For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഗില്ലും ജയ്‌സ്വാളും കരുതിയിരിക്കണം, അഭിഷേക് വന്‍ ഭീഷണി; മുന്നറിയിപ്പുമായി ഹെസന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പ്ലേ ഓഫിനോടടുക്കവെ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന താരങ്ങളിലൊരാള്‍ അഭിഷേക് ശര്‍മയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ ഓപ്പണര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. 12 മത്സരത്തില്‍ നിന്ന് 401 റണ്‍സാണ് അഭിഷേക് നേടിയത്. 205ന് മുകളിലാണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് എന്നതാണ് എടുത്തു പറയേണ്ടത്. ആരേയും ഭയമില്ലാതെ ഓപ്പണിങ്ങിലിറങ്ങി തല്ലിത്തകര്‍ക്കുകയാണ് അഭിഷേക്.

ടി20 ലോകകപ്പ് വരാനിരിക്കെ അഭിഷേകിന്റെ പ്രകടനം എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ അഭിഷേക് ഉള്‍പ്പെട്ടിട്ടില്ലെങ്കിലും വലിയ ഭാവിയുള്ള താരമാണ് അഭിഷേകെന്ന് നിസംശയം പറയാം. ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം യുവരാജ് സിങ്ങിന്റെ പരിശീലനത്തിന് കീഴില്‍ അഭിഷേക് വളരെയധികം മെച്ചപ്പെട്ടു. ഇപ്പോഴിതാ ഇന്ത്യയുടെ യുവ ഓപ്പണര്‍മാരായ ശുബ്മാന്‍ ഗില്ലിനും യശ്വസി ജയ്‌സ്വാളിനും ഭീഷണിയായി അഭിഷേക് മാറുകയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മൈക്ക് ഹെസന്‍.

kl rahul

'അഭിഷേകിന്റെ ബാറ്റിങ് നോക്കുക. പവര്‍പ്ലേയില്‍ അവന്‍ സ്പിന്നര്‍മാരെ എത്ര മനോഹരമായാണ് നേരിടുന്നത്. പേസര്‍മാര്‍ക്കെതിരേയും അവന്റെ ബാറ്റിങ് മെച്ചപ്പെട്ടിട്ടുണ്ട്. ബൗണ്ടറികളെ മാത്രം ഇഷ്ടപ്പെടുന്നവനാണ് അഭിഷേക്. ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് അഭിഷേക് എത്താന്‍ സാധ്യത കൂടുതലാണ്. ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ എന്നിവരിലൊരാള്‍ മാറ്റപ്പെടാന്‍ സാധ്യത കൂടുതലാണ്. നിരവധി താരങ്ങളുടെ പേരുകള്‍ പുതിയതായി പറയാനാവും.

എന്നാല്‍ നിരവധി ആളുകള്‍ പറയുന്ന പേര് അഭിഷേകിന്റേതാണ്' ജിയോ സിനിമയില്‍ സംസാരിക്കവെ മൈക്ക് ഹെസന്‍ പറഞ്ഞു. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് അഭിഷേക്. ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ ശേഷി താരത്തിനുണ്ട്. മികച്ച ഷോട്ടുകളാണ് കളിക്കുന്നത്. കടന്നാക്രമിക്കുമ്പോഴും മികച്ച ടൈമിങ്ങും നല്ല വേഗവും പവര്‍ഫുള്‍ ഷോട്ടുകളും നടത്താന്‍ അഭിഷേകിന് സാധിക്കുന്നു. അതുകൊണ്ടുതന്നെ ടി20യില്‍ താരത്തിന് നല്ല ഭാവിയുണ്ട്.

യശ്വസി ജയ്‌സ്വാളിനെക്കാള്‍ ആക്രമണകാരി അഭിഷേകാണെന്ന് പറയാം. ജയ്‌സ്വാള്‍ അല്‍പ്പം കൂടി ശാന്തതയോടെ കളിക്കുന്ന താരമാണെങ്കില്‍ അഭിഷേക് കടന്നാക്രമിക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ക്രീസിലെത്തുന്നത്. പവര്‍പ്ലേയില്‍ ഈ ബാറ്റിങ് ശൈലിയാണ് ടീമിന് ഗുണം ചെയ്യുന്നതും. എന്നാല്‍ എല്ലാ മൈതാനത്തും ഈ ശൈലി ഗുണം ചെയ്യത്തുമില്ല. കടന്നാക്രമിച്ച് കളിക്കുന്നതോടൊപ്പം പിച്ചിനെ മനസിലാക്കി കളിക്കുകയെന്നതും വളരെ പ്രധാനപ്പെട്ടതാണ്.

മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ അഭിഷേകിന് പ്രതിഭയുണ്ട്. എന്നാല്‍ വേണ്ടത്ര അനുഭവസമ്പത്തിലേക്ക് താരം എത്തേണ്ടതായുണ്ട്. നിലവിലെ അഭിഷേകിന്റെ പ്രകടനം ടി20യിലേക്ക് മാത്രം ഗുണം ചെയ്യുന്നതാണ്. എന്നാല്‍ പിന്തുണച്ച് ഇന്ത്യ വളര്‍ത്തിയാല്‍ മൂന്ന് ഫോര്‍മാറ്റിലും ഗുണം ചെയ്യുന്ന ബാറ്റ്‌സ്മാനായി അഭിഷേക് മാറും. ലഖ്‌നൗവിനെതിരേ ട്രാവിസ് ഹെഡിനൊപ്പം ബാറ്റിങ് വെടിക്കെട്ടാണ് അഭിഷേക് കാഴ്ചവെച്ചത്.

19 പന്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട താരം 28 പന്തില്‍ 75 റണ്‍സോടെ പുറത്താവാതെ നിന്നു. 8 ഫോറും 6 സിക്‌സും അഭിഷേക് നേടി. ട്രാവിസ് ഹെഡ് 30 പന്തില്‍ 8 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 89 റണ്‍സോടെ പുറത്താവാതെ നിന്നു. 9.4 ഓവറില്‍ 167 റണ്‍സാണ് ഹൈദരാബാദ് ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. ടി20 ചരിത്രത്തില്‍ ആദ്യത്തെ 10 ഓവറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഇത്തവണത്തെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു. ഇതിന് ശേഷം സിംബാബ്‌വെ പര്യടനമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. യുവതാങ്ങളെ അണിനിരത്തിയാവും സിംബാബ് വെയിലേക്ക് ഇന്ത്യ പോവുക. അഭിഷേക് ശര്‍മക്കും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചേക്കും. ലോകകപ്പ് കളിച്ച സീനിയര്‍ താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കുമ്പോള്‍ പല യുവതാരങ്ങള്‍ക്കും ദേശീയ ടീമിലേക്ക് വിളിയെത്തിയേക്കും.

Story first published: Thursday, May 9, 2024, 12:55 [IST]
Other articles published on May 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+