For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ലേലത്തില്‍ അണ്‍സോള്‍ഡ്, പക്ഷെ പകരക്കാരായി ഇവര്‍ എത്തിയേക്കും! ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഈ മാസം 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ആദ്യത്തെ 21 മത്സരങ്ങളുടെ ഷെഡ്യൂള്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എല്ലാ ടീമുകളേയും ആശങ്കപ്പെടുത്തുന്നത് പരിക്കാണ്. പല സൂപ്പര്‍ താരങ്ങളുടെ ഇതിനോടകം പരിക്കിന്റെ പിടിയിലായിട്ടുണ്ട്.

മുഹമ്മദ് ഷമി, ഡെവോണ്‍ കോണ്‍വേ തുടങ്ങിയ പ്രമുഖരും ഈ പരിക്കിന്റെ പട്ടികയില്‍ പേരുചേര്‍ത്തവരാണ്. ഇത്തവണത്തെ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്തവരായി തീരുകയും എന്നാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനം വിലയിരുത്തി പരിക്കേറ്റവര്‍ക്ക് പകരക്കാരായി 17ാം സീസണിലേക്ക് എത്താന്‍ സാധ്യതയുള്ളവരുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം അക്കീല്‍ ഹൊസീനാണ്.

മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓള്‍റൗണ്ടര്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയിരിക്കുന്നത്. 7 മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതില്‍ ഒരു ഹാട്രിക്കും ഉള്‍പ്പെടും. ഇത്തവണ മിക്ക ടീമുകള്‍ക്കും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരുണ്ട്. എന്നാല്‍ പരിക്കിന്റെ സാധ്യത വിലയിരുത്തി ബാക്കപ്പ് സ്പിന്‍ ഓള്‍റൗണ്ടറെ വേണ്ടവര്‍ക്ക് ഹൊസീനെ പരിഗണിക്കാവുന്നത്.

റാസി വാന്‍ ഡെര്‍ ഡ്യൂസനാണ് മറ്റൊരു താരം. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം മിനി ലേലത്തില്‍ അണ്‍സോള്‍ഡായിരുന്നു. ടി20യില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഡ്യൂസന്‍. ടോപ് ഓഡറില്‍ സ്ഥിരതയോടെ കളിക്കാന്‍ മികവുണ്ട്. ആര്‍ക്കും വേണ്ടാതിരുന്ന താരം പിഎസ്എല്ലില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഒരു സെഞ്ച്വറിയടക്കം 364 റണ്‍സാണ് അദ്ദേഹം നേടിയത്. സിഎസ്‌കെയുടെ കളി ശൈലിക്ക് അനുയോജ്യനാണ് ഡ്യൂസന്‍.

tymal mils

ഡെവോണ്‍ കോണ്‍വേക്ക് പകരം സിഎസ്‌കെയ്ക്ക് പരിഗണിക്കാന്‍ അനുയോജ്യനാണ് ഡ്യൂസനെന്ന് നിസംശയം പറയാം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മൂന്ന് മത്സരം കളിച്ചെങ്കിലും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഇംഗ്ലണ്ട് പേസര്‍ ലൂക്ക് വുഡാണ് മറ്റൊരാള്‍. 28കാരനായ താരം ഇംഗ്ലണ്ട് ടീമില്‍ സജീവമല്ലെങ്കിലും ടി20 ലീഗുകളില്‍ നിറ സാന്നിധ്യമാണ്. ഇതുവരെ ഐപിഎല്ലില്‍ അദ്ദേഹം പരിഗണിക്കപ്പെട്ടില്ല.

പിഎസ്എല്ലില്‍ എട്ട് വിക്കറ്റുമായി തിളങ്ങുന്ന താരം ഡെത്തോവറുകളില്‍ മികവ് കാട്ടുന്നു. പേസറെ ആവശ്യമുള്ള ടീമുകള്‍ക്ക് ലൂക്കിനെ പരിഗണിക്കാവുന്നതാണ്. ഇംഗ്ലണ്ട് പേസറായ ടൈമല്‍ മില്‍സാണ് മറ്റൊരാള്‍. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടങ്ങിയ ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള മില്‍സ് ഐപിഎല്ലില്‍ വലിയ ബൗളറെന്ന് പേരെടുക്കാനായില്ല. എന്നാല്‍ ഇത്തവണത്തെ പിഎസ്എല്ലില്‍ മികച്ച ഫോമിലാണ്. നാല് മത്സരത്തില്‍ നിന്ന് 8 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയുടെ റീസ ഹെന്‍ഡ്രിക്‌സാണ് മറ്റൊരാള്‍. മികച്ച ടി20 റെക്കോഡ് അവകാശപ്പെടാം. എന്നാല്‍ ഐപിഎല്ലില്‍ ഇത്തവണ ആവശ്യക്കാരില്ലാതെ പോയി. പിഎസ്എല്ലില്‍ മികച്ച ഫോമിലാണ് താരമുള്ളത്. 304 റണ്‍സാണ് അദ്ദേഹം നേടിയത്. ബാറ്റ്‌സ്മാനെ ആവശ്യമുള്ള ടീമുകള്‍ക്ക് ഹെന്‍ഡ്രിക്‌സിനെ പരിഗണിക്കാവുന്നതാണ്. പല താരങ്ങളും ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമായി കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പരിക്കിന്റെ സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

ഈ സാഹചര്യത്തില്‍ മികച്ച ബാക്കപ്പ് താരങ്ങളെ പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഈ സീസണിലെ ഐപിഎല്ലിന് ശേഷം മെഗാ താരലേലമുണ്ടെന്ന് ഐപിഎല്‍ ഭാരവാഹികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ നിലവിലെ ടീമുമായി കപ്പടിക്കാനുള്ള അവസാന അവസരമാണ് ടീമുകള്‍ക്ക് മുന്നിലുള്ളത്. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഇത്തവണത്തെ സീസണ്‍ എല്ലാവര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Saturday, March 9, 2024, 21:58 [IST]
Other articles published on Mar 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+