For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ലഖ്‌നൗവിനെ തോല്‍പ്പിച്ചത് രാഹുല്‍, വലിയ മണ്ടത്തരം കാട്ടി! വിമര്‍ശിച്ച് കൈഫ്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ 19 റണ്‍സിന് തോറ്റതോടെയാണ് ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 4 വിക്കറ്റിന് 208 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് 189 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നായകനെന്ന നിലയില്‍ കെ എല്‍ രാഹുലിന് മുന്നില്‍ നിന്ന് നയിക്കാനായില്ല.

3 പന്തില്‍ 5 റണ്‍സാണ് രാഹുല്‍ നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ കാര്യമായ നീക്കങ്ങള്‍ നടത്താനും രാഹുലിന് സാധിച്ചില്ല. ഇപ്പോഴിതാ ലഖ്‌നൗവിന്റെ തോല്‍വിക്ക് പിന്നാലെ രാഹുലിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് മുഹമ്മദ് കൈഫ്. രാഹുലിന്റെ തെറ്റായ തീരുമാനങ്ങളാണ് ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണമായതെന്നാണ് കൈഫ് ആരോപിക്കുന്നത്. ടോസ് നേടിയിട്ടും രാഹുല്‍ എന്തുകൊണ്ടാണ് ആദ്യം ബാറ്റ് ചെയ്യാതിരുന്നതെന്നും കൈഫ് ചോദിക്കുന്നു.

'വീഡിയോ അനലിസ്റ്റിനെ വിളിച്ച് ഈ വര്‍ഷത്തെ ഡല്‍ഹിയിലെ മത്സരങ്ങള്‍ പരിശോധിക്കാന്‍ പറയൂ. മിക്ക മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചതെന്ന് കാണാനാവും. എന്നാല്‍ രാഹുല്‍ ടോസ് ലഭിച്ചപ്പോള്‍ ആദ്യം പന്തെറിയാനാണ് തീരുമാനിച്ചത്. അര്‍ഷാദ് ഖാന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ ലഖ്‌നൗ വളരെ മോശം നിലയില്‍ തോറ്റേനെ. ഇവിടെ ആദ്യം ബാറ്റ് ചെയ്യാതിരിക്കുകയെന്നത് വളരെ മണ്ടന്‍ തീരുമാനമാണ്. നായകനെന്ന നിലയില്‍ രാഹുല്‍ വളരെയധികം നിരാശപ്പെടുത്തുന്നു.

പോസിറ്റീവായിട്ടാണ് കളിക്കുന്നതെന്ന് പറഞ്ഞാല്‍ മാത്രം പോരാ കളിയിലും തീരുമാനങ്ങളിലും അത് കാണണം. ടോസ് നേടിയിട്ടും പന്തെറിയാന്‍ തീരുമാനിച്ചതോടൊപ്പം ഈ പിച്ചില്‍ 200 റണ്‍സ് വിട്ടുകൊടുക്കാന്‍ ബൗളര്‍മാര്‍ തയ്യാറായതും നിരാശപ്പെടുത്തുന്നു. ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിനെ ഡെക്കിന് പുറത്താക്കിയിട്ടും മുതലാക്കാന്‍ ലഖ്‌നൗ സാധിക്കാതെ പോയി' കൈഫ് പറഞ്ഞു. ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കെയുമായി രാഹുല്‍ ഉടക്കിയിരുന്നു.

kl rahul

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ ലഖ്‌നൗവിന്റെ 10 വിക്കറ്റ് തോല്‍വിക്ക് പിന്നാലെ ടീം ഉടമ രാഹുലിനെ പരസ്യമായി ശകാരിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും ടീം ഉടമ സഞ്ജീവിനെതിരേ വലിയ ആരാധക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇൗ സംഭവത്തോടെ രാഹുല്‍ ലഖ്‌നൗ വിടുമെന്ന റിപ്പോര്‍ട്ട് സജീവമായിരുന്നു. ഇതിന് പിന്നാലെ നടന്ന മത്സരമെന്ന നിലയില്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ മത്സരത്തെ എല്ലാവരും നോക്കിക്കണ്ടത്.

രാഹുല്‍ മികച്ച പ്രകടനത്തോടെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചപ്പോള്‍ രാഹുല്‍ തീര്‍ത്തും നിരാശപ്പെടുത്തി ടീമിന്റെ തോല്‍വിക്ക് കാരണമായി എന്നതാണ് നിരാശപ്പെടുത്തുന്നത്. ലഖ്‌നൗവിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ക്വിന്റന്‍ ഡീകോക്കിനെ നിര്‍ത്തി ഫീല്‍ഡറായാണ് രാഹുല്‍ കളിച്ചത്. ഷായ് ഹോപ്പിനെ പുറത്താക്കി മികച്ച ക്യാച്ച് നേടിയെന്നത് മാറ്റിനിര്‍ത്തിയാല്‍ രാഹുല്‍ മത്സരത്തിലുടെനീളം ദുരന്തമായിരുന്നു എന്നതാണ് വസ്തുത.

ഡല്‍ഹിയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാന്‍ ലഖ്‌നൗവിന് സാധിക്കുമായിരുന്നു. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ ടീം തീര്‍ത്തും നിരാശപ്പെടുത്തി. ബാറ്റിങ് നിരയുടെ പ്രകടനമാണ് ദുരന്തമായത്. വാലറ്റം പൊരുതി നോക്കിയെങ്കിലും ടോപ് ഓഡര്‍ കാര്യമായൊന്നും ചെയ്യാതെ നിരാശപ്പെടുത്തുകയായിരുന്നു. ക്വിന്റന്‍ ഡീകോക്ക് 12 റണ്‍സെടുത്തപ്പോള്‍ മാര്‍ക്കസ് സ്‌റ്റോയിണിസ് നേടിയത് വെറും 5 റണ്‍സാണ്.

ദീപക് ഹൂഡ ഡെക്കിന് മടങ്ങിയപ്പോള്‍ നിക്കോളാസ് പുരാന്‍ 27 പന്തില്‍ 61 റണ്‍സോടെ പൊരുതി നോക്കി. ആയുഷ് ബദോനി 6 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ 18 റണ്‍സെടുത്ത് പുറത്തായി. അര്‍ഷാദ് ഖാന്‍ 33 പന്തില്‍ 58 റണ്‍സാണ് അടിച്ചെടുത്തത്. താരം പുറത്താവാതെ നിന്നെങ്കിലും മികച്ച പിന്തുണ ലഭിക്കാതെ പോയതിനാല്‍ ലഖ്‌നൗവിനെ വിജയിപ്പിക്കാനാവാതെ പോയി. ഈ സീസണോടെ ലഖ്‌നൗവിലെ രാഹുലിന്റെ കരിയര്‍ അവസാനിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Wednesday, May 15, 2024, 14:12 [IST]
Other articles published on May 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+