For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: അവസാന സീസണില്‍ വന്‍ ഫ്‌ളോപ്പ്, എന്നിട്ടും നിലനിര്‍ത്തപ്പെട്ടു! ഭാഗ്യവാന്മാരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുമ്പ് നിലനിര്‍ത്തിയവരുടേയും ഒഴിവാക്കിയവരുടേയും പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. 10 ടീമുകളും പുതിയ സീസണിന് മുന്നോടിയായി ടീമുകളില്‍ ശുദ്ധി കലശം നടത്തിയിട്ടുണ്ട്. കുറഞ്ഞത് ആറ് താരങ്ങളെയെങ്കിലും ഒഴിവാക്കാത്ത ഒരു ടീം പോലും ഇല്ലെന്നതാണ് എടുത്തു പറയേണ്ടത്. ലേലത്തില്‍ വലിയ മാറ്റങ്ങള്‍ത്തന്നെ മിക്ക ടീമുകളിലും ഉണ്ടായേക്കും. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഇത്തവണ നിലനിര്‍ത്തപ്പെട്ടിട്ടുണ്ട്.

എന്നാല്‍ അവസാന സീസണില്‍ നിരാശപ്പെടുത്തിയിട്ടും ഇത്തവണ നിലനിര്‍ത്തപ്പെട്ട ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. പൃഥ്വി ഷായാണ് ഇതിലൊരാള്‍. ഡല്‍ഹി ക്യാപിറ്റല്‍സ് തീര്‍ച്ചയായും ഒഴിവാക്കുമെന്ന് കരുതിയിരുന്ന താരമാണ് പൃഥ്വി. വെടിക്കെട്ട് ഓപ്പണറെന്ന് പറയുമ്പോഴും താരത്തിന് സ്ഥിരതയില്ല. മികച്ച ഫിറ്റ്‌നസും പൃഥ്വിക്ക് അവകാശപ്പെടാനാവില്ല. അമിത വണ്ണം കാരണം വേഗത്തിലോടാനും മികച്ച ഫീല്‍ഡിങ് നടത്താനും പൃഥ്വിക്ക് സാധിക്കുന്നില്ല.

അതുകൊണ്ടുതന്നെ പൃഥ്വിയെ ഒഴിവാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി താരത്തെ നിലനിര്‍ത്താന്‍ ഡല്‍ഹി തീരുമാനിക്കുകയായിരുന്നു. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിലും പൃഥ്വി സജീവമല്ല. അതുകൊണ്ടുതന്നെ ഈ സീസണിലെ താരത്തിന്റെ പ്രകടനം കാത്തിരുന്ന് കാണാം. രണ്ടാമത്തെ താരം അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകനാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

അവസാന സീസണിലൂടെയാണ് അര്‍ജുന്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. ഭേദപ്പെട്ട പ്രകടനം നടത്തി എന്ന് പറയാനാവില്ല. തല്ലുകൊള്ളിയായ ബൗളറെന്ന് അര്‍ജുനെ പറയാം. ഒഴിവാക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നതെങ്കിലും അര്‍ജുനെ മുംബൈ നിലനിര്‍ത്തി. സച്ചിന്റെ മകനായതുകൊണ്ടല്ല അര്‍ജുനെ ടീമിലെടുത്തതത് എന്ന് മുംബൈ പറയുമ്പോഴും വസ്തുത അതല്ല. സച്ചിന്റെ മകനെന്ന പരിഗണന ഇത്തവണയും അര്‍ജുന് ലഭിച്ചിട്ടുണ്ട്.

arjun tendulkar

റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി. ഐപിഎല്ലില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാത്ത താരമാണ് പരാഗ്. അവസാന സീസണില്‍ വലിയ വിമര്‍ശനം നേരിട്ട താരം ഈ സീസണില്‍ ടീമിലുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ഇത്തവണയും പരാഗ് നിലനിര്‍ത്തപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് പരാഗിനെ തുണച്ചത്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗംഭീര പ്രകടനമാണ് പരാഗ് കാഴ്ചവെച്ചത്. താരത്തിന്റെ ഓള്‍റൗണ്ട് മികവില്‍ രാജസ്ഥാന് പ്രതീക്ഷകളേറെയാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അബ്ദുല്‍ സമദിനെ നിലനിര്‍ത്തിയതും കൗതുകമാണ്. യുവതാരം കടന്നാക്രമിക്കാന്‍ കഴിവുള്ളവനാണ്. എന്നാല്‍ സ്ഥിരതയോടെ മിന്നിക്കാന്‍ സമദിന് കഴിവില്ല. അവസാന സീസണിലും കാര്യമായൊന്നും ചെയ്യാന്‍ സമദിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സമദിനെ നിലനിര്‍ത്തിയത് ഹൈദരാബാദിന്റെ മണ്ടന്‍ തീരുമാനമാണെന്ന് പറയാം.

അടുത്ത താരം ദീപക് ഹൂഡയാണ്. ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡയെ എന്തിനാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നിലനിര്‍ത്തിയതെന്ന ചോദ്യം സജീവമാണ്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ് ഹൂഡ. അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയര്‍ പരിശോധിച്ചാലും കാര്യമായൊന്നും അവകാശപ്പെടാനാവില്ല. ഹൂഡ സീനിയര്‍ താരമാണെങ്കിലും ലഖ്‌നൗവിന് കപ്പിലേക്കെത്താന്‍ വലിയ സംഭാവനകളൊന്നും താരത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. അതുകൊണ്ടുതന്നെ ഹൂഡയെ നിലനിര്‍ത്തിയത് മണ്ടത്തരമാണെന്ന് പറയാം.

ഡല്‍ഹി ക്യാപിറ്റല്‍സ് ലൂങ്കി എന്‍ഗിഡിയെ നിലനിര്‍ത്തിയതും മണ്ടത്തരമാണ്. ഐപിഎല്ലിലെ തല്ലുകൊള്ളി ബൗളര്‍മാരിലൊരാളാണ് എന്‍ഗിഡി. സിഎസ്‌കെ കൈവിട്ട താരത്തെ ഡല്‍ഹി ടീമിലെത്തിച്ചത് തന്നെ മണ്ടത്തരമാണ്. ഇപ്പോള്‍ നിലനിര്‍ത്തിയത് അതിലും വലിയ മണ്ടത്തരമാണ്. ആര്‍സിബി ദിനേഷ് കാര്‍ത്തികിനെ നിലനിര്‍ത്തിയതാണ് മറ്റൊരു കൗതുകം. കമന്റേറ്ററായി കരിയര്‍ ആരംഭിച്ചിട്ടും ആര്‍സിബി വീണ്ടും കാര്‍ത്തികിനെ വിക്കറ്റ് കീപ്പറാക്കുന്നത് വലിയ തിരിച്ചടിയാവുമെന്നുറപ്പാണ്.

Story first published: Monday, November 27, 2023, 11:35 [IST]
Other articles published on Nov 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+