For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണിയെ പഞ്ചാബ് ടീം അപമാനിച്ചു, ആരാധകര്‍ കലിപ്പില്‍! ആ പോസ്റ്റ് മനപൂര്‍വ്വം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ പഞ്ചാബ് കിങ്‌സിനോട് സ്വന്തം തട്ടകത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റിരിക്കുകയാണ്. 13 പന്ത് ബാക്കിയാക്കി 7 വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 7 വിക്കറ്റിന് 162 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് അനായാസം വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സിഎസ്‌കെയുടെ ബാറ്റിങ് നിരയുടെ മോശം പ്രകടനവും പരിക്കും ടീമിന്റെ തോല്‍വിക്ക് കാരണമായി.

മത്സരശേഷം വലിയ വിമര്‍ശനം എംഎസ് ധോണിക്കെതിരേ ഉയര്‍ന്നിരുന്നു. 19ാം ഓവറില്‍ രാഹുല്‍ ചഹാറിനെതിരേ അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ ധോണിക്കായില്ല. കൂടാതെ അവസാന ഓവറില്‍ ഡാരില്‍ മിച്ചലിന് സ്‌ട്രൈക്ക് കൈമാറാന്‍ തയ്യാറാവാതെ ഒറ്റക്ക് ഹീറോയാവാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം പേരില്‍ ധോണിക്കെതിരേ വലിയ വിമര്‍ശനം മത്സരശേഷം ഉയര്‍ന്നിരുന്നു. മത്സരത്തിലെ ജയത്തിന് ശേഷം പഞ്ചാബ് കിങ്‌സ് തങ്ങളുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച പോസ്റ്റ് വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്.

ധോണിയെ അപമാനിക്കുന്ന തരത്തിലാണ് പഞ്ചാബ് പോസ്റ്റിട്ടിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. 'പോയിന്റ് ടേബിളിലെ ഞങ്ങളുടെ സ്ഥാനം നോക്കൂ, തല ഫോര്‍ എ റീസണ്‍' എന്നായിരുന്നു പഞ്ചാബ് പോയിന്റ് പട്ടിക പങ്കുവെച്ച് പോസ്റ്റ് ചെയ്തത്. ഇത് ധോണിയാണ് സിഎസ്‌കെയുടെ തോല്‍വിക്ക് കാരണമെന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ധോണിയെ അപമാനിക്കാന്‍ പഞ്ചാബ് ടീം കരുതിക്കൂട്ടി ചെയ്തതാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.

ധോണി 11 പന്തില്‍ 14 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ അര്‍ഷ്ദീപ് സിങ്ങിനെ ഒരു സിക്‌സര്‍ പറത്താന്‍ ധോണിക്കായി. ഇതിന് സാധിക്കാതെ പോയിരുന്നെങ്കില്‍ വലിയ വിമര്‍ശനം താരം കേള്‍ക്കേണ്ടി വരുമായിരുന്നു. ധോണി സ്വാര്‍ത്ഥനാണെന്ന ആരോപണമാണ് എതിരാളികള്‍ ഉന്നയിക്കുന്നത്. എന്തായാലും സിഎസ്‌കെയുടെ തോല്‍വിയില്‍ ധോണിക്കെതിരേ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ധോണി ഈ സീസണില്‍ ആദ്യമായാണ് പുറത്താവുന്നത്. അവസാന പന്തില്‍ ധോണി റണ്ണൗട്ടാവുകയായിരുന്നു.

ms dhoni sam cuuran

എന്തായാലും സിഎസ്‌കെയുടെ പഞ്ചാബിനെതിരായ തോല്‍വി ടീമിന് വലിയ നാണക്കേടുണ്ടാക്കുന്നതാണ്. പഞ്ചാബിനെതിരേ കളിച്ച അവസാന അഞ്ച് മത്സരത്തിലും ജയിക്കാന്‍ സിഎസ്‌കെയ്ക്കായിട്ടില്ല. സ്വന്തം തട്ടകത്തില്‍ മഞ്ഞപ്പട തോറ്റുവെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. നിലവില്‍ സ്ഥാനത്തുണ്ടെങ്കിലും അഞ്ച് മത്സരം തോറ്റ സിഎസ്‌കെയ്ക്ക് വരുന്ന മത്സരങ്ങളെല്ലാം ജയിക്കാത്ത പക്ഷം പ്ലേ ഓഫിലേക്കെത്തുക പ്രയാസമായിരിക്കും.

സിഎസ്‌കെയെ പരിക്ക് വലക്കുന്നു. മതീഷ പതിരാന പരിക്കിന്റെ പിടിയിലാണ്. മഹേഷ് തീക്ഷണയേയും പരിക്ക് ബാധിച്ചു. പഞ്ചാബിനെതിരേ വെറും 2 പന്ത് എറിഞ്ഞ ശേഷം ദീപക് ചഹാര്‍ കളം വിട്ടു. ഇതെല്ലാം സിഎസ്‌കെയെ തളര്‍ത്തി. ടീമിന്റെ അനാവശ്യ പരീക്ഷണങ്ങളും തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് പറയാം. ഹൈദരാബാദിനെതിരേ അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ മാച്ച് വിന്നറായ താരമാണ് ഡാരില്‍ മിച്ചല്‍. എന്നാല്‍ പഞ്ചാബിനെതിരേ മിച്ചലിനെ കളിപ്പിച്ചത് എട്ടാം നമ്പറിലാണ്.

മധ്യനിരയില്‍ മികച്ച പ്രകടനം നടത്തിയ ശിവം ദുബെയെ മൂന്നാം നമ്പറിലാണ് കളിപ്പിച്ചത്. താരം ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു. രവീന്ദ്ര ജഡേജയെ നാലാം നമ്പറില്‍ കളിപ്പിക്കുമ്പോള്‍ താരം ഫ്‌ളോപ്പാവുകയാണ്. മോയിന്‍ അലിയെ ബാറ്റിങ്ങില്‍ വേണ്ടവിധം ഉപയോഗിക്കാനാവുന്നില്ല. പവര്‍പ്ലേ മുതലാക്കാന്‍ സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കുന്നില്ല.

നിലവിലെ സിഎസ്‌കെയുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. മികച്ച പ്ലേയിങ് 11നെപ്പോലും കണ്ടെത്താന്‍ സിഎസ്‌കെയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. എന്തായാലും നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് ഇത്തവണ പ്ലേ ഓഫിലേക്കെത്താന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Thursday, May 2, 2024, 14:38 [IST]
Other articles published on May 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+