടക്കുമോയെന്നു സംശയിച്ച സിഎസ്‌കെയുടെ ടീം ടോട്ടല്‍ 176 വരെയെത്തിച്ചത് അദ്ദേഹത്തിന്റെ സൂപ്പര്‍ ഫിനിഷിങായിരുന്നു. എട്ടാം നമ്പറില്‍ ക്രീസിലെത്തിയ ധോണി വെറും ഒമ്പതു ബോളില്‍ പുറത്താവാതെ വാരിക്കൂട്ടിയത് 28 റണ്‍സാണ്. മൂന്നു ഫോറും രണ്ടു സികസ്‌റും ഇതിലുള്‍പ്പെടും. 311 എന്ന അദ്ഭുതപ്പെടുത്തുന്ന പ്രഹരശേഷിയും ധോണിക്കുണ്ട്.

MS DHONI

ഈ ഇന്നിങ്‌സിനു ശേഷം വലിയൊരു നേട്ടവും ധോണി കൈവരിച്ചിരിക്കുകയാണ്. സീസണില്‍ വെറും 16 ബോളില്‍ നിന്നും ഫിഫ്റ്റി തികച്ചിരിക്കുകയാണ് അദ്ദേഹം. 16 ബോളില്‍ ധോണി വാരിക്കൂട്ടിയത് 57 റണ്‍സാണ്. നാലു ഫോറുകളും ആറു സിക്‌സറുകളും ഇതിലുള്‍പ്പെടും.

ഈ സീസണിലെ അതിവേഗ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കു അവകാശപ്പെട്ടതാണ്. മുംബൈ ഇന്ത്യന്‍സുമായുള്ള കളിയിലാണ് അദ്ദേഹം 16 ബോളില്‍ ഫിഫ്റ്റിയോടെ റെക്കോര്‍ഡിട്ടത്. ഫിഫ്റ്റിയിലെത്താന്‍ ധോണിക്കും ഇത്ര തന്നെ ബോളുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

മറ്റൊരു പ്രധാനപ്പെട്ട കാര്യം 57 റണ്‍സും ധോണി വാരിക്കൂട്ടയത് ഒരൊറ്റ ഓവറിലാണെന്നതാണ്. 20ാം ഓവറിലാണ് അദ്ദേഹം ഇത്രയുമധികം റണ്‍സ് അടിച്ചെടുത്തിരിക്കുന്നത്. സീസണില്‍ സിഎസ്‌കെയുടെ ഏഴു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് ധോണി ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 255.88 സ്‌ട്രൈക്ക് റേറ്റില്‍ 87 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ഇതില്‍ 57 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിരിക്കുന്നത് ഏറ്റവും നിര്‍ണായകമായ 20ാമത്തെ ഒവറിലാണ്. എട്ടു സിക്‌സറില്‍ ആറും അദ്ദേഹം വാരിക്കൂട്ടിയത് ഇതേ ഓവറില്‍ തന്നെ.

MS DHONI

വെറും 16 ബോളുകളില്‍ ഫിഫ്റ്റിയടിക്കാനുള്ള മികവ് ഇപ്പോഴും ധോണിക്കുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹം ബാറ്റിങില്‍ കുറേക്കൂടി നേരത്തേ ഇറങ്ങാത്തതെന്നാണ് ആരാധകരുടെ ചോദ്യം. കുറച്ചു ഓവറുകള്‍ കൂടി അധികം ക്രീസില്‍ ചെലവിടാന്‍ സാധിച്ചാല്‍ ഒരുപാട് റണ്‍സ് ധോണിയുടെ ബാറ്റില്‍ നിന്നും നമുക്കു തീര്‍ച്ചയായും കാണാന്‍ സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ധോണിയുടെ ബാറ്റിങ് വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്കു ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും നിരാശപ്പെടേണ്ടി വന്നിരുന്നു. കാരണം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരുമായുള്ള ആദ്യത്തെ രണ്ടു കളിയിലും അദ്ദേഹം ബാറ്റിങിനു ഇറങ്ങിയിരുന്നില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ ധോണി ഈ കാത്തിരിപ്പ് അവസാനിപ്പിച്ചു. വെറും 16 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടക്കം പുറത്താവാതെ 37 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രണ്ടു ബോളില്‍ ഒരു റണ്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മൂന്നു ബോളില്‍ ഒരു റണ്‍സും മാത്രമേ ധോണി നേടിയുള്ളൂ. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ എട്ടു ബോളില്‍ മൂന്നു സിക്‌സറടക്കം 20 റംണ്‍സുമായി അദ്ദേഹം കസറി. അതിനു ശേഷമാണ് അവസാനമായി ലഖ്‌നൗവിനെതിരേയും ധോണി മിന്നിച്ചത്.

Story first published: Saturday, April 20, 2024, 10:42 [IST]
Other articles published on Apr 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+