കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 28ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. എട്ട് വിക്കറ്റിനാണ് തട്ടകത്തില്‍ കെകെആര്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 7 വിക്കറ്റിന് 161 റണ്‍സടിച്ചപ്പോള്‍ 26 പന്ത് ബാക്കിയാക്കിയാണ് കെകെആര്‍ ജയിച്ചത്. ഫില്‍ സാള്‍ട്ട് (47 പന്തില്‍ 89*) ശ്രേയസ് അയ്യര്‍ (38 പന്തില്‍ 38*) എന്നിവരുടെ പ്രകടനമാണ് കെകെആറിന് കരുത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ലഖ്‌നൗവിന്റെ തുടക്കം അത്ര മികച്ചതായില്ല. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ സ്റ്റാര്‍ ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്കിനെ ലഖ്‌നൗവിന് നഷ്ടമായി. 8 പന്തില്‍ 10 റണ്‍സെടുത്ത ഡീകോക്കിനെ വൈഭവ് അറോറയാണ് പുറത്താക്കിയത്. 2 ബൗണ്ടറി നേടിയ താരം സൈഡ് എഡ്ജായപ്പോള്‍ സുനില്‍ നരെയ്‌ന്റെ ക്യാച്ചിലാണ് മടങ്ങിയത്. മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കല്‍ പുറത്തിരുന്നപ്പോള്‍ ദീപക് ഹൂഡ പകരക്കാരനായെത്തി.
എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ റണ്‍സുയര്‍ത്താന്‍ താരത്തിനായില്ല. 10 പന്തില്‍ 1 ഫോറുള്‍പ്പെടെ 8 റണ്‍സ് നേടിയ ഹൂഡയെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. ഒരുവശത്ത് നായകന്‍ കെ എല്‍ രാഹുല്‍ മികവ് കാട്ടി. 27 പന്ത് നേരിട്ട് 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടിയ രാഹുലിനെ ആന്‍ഡ്രേ റസല്‍ പുറത്താക്കി. സിക്‌സറിനായുള്ള രാഹുലിന്റെ ശ്രമം രമന്‍ദീപിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. മാര്‍ക്കസ് സ്റ്റോയിണിസിനും കാര്യമായൊന്നും ചെയ്യാനായില്ല.
5 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 10 റണ്‍സുമായി സ്‌റ്റോയിണിസ് പ്രതീക്ഷ നല്‍കി. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് സ്റ്റോയിണിസ് പുറത്തായത്. ആയുഷ് ബദോനിക്കും വമ്പന്‍ സ്‌കോര്‍ നേടാനായില്ല. 27 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 29 റണ്‍സ് നേടിയ ബദോനിയെ സുനില്‍ നരെയ്ന്‍ പുറത്താക്കി. കൊല്‍ക്കത്തയില്‍ ബാറ്റിങ് പിച്ചായിട്ടും അതിവേഗം റണ്‍സുയര്‍ത്താനാവാതെ ലഖ്‌നൗ വിയര്‍ത്തു.

എന്നാല്‍ നിക്കോളാസ് പുരാന്റെ പ്രകടനം ലഖ്‌നൗ സ്‌കോര്‍ബോര്‍ഡ് 150 കടത്തി. 32 പന്തില്‍ 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 45 റണ്‍സാണ് പുരാന്‍ നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കാണ് പുരാന്റെ വിക്കറ്റ് നേടിയത്. ക്രുണാല്‍ പാണ്ഡ്യ (8 പന്തില്‍ 7) പുറത്താവാതെ നിന്നപ്പോള്‍ അര്‍ഷാദ് ഖാനെ (5) സ്റ്റാര്‍ക്ക് ക്ലീന്‍ബൗള്‍ഡാക്കി. ഇതോടെ 7ന് 161 എന്ന സ്‌കോറിലേക്ക് ലഖ്‌നൗവെത്തി.
കെകെആറിനായി സ്റ്റാര്‍ക്ക് 3 വിക്കറ്റ് നേടിയപ്പോള്‍ വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്‍ഡ്രേ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. മറുപടിക്കിറങ്ങിയ കെകെആറിന് തുടക്കത്തിലേ സുനില്‍ നരെയ്‌നെ (6) നഷ്ടമായി. മൊഹ്‌സിന്‍ ഖാനാണ് വിക്കറ്റ്. അംഗൃഷ് രഘുവന്‍ഷി 7 റണ്‍സുമായി പുറത്തായി. എന്നാല്‍ ഫില്‍ സാള്‍ട്ട്, ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് കെകെആറിന് കരുത്തായി.
പ്ലേയിങ് 11: ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- ക്വിന്റന്‍ ഡീകോക്ക് (wc), കെ എല്‍ രാഹുല്‍ (c), ദീപക് ഹൂഡ, ആയുഷ് ബദോനി, മാര്‍ക്കസ് സ്‌റ്റോയിണിസ്, നിക്കോളാസ് പുരാന്‍, ക്രുണാല്‍ പാണ്ഡ്യ, മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌നോയ്, സിജോമോന്‍ ജോസഫ്, യഷ് താക്കൂര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഫില്‍ സാള്‍ട്ട് (wc), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (c), സുനില്‍ നരെയ്ന്‍, അന്‍കൃഷ് രഘുവംശി, ആന്‍ഡ്രേ റസല്‍, രമന്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