For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇവരെ എന്തിന് ഒഴിവാക്കി? ടീമുകള്‍ സര്‍പ്രൈസായി കൈവിട്ടു! നിര്‍ഭാഗ്യവാന്മാരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക പുറത്തുവിടാനുള്ള അവസാന ദിനം ഇന്നലെയായിരുന്നു. ടീമുകളെല്ലാം തങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ അപ്രതീക്ഷിതമായുള്ള കൈമാറ്റങ്ങളൊന്നും അധികം സംഭവിച്ചിട്ടില്ലെന്ന് പറയാം. ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയ ശേഷം രാത്രിയില്‍ അപ്രതീക്ഷിത നീക്കങ്ങളോടെ താരം മുംബൈയിലേക്ക് പോവുകയുണ്ടായി.

ഇതൊഴികെ മറ്റെല്ലാ നീക്കങ്ങളും ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ചില താരങ്ങള്‍ ഒഴിവാക്കപ്പെട്ടത് എല്ലാവര്‍ക്കും സര്‍പ്രൈസായിരുന്നു. ഇത്തരത്തില്‍ അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഹാരി ബ്രൂക്കാണ്. ഇംഗ്ലണ്ട് താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഒഴിവാക്കിയത്. അവസാന സീസണില്‍ സ്ഥിരതയോടെ തിളങ്ങാന്‍ ബ്രൂക്കിന് സാധിച്ചിരുന്നില്ല.

എന്നാല്‍ ഇത്തവണത്തെ സീസണില്‍ കൂടി ബ്രൂക്ക് അവസരം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബ്രൂക്കിനെ കൈവിടാനാണ് ഹൈദരാബാദ് തീരുമാനിച്ചത്. രണ്ടാമത്തെ താരം വനിന്‍ഡു ഹസരങ്കയാണ്. ശ്രീലങ്കന്‍ സ്പിന്നര്‍ ആര്‍സിബിക്കൊപ്പം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. എന്നാല്‍ പരിക്ക് താരത്തെ തളര്‍ത്തുന്നുണ്ട്. ബാറ്റുകൊണ്ടും കാര്യമായ പ്രകടനം ഹസരങ്ക കാഴ്ചവെച്ചില്ല. ഇതോടെയാണ് സ്പിന്നറെ ഒഴിവാക്കാന്‍ രാജസ്ഥാന്‍ തീരുമാനിച്ചത്.

ഹസരങ്കയെ ആര്‍സിബി കൈവിട്ടത് മണ്ടന്‍ തീരുമാനമാണെന്ന അഭിപ്രായം പല ആരാധകര്‍ക്കുമുണ്ട്. എന്നാല്‍ താരത്തിന്റെ സമീപകാല ഫോമും ഫിറ്റ്‌നസും പരിശോധിക്കുമ്പോള്‍ ആര്‍സിബിയുടേത് മികച്ച തീരുമാനമാണെന്ന് പറയാം. പഞ്ചാബ് കിങ്‌സ് ഷാരൂഖ് ഖാനെ കൈവിട്ടതും അപ്രതീക്ഷിത തീരുമാനമായി. തമിഴ്‌നാട്ടുകാരനായ ഷാരൂഖ് വെടിക്കെട്ട് ഫിനിഷറാണ്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കാട്ടിയതുപോലെ ഗംഭീര ഫിനിഷിങ് നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

harry brook

എന്നാല്‍ പ്രതീക്ഷയുള്ള ഫിനിഷറായിരുന്നു ഷാരൂഖ്. അടുത്ത സീസണില്‍ ഷാരൂഖ് സിഎസ്‌കെയിലെത്താന്‍ സാധ്യത കൂടുതലാണ്. ആര്‍സിബി രണ്ട് താരങ്ങളെക്കൂടി അപ്രതീക്ഷിതമായി കൈവിട്ടു. ഒന്നാമത്തെ താരം ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ്. ന്യൂസീലന്‍ഡിന്റെ മിച്ചല്‍ ബ്രാസ്വെല്ലിനെയും ആര്‍സിബി ഒഴിവാക്കിയത് മണ്ടത്തരമായി. ആവശ്യത്തിന് അവസരം പോലും നല്‍കാതെയാണ് ബ്രാസ്വെല്ലിനെ ആര്‍സിബി കൈവിട്ടത്.

രാജസ്ഥാന്‍ റോയല്‍സ് ഒബെഡ് മെക്കോയിയെ ഒഴിവാക്കിയതും അപ്രതീക്ഷിതമായിരുന്നു. ടീമിനൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള താരമാണെങ്കിലും രാജസ്ഥാന്‍ പേസറെ ഒഴിവാക്കി. എന്നാല്‍ ചില അപ്രതീക്ഷിത നിലനിര്‍ത്തലുകളും കാണാനായി. അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഇത്തവണയും മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. അവസാന സീസണിലൂടെ അരങ്ങേറ്റം കുറിച്ച താരത്തിന് ഈ സീസണിലും മുംബൈ അവസരം നല്‍കുമെന്നുറപ്പ്.

ഡല്‍ഹി ക്യാപിറ്റല്‍സ് പൃഥ്വി ഷായെ ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലനിര്‍ത്തി. വെടിക്കെട്ട് ഓപ്പണറുടെ അവസാന സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇഷാന്ത് ശര്‍മയേയും ഡല്‍ഹി നിലനിര്‍ത്തിയതാണ് കൗതുകമായത്. കെകെആര്‍ ശാര്‍ദ്ദുല്‍ ടാക്കൂറിനെ കൈവിട്ടത് അപ്രതീക്ഷിതമായി. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ജയദേവ് ഉനദ്ഘട്ടിനെ ഒഴിവാക്കിയതും കൗതുക തീരുമാനമായി. അധികം അവസരം നല്‍കാതെയാണ് ശിവം മാവിയെ ഗുജറാത്ത് ഒഴിവാക്കിയത്.

ആര്‍സിബി ദിനേഷ് കാര്‍ത്തികിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് നിലനിര്‍ത്തിയെന്നത് കൗതുകമായി. ഇപ്പോള്‍ കമന്റേറ്ററായി കരിയര്‍ ആരംഭിച്ചുകഴിഞ്ഞ കാര്‍ത്തികിനെ അടുത്ത സീസണിലേക്ക് ആര്‍സിബി പിന്തുണച്ചത് മണ്ടന്‍ തീരുമാനമാണെന്ന് പറയാം. മുംബൈ ഇന്ത്യന്‍സ് ജോഫ്രാ ആര്‍ച്ചറേയും ഒഴിവാക്കിയിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെ മുംബൈ ടീമിലെത്തിച്ച താരമാണ് ആര്‍ച്ചര്‍. എന്നാല്‍ പരിക്ക് വേട്ടയാടിയതോടെ ആര്‍ച്ചറെ ഒഴിവാക്കാന്‍ മുംബൈ നിര്‍ബന്ധിതരാവുകയായിരുന്നു.

ടീമുകളുടെ പേഴ്‌സിലെ തുകയും ഉയര്‍ത്തിയതോടെ ഇത്തവണത്തെ ലേലം ആവേശകരമാവുമെന്ന് ഉറപ്പായിരിക്കുകയാണ്. പല സൂപ്പര്‍ താരങ്ങളും പുറത്തുള്ളതിനാല്‍ തീപാറും പോരാട്ടങ്ങള്‍ ലേലത്തില്‍ പ്രതീക്ഷിക്കാം.

Story first published: Monday, November 27, 2023, 7:32 [IST]
Other articles published on Nov 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+