Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈ ജയിച്ചേനെ, തോല്‍പ്പിച്ചത് ഹാര്‍ദിക്കിന്റെ മണ്ടത്തരം! പിഴവ് ചൂണ്ടിക്കാട്ടി ഷമി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റ് തുടങ്ങിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനോട് 6 റണ്‍സിനാണ് മുംബൈ തോറ്റത്. നായകനെന്ന നിലയില്‍ ജയിച്ച് തുടങ്ങാന്‍ ഇറങ്ങിയ ഹാര്‍ദിക്കിന് തോല്‍വിയോടെ നാണംകെടേണ്ടി വന്നു. രൂക്ഷ വിമര്‍ശനമാണ് ഹാര്‍ദിക്കിനെതിരേ ഉയരുന്നത്. നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയെടുത്ത പല തീരുമാനങ്ങളും വലിയ വിമര്‍ശനത്തിന് വഴിതുറന്നു.

മുന്‍ നായകന്‍ രോഹിത് ശര്‍മയെ ഹാര്‍ദിക് അപമാനിച്ചുവെന്ന തരത്തിലും വിമര്‍ശനം ശക്തമാണ്. ഇപ്പോഴിതാ മുംബൈയുടെ തോല്‍വിക്ക് കാരണം ഹാര്‍ദിക് പാണ്ഡ്യയാണെന്ന് ആരോപിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് താരവും ഇന്ത്യയുടെ സീനിയര്‍ പേസറുമായ മുഹമ്മദ് ഷമി. 'ഇടത്, വലത് കൂട്ടുകെട്ട് ഫലം ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ഹാര്‍ദിക്കിന്റെ ഈ നീക്കം എനിക്ക് മനസിലാകുന്നില്ല. നായകനെന്ന നിലയില്‍ എപ്പോഴും ഒരുപടി മുന്നില്‍ നില്‍ക്കേണ്ടതായുണ്ട്.

കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായുണ്ട്. ഗുജറാത്തില്‍ ഹാര്‍ദിക് 3, 4 നമ്പറുകളിലാണ് കൂടുതലും ബാറ്റ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ മുംബൈയില്‍ 4, 5 ബാറ്റിങ് പൊസിഷനില്‍ കളിക്കുകയെന്നത് ഹാര്‍ദിക്കിനെ സംബന്ധിച്ച് വലിയ പ്രശ്‌നമല്ല. ഏഴാം നമ്പറില്‍ ബാറ്റുചെയ്ത് സ്വയം സമ്മര്‍ദ്ദമേറ്റുവാങ്ങുകയാണ് അവന്‍ ചെയ്തത്. ഹാര്‍ദിക് നേരത്തെ ബാറ്റുചെയ്യാനിറങ്ങിയിരുന്നെങ്കില്‍ നേരത്തെ മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കുമായിരുന്നു' ഷമി പറഞ്ഞു.

ടിം ഡേവിഡിനെയാണ് മുംബൈ ഫിനിഷറായി പരിഗണിക്കുന്നത്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ ഏഴാം നമ്പറിലേക്ക് സ്വന്തം ബാറ്റിങ് ഓഡര്‍ മാറ്റുകയായിരുന്നു. ഒരു സിക്‌സും ഫോറുമടക്കം 11 റണ്‍സാണ് ഹാര്‍ദിക് നേടിയത്. തിലക് വര്‍മക്ക് മുമ്പ് ഹാര്‍ദിക് ബാറ്റുചെയ്യാന്‍ എത്തിയിരുന്നെങ്കില്‍ കളി മാറാന്‍ സാധ്യതകളേറെയായിരുന്നു. എന്നാല്‍ സ്വയം ഫിനിഷര്‍ റോള്‍ ഏറ്റെടുത്ത ഹാര്‍ദിക് മുംബൈയെ തോല്‍പ്പിക്കുകയായിരുന്നു. 7 വിക്കറ്റ് ശേഷിക്കെ 30 പന്തില്‍ 43 റണ്‍സ് മാത്രമായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

hardik pandya

എന്നാല്‍ ഇതിന് മുംബൈക്ക് സാധിക്കാതെ പോയി. ആദ്യ മത്സരം തോല്‍ക്കുന്നത് മുംബൈയെ സംബന്ധിച്ച് ശീലമാണ്. എന്നാല്‍ അനായാസം ജയിക്കേണ്ട കളിയാണ് ഹാര്‍ദിക്കിന്റെ തെറ്റായ തീരുമാനത്തെത്തുടര്‍ന്ന് തോല്‍ക്കേണ്ടി വന്നത്. ഹാര്‍ദിക് നേരത്തെ ബാറ്റുചെയ്യാന്‍ ഇറങ്ങിയിരുന്നെങ്കില്‍ മുംബൈക്ക് ജയത്തിലേക്കെത്താന്‍ ഒരു പക്ഷെ സാധിച്ചേനെ. എന്നാല്‍ ഹാര്‍ദിക് സ്വയം തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നുവെന്നതാണ് വസ്തുത.

രോഹിത് ശര്‍മയെ ഹാര്‍ദിക് അവഗണിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളിലൂടെ താരത്തിനെതിരേ ഉയരുന്നുണ്ട്. നായക റോളിലേക്ക് ഹാര്‍ദിക് എത്തിയത് മുതല്‍ ആരാധകര്‍ കട്ട കലിപ്പിലാണ്. ഹാര്‍ദിക് പാണ്ഡ്യയെ കൂവലോടെയാണ് ഗുജറാത്ത് ആരാധകര്‍ വരവേറ്റത്. കൂടാതെ മുംബൈ ടീമിനുള്ളില്‍ത്തന്നെ ഹാര്‍ദിക്കിനെതിരേ പടയൊരുക്കം ശക്തമാണ്. ഗുജറാത്തിനെതിരായ മത്സര ശേഷം ഹാര്‍ദിക് പാണ്ഡ്യക്കെതിരേ വലിയ ആരാധക രോഷമുണ്ടായിരുന്നു.

ഇതോടൊപ്പം രോഹിത് ശര്‍മ ആരാധകരും ഹാര്‍ദിക്കിനെതിരേ കട്ട കലിപ്പിലാണ്. ഗുജറാത്തിനെതിരായ മത്സരശേഷം രോഹിത് ശര്‍മയും സച്ചിന്‍ ടെണ്ടുല്‍ക്കറും ജസ്പ്രീത് ബുംറയും ചേര്‍ന്ന് ചര്‍ച്ച നടത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയിരുന്നു. ഇതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനങ്ങളില്‍ ടീമിനുള്ളില്‍ത്തന്നെ അതൃപ്തി പുകയുകയാണ്. അതുകൊണ്ടുള്ള മുന്നോട്ടുള്ള യാത്ര ഹാര്‍ദിക്കിന് പ്രയാസമാണ്.

ഹാര്‍ദിക് സീനിയേഴ്‌സിനെ ബഹുമാനിക്കാത്തത് ഇതാദ്യമായല്ല. ഗുജറാത്തില്‍ വെച്ച് ഫീല്‍ഡിങ് പിഴവ് വരുത്തിയ ഷമിയെ ഹാര്‍ദിക് ശകാരിച്ചിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനം ഹാര്‍ദിക്കിന് നേരിടേണ്ടി വന്നിട്ടുമുണ്ട്. പല പ്രമുഖരും ഹാര്‍ദിക്കിനെതിരേ രംഗത്തെത്തുമ്പോള്‍ താരം എങ്ങനെയാവും തിരിച്ചുവരവ് നടത്തുകയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Monday, March 25, 2024, 16:13 [IST]
Other articles published on Mar 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+