For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഐപിഎല്ലില്‍ കസറൂ, ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താം- പ്രതീക്ഷയോടെ ഇവര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവ് യുവതാരങ്ങളെ സംബന്ധിച്ചും സീനിയര്‍ താരങ്ങളെ സംബന്ധിച്ചും ഒരുപോലെ അനുഗ്രഹമാണ്. മോശം ഫോമിലുള്ള ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്ക് ഐപിഎല്ലിലൂടെ ഫോം കണ്ടെത്തി തിരിച്ചുവരാന്‍ അവസരം ലഭിക്കുമ്പോള്‍ യുവതാരങ്ങള്‍ക്ക് മികവ് കാട്ടി ദേശീയ ടീമില്‍ അവസരം നേടിയെടുക്കാനുള്ള വഴിയാണ് ഐപിഎല്‍ തുറന്ന് നല്‍കുന്നത്. ഇത്തവണത്തെ ഐപിഎല്‍ പല കാരണങ്ങളാല്‍ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയുടെ ചില യുവതാരങ്ങളെ സംബന്ധിച്ച് വരുന്ന സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള യുവതാരങ്ങളില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം പൃഥ്വി ഷായാണ്. ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനാണ് പൃഥ്വിയെ അടുത്ത സെവാഗ് എന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. ശുബ്മാന്‍ ഗില്ലിന് മുന്‍പ് ഇന്ത്യന്‍ ടീമിലേക്കെത്തിയത് പൃഥ്വിയാണ്.

എന്നാല്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതും ഫിറ്റ്‌നസിന് വേണ്ടത്ര പരിഗണന നല്‍കാത്തതും മോശം സാങ്കേതികതയുമെല്ലാം താരത്തെ പിന്നോട്ടടിച്ചു. ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിലും പൃഥ്വി ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നാല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണറായി ഇത്തവണയും പൃഥ്വിയുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ പൃഥ്വിക്ക് ദേശീയ ടീമിലേക്ക് തിരിച്ചുവരവ് പ്രയാസമല്ല. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് പൃഥ്വി.

അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ പൃഥ്വി ഗംഭീര തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. രണ്ടാമത്തെ താരം ടി നടരാജനാണ്. ഇടം കൈയന്‍ പേസറായ താരം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനമാണ് നടരാജന്‍ കാഴ്ചവെച്ചത്. എന്നാല്‍ പിന്നീട് പരിക്ക് താരത്തെ വേട്ടയാടി. ഇതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് നടരാജന്‍ തഴയപ്പെട്ടു.

bhuvneshwar kumar

ഇത്തവണയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നടരാജനുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ച് നടരാജനും ദേശീയ ടീമിലേക്ക് മടങ്ങിവരവ് സ്വപ്‌നം കാണുകയാണ്. നിലവില്‍ മികച്ച ഇടം കൈയന്‍ ബൗളര്‍മാരുടെ അഭാവം ഇന്ത്യക്കുണ്ട്. ഡെത്തോവറിലടക്കം യോര്‍ക്കറുകളിലൂടെ കളി പിടിക്കാന്‍ കഴിവുള്ള നടരാജനെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിക്കുമോയെന്നത് കണ്ടറിയാം. വെങ്കടേഷ് അയ്യരാണ് മറ്റൊരു താരം. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഇന്ത്യ വളര്‍ത്താന്‍ ശ്രമിച്ചവനാണ് വെങ്കടേഷ്.

ഇടം കൈയന്‍ താരം വലിയ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ്. ഇന്ത്യന്‍ ടീമിനൊപ്പം മികവ് കാട്ടിവരവെയാണ് ടീമില്‍ നിന്ന് അദ്ദേഹം പുറത്താകുന്നത്. ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയപ്പോള്‍ വെങ്കടേഷ് തഴയപ്പെടുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം വെങ്കടേഷ് മികവ് കാട്ടിയാല്‍ ടി20 ലോകകപ്പിലൂടെ അദ്ദേഹത്തിന് ദേശീയ ടീമിലേക്ക് തിരിച്ചുവരാന്‍ സാധിച്ചേക്കും. രാഹുല്‍ ത്രിപാഠിയാണ് മറ്റൊരു താരം. ഇന്ത്യയുടെ ടി20 ടീമിനൊപ്പം ഭേദപ്പെട്ട പ്രകടനം ത്രിപാഠി കാഴ്ചവെച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് താരമുള്ളത്. ഇത്തവണയും ഹൈദരാബാദിന്റെ ബാറ്റിങ് നിരയില്‍ ത്രിപാഠിക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. മികവ് കാട്ടാനായാല്‍ ഗംഭീര തിരിച്ചുവരവ് നടത്താന്‍ ത്രിപാഠിക്ക് സാധിച്ചേക്കും. ഇന്ത്യയുടെ സീനിയര്‍ താരം ഭുവനേശ്വര്‍ കുമാറും തിരിച്ചുവരവ് ലക്ഷ്യമിടുകയാണ്. ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടിയ ഭുവിക്ക് ഹൈദരാബാദിനൊപ്പം മികവ് കാട്ടാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. മികവ് കാട്ടിയാല്‍ ഭുവിക്ക് തിരിച്ചുവരവ് അവസരം ചിലപ്പോള്‍ ലഭിച്ചേക്കും.

രോഹിത് ശര്‍മയടക്കം പല താരങ്ങളുടേയും ഭാവി തീരുമാനിക്കുന്ന ടൂര്‍ണമെന്റായി ഇത്തവണത്തെ ഐപിഎല്‍ മാറും. ആരൊക്കെ തിരിച്ചുവരവ് നടത്തും ആരൊക്കെ മികവ് കാട്ടുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, December 30, 2023, 12:25 [IST]
Other articles published on Dec 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+