For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹൈദരാബാദിനെ പൂട്ടി ഗുജറാത്ത്, ഹീറോയായി മോഹിത്; ഗില്ലിന്റെ ക്യാപ്റ്റന്‍സി കിടു

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 12ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. ഏഴ് വിക്കറ്റിനാണ് ആതിഥേയരായ ഗുജറാത്ത് ജയിച്ചത്. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് 8 വിക്കറ്റിന് 162 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് 19.1 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

മോഹിത് ശര്‍മയുടെ മൂന്ന് വിക്കറ്റ് പ്രകടനവും സായ് സുദര്‍ശന്റെയും (45) ഡേവിഡ് മില്ലറുടേയും (44*) ബാറ്റിങ് പ്രകടനവുമാണ് ഗുജറാത്തിന് ജയമൊരുക്കിയത്. മുംബൈക്കെതിരേ വമ്പന്‍ ജയം നേടിയെത്തിയ ഹൈദരാബാദിനെ നാണംകെടുത്താന്‍ ആതിഥേയരായ ഗുജറാത്തിനായി.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരേ തല്ലിത്തകര്‍ത്ത ഹൈദരാബാദ് ഓപ്പണര്‍മാരെ അധികം കസറാന്‍ ഗുജറാത്ത് ബൗളര്‍മാര്‍ അനുവദിച്ചില്ല. ഒന്നാം വിക്കറ്റില്‍ 34 റണ്‍സിന്റെ കൂട്ടുകെട്ടാണ് ട്രാവിസ് ഹെഡും മായങ്ക് അഗര്‍വാളും ചേര്‍ന്ന് സൃഷ്ടിച്ചത്. 17 പന്തില്‍ 16 റണ്‍സെടുത്ത മായങ്കിനെ മടക്കി അസ്മത്തുല്ല ഒമര്‍സായിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

ഈ സീസണില്‍ ഓപ്പണര്‍ റോളില്‍ കാര്യമായ പ്രകടനം നടത്താന്‍ മായങ്കിന് സാധിക്കുന്നില്ല. മുംബൈക്കെതിരേ വെടിക്കെട്ട് നടത്തിയ ഹെഡിനെ നൂര്‍ അഹമ്മദ് പൂട്ടി. 14 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 19 റണ്‍സ് നേടിയ ഹെഡിനെ ഇടം കൈയന്‍ സ്പിന്നറായ നൂര്‍ അഹമ്മദ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

ഈ വിക്കറ്റാണ് ഹൈദരാബാദിന്റെ റണ്‍ വേഗം കുറച്ചത്. അഭിഷേക് ശര്‍മയും വലിയ പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്. 20 പന്ത് നേരിട്ട് 2 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 29 റണ്‍സാണ് അഭിഷേക് നേടിയത്.

gujarat titans

ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി അപകടകാരിയാകുന്നതിന് മുമ്പ് അഭിഷേകിനെ മോഹിത് ശര്‍മ പുറത്താക്കി. സീനിയര്‍ പേസറായ മോഹിത്തിന്റെ സ്ലോ ബോള്‍ കെണിയില്‍ അഭിഷേക് വീണു. ഷോട്ടിന് ശ്രമിച്ച് ടൈമിങ് പിഴച്ച താരം ശുബ്മാന്‍ ഗില്ലിന് അനായാസ ക്യാച്ച് നല്‍കിയാണ് പുറത്തായത്.

ഹെന്‍ റിച്ച് ക്ലാസന്‍ നൂര്‍ അഹമ്മദിനെ തുടര്‍ച്ചയായി 2 സിക്‌സറടക്കം പറത്തി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വലിയ സ്‌കോറിലേക്കുയരും മുമ്പ് ക്ലാസനെ റാഷിദ് ഖാന്‍ തളച്ചു. 13 പന്തില്‍ 24 റണ്‍സ് നേടിയ ക്ലാസനെ റാഷിദ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

എയ്ഡന്‍ മാര്‍ക്രമിനും വലിയ സ്‌കോറിലേക്കുയരാനാവാതെ പോയി. വലിയ ഷോട്ട് കളിക്കാന്‍ പ്രയാസപ്പെട്ട മാര്‍ക്രം 19 പന്തില്‍ 17 റണ്‍സ് നേടിയാണ് പുറത്തായത്. ഉമേഷ് യാദവിനെ സിക്‌സര്‍ പറത്താനുള്ള മാര്‍ക്രമിന്റെ ശ്രമം റാഷിദ് ഖാന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ അവസാനിച്ചു.

