Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ടി20 ലോകകപ്പ് കളിക്കണോ? ഇവര്‍ക്ക് ഐപിഎല്ലില്‍ കസറണം-ഇന്ത്യക്കാര്‍ ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുക. ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഇത്തവണത്തെ ഐപിഎല്‍ എല്ലാ താരങ്ങള്‍ക്കും വളരെ നിര്‍ണ്ണായകമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്യാത്ത പക്ഷം പല താരങ്ങളുടേയും ചീട്ടുകീറാനാണ് സാധ്യത.

ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ പല താരങ്ങള്‍ക്കും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്താന്‍ സാധിച്ചേക്കും. ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് ഞെട്ടിച്ച് തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ളവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ശിവം ദുബെയാണ്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് ദുബെ. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ മീഡിയം പേസറുമാണ് ദുബെ.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ദുബെ. ഉയര്‍ന്ന ശാരീരിക ക്ഷമകയുള്ളവരിലൊരാളാണ് ദുബെ. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടുന്നവരിലൊരാളാണ് ദുബെ. എന്നാല്‍ സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. അദ്ദേഹത്തിന്റെ ടി20 ലോകകപ്പിലെ സാധ്യത തീരുമാനിക്കുന്നത് ഐപിഎല്ലിലെ പ്രകടനമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് ശിവം ദുബെ.

അവസാന സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ദുബെക്ക് സാധിച്ചിരുന്നു. ഇത്തവണയും സിഎസ്‌കെയുടെ മധ്യനിരയില്‍ ദുബെക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. 16 മത്സരത്തില്‍ നിന്ന് 418 റണ്‍സാണ് അവസാന സീസണിലെ ദുബെയുടെ സമ്പാദ്യം. ഇത്തവണയും ഇതേ മികവ് ആവര്‍ത്തിക്കാന്‍ ദുബെക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

shivam dube

സഞ്ജു സാംസണാണ് മറ്റൊരു താരം. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ആരെന്നത് ഇപ്പോഴുള്ള പ്രധാന ചോദ്യമാണ്. ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തുള്ള പ്രധാനികള്‍. ഇതില്‍ ഇഷാന്‍ കിഷന്‍ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായിട്ടുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

എന്നാല്‍ വരുന്ന ഐപിഎല്ലില്‍ സഞ്ജു ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു ഒട്ടുമിക്ക ഐപിഎല്‍ സീസണിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ റണ്‍വേട്ടക്കാരില്‍ ടോപ് അഞ്ചിലേക്കെത്താനോ സ്ഥിരതയോടെ കളിക്കാനോ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുക ദുഷ്‌കരമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് മികവുണ്ട്.

വിക്കറ്റ് കീപ്പറെന്ന നിലയിലും മികവുണ്ട്. പക്ഷെ സ്ഥിരത ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യക്കായി ടി20 കളിച്ചപ്പോഴൊന്നും മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. അവസാന അഫ്ഗാന്‍ പരമ്പരയിലും ബാറ്റിങ്ങില്‍ സഞ്ജു ഫ്‌ളോപ്പായിരുന്നു. ഇത്തവണ രാജസ്ഥാന് പ്ലേ ഓഫിലേക്കെത്താനായില്ലെങ്കില്‍ സഞ്ജുവിന്റെ നായകസ്ഥാനം തെറിക്കാനുള്ള സാധ്യതയും കൂടുതലാണ്.

രവി ബിഷ്‌നോയിയാണ് മറ്റൊരു താരം. ഇന്ത്യയുടെ സ്പിന്‍ നിര തലമുറ മാറ്റത്തിലേക്ക് കടക്കുകയാണ്. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ യുവതാരമായ രവി ബിഷ്‌നോയ്ക്ക് ഇടമുണ്ടാവുമോയെന്നതാണ് ചോദ്യം. ഇന്ത്യ സമീപകാലത്തായി ബിഷ്‌നോയ്ക്ക് ടി20യില്‍ ഇടം നല്‍കാറുണ്ട്. കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്താന്‍ ബിഷ്‌നോയ്ക്ക് സാധിച്ചിട്ടുണ്ട്.

എന്നാല്‍ താരത്തിന്റെ ടി20 ലോകകപ്പിലെ ഇടം തീരുമാനിക്കുക ഐപിഎല്ലിലെ പ്രകടനമാണ്. ഇത്തവണ ഇക്കോണമി കാത്ത് പന്തെറിയുകയും വിക്കറ്റ് വേട്ട തുടരുകയും ചെയ്താല്‍ ബിഷ്‌നോയ്ക്ക് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് വിളിയെത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Monday, March 4, 2024, 14:11 [IST]
Other articles published on Mar 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+