അവസാന ഓവറില്‍ മോഹിത് ശര്‍മ സ്ലോ ബോളുകളിലൂടെ ഹൈദരാബാദിനെ ഞെട്ടിച്ചു. ഷഹബാസ് അഹമ്മദിനെ (20 പന്തില്‍ 22) പുറത്താക്കിയ മോഹിത് തൊട്ടടുത്ത പന്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ ഗോള്‍ഡന്‍ ഡെക്കാക്കി.

അവസാന പന്തില്‍ അബ്ദുല്‍ സമദ് റണ്ണൗട്ടായി. 14 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 29 റണ്‍സാണ് അബ്ദുല്‍ സമദ് നേടിയത്. ഇതോടെ 8 വിക്കറ്റിന് 162 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ഹൈദരാബാദെത്തി. ഗുജറാത്തിനായി മോഹിത് 3ഉും ഒമര്‍സായി, ഉമേഷ് യാദവ്, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഗുജറാത്തിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ശുബ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് 36 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ അടിച്ചെടുത്തത്. 13 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 25 റണ്‍സ് നേടിയ സാഹയെ പുറത്താക്കി ഷഹബാസ് അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്.

രണ്ടാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് റണ്‍സുയര്‍ത്തി. 28 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം 36 റണ്‍സുമായി ഗുജറാത്തിനെ മുന്നോട്ട് നയിച്ച ഗില്ലിനെ മായങ്ക് മാര്‍ക്കണ്ഡെ പൂട്ടി.

അബ്ദുല്‍ സമദിന്റെ ക്യാച്ചിലാണ് ഗില്ലിന്റെ മടക്കം. പിന്നീട് സായ് സുദര്‍ശനൊപ്പം ഡേവിഡ് മില്ലര്‍ പതിയെ റണ്‍സുയര്‍ത്തി. 16ാം ഓവറില്‍ മായങ്ക് മാര്‍ക്കണ്ഡെയ്‌ക്കെതിരേ 24 റണ്‍സാണ് സുദര്‍ശനും മില്ലറും ചേര്‍ന്ന് നേടിയത്. 35 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 45 റണ്‍സ് നേടിയ സുദര്‍ശനെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. സുദര്‍ശന്‍ പുറത്താവുമ്പോള്‍ ഗുജറാത്തിന് ജയിക്കാന്‍ 23 പന്തില്‍ 25 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

വിജയ് ശങ്കറും ഡേവിഡ് മില്ലറും ചേര്‍ന്ന് കൂടുതല്‍ അപകടമില്ലാതെ ഗുജറാത്തിനെ വിജയത്തിലേക്കെത്തിച്ചു. മില്ലര്‍ 27 പന്തില്‍ 4 ഫോറും 2 സിക്‌സുമടക്കം 44 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ വിജയ് ശങ്കര്‍ 11 പന്തില്‍ 14 റണ്‍സുമായി ക്രീസില്‍ തുടര്‍ന്നു.

പ്ലേയിങ് 11: സണ്‍റൈസേഴ്സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (c), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്ഘട്ട്, മായങ്ക് മാര്‍ക്കണ്ഡെ

ഗുജറാത്ത് ടൈറ്റന്‍സ് - ശുബ്മാന്‍ ഗില്‍ (c), വൃദ്ധിമാന്‍ സാഹ (ംര), അസ്മത്തുല്ല ഒമര്‍സായി, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ഉമേഷ് യാദവ്, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ, ദര്‍ശന്‍ നാല്‍ക്കണ്ഡെ

Story first published: Sunday, March 31, 2024, 9:51 [IST]
Other articles published on Mar 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+