Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇവരെ വാങ്ങണോ? 10 കോടിയിലധികം മുടക്കണമെന്നുറപ്പ്- അഞ്ച് പേരിതാ

മുംബൈ: ഐപിഎല്‍ താരലേലം 19ന് നടക്കാന്‍ പോവുകയാണ്. ഇത്തവണയും വാശിയേറിയ ലേലമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ അവസാന സീസണില്‍ കളിക്കാത്ത താരങ്ങള്‍ ഇത്തവണ ലേലത്തില്‍ അവസരം തേടുന്നു. മിക്ക ടീമുകളും ആറിലധികം താരങ്ങളെ ലേലത്തിന് മുമ്പ് ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സൂപ്പര്‍ താരങ്ങളില്‍ പലര്‍ക്കും ലേലത്തില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

ഇത്തവണ റെക്കോഡ് ലേലത്തുക ലഭിക്കാന്‍ പോലും സാധ്യതയുണ്ട്. പല ടീമുകളും വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങുന്നതിനാല്‍ ലേലം കസറുമെന്നുറപ്പ്. ഇത്തവണത്തെ ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ ചില താരങ്ങള്‍ 10 കോടിയിലധികം അര്‍ഹിക്കുന്നു. ഇത്തരത്തില്‍ വലിയ പ്രതിഫലം അര്‍ഹിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ട്രവിസ് ഹെഡാണ് ഒന്നാമത്തെ താരം. ടോപ് ഓഡറില്‍ കളിക്കുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ട്രവിസ് ഹെഡ്.

ബൗളറെന്ന നിലയിലും ടീമിന് ഉപകാരിയാണ് ഹെഡ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ സെഞ്ച്വറിന നേടിയ താരമാണ് ഹെഡ്. രണ്ട് കോടിയാണ് ഹെഡിന്റെ അടിസ്ഥാനവില. 10 കോടിയിലധികം പ്രതിഫലം ഹെഡ് അര്‍ഹിക്കുന്നു. ഇന്ത്യയിലെ ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഹെഡ് വലിയ നേട്ടമുണ്ടാക്കിയേക്കും. മിക്ക ടീമുകളും ഹെഡിനായി രംഗത്തെത്താന്‍ സാധ്യത കൂടുതലാണ്. എന്തായാലും 10 കോടിക്ക് മുകളില്‍ അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചേക്കും.

രണ്ടാമത്തെ താരം ജെറാള്‍ഡ് കോയിറ്റ്‌സിയാണ്. ദക്ഷിണാഫ്രിക്കയുടെ യുവ പേസറെ ഡെയ്ല്‍ സ്‌റ്റെയിനുമായാണ് താരതമ്യപ്പെടുത്തുന്നത്. നല്ല വേഗത്തോടൊപ്പം മികച്ച ലൈനും ലെങ്തും താരത്തിനുണ്ട്. ഏകദിന ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ താരം ഇന്ത്യന്‍ പിച്ചിലെ തന്റെ മികവ് തെളിയിച്ച് കഴിഞ്ഞു. മിക്ക ടീമിനും മികച്ച പേസര്‍മാരെ അത്യാവശ്യമാണ്.

rachin ravindra

രണ്ട് കോടി അടിസ്ഥാനവിലയുള്ള കോയിറ്റ്‌സിക്ക് 10 കോടിക്ക് മുകളില്‍ പ്രതിഫലം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. മൂന്നാമത്തെ താരം രചിന്‍ രവീന്ദ്രയാണ്. ന്യൂസീലന്‍ഡ് താരമായ രചിന്‍ ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മൂന്ന് സെഞ്ച്വറിയടക്കം താരം നേടി. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമല്ല സ്പിന്നറെന്ന നിലയിലും താരത്തെ ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ടീമുകള്‍ രചിനെ നോട്ടമിട്ടേക്കും.

50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിന് 10 കോടിയിലധികം പ്രതിഫലം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഓസീസിന്റെ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായി ഇത്തവണ വാശിയേറിയ ലേലം നടന്നേക്കും. 2 കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തെ മിക്ക ടീമുകളും നോട്ടമിടുന്നുണ്ട്. അതുകൊണ്ടുതന്നെ ലേല ചരിത്രത്തിലെത്തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിലേക്ക് സ്റ്റാര്‍ക്ക് എത്താനും സാധ്യതയുണ്ട്. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ തുടങ്ങിയ ടീമുകളെല്ലാം സ്റ്റാര്‍ക്കിനെ നോട്ടമിടുന്നുണ്ട്.

ഐപിഎല്ലില്‍ അധികം പങ്കെടുക്കാത്ത താരമാണ് സ്റ്റാര്‍ക്ക്. എന്നാല്‍ അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളത് മുന്നില്‍ക്കണ്ടാണ് സ്റ്റാര്‍ക്ക് ഇത്തവണത്തെ ഐപിഎല്‍ കളിക്കാന്‍ തയ്യാറാവുന്നത്. നേരത്തെ ആര്‍സിബിക്കായാണ് സ്റ്റാര്‍ക്ക് കളിച്ചിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയ ശാര്‍ദ്ദുല്‍ ടാക്കൂറിനും 10 കോടിക്ക് മുകളില്‍ പ്രതിഫലം ലഭിച്ചേക്കും. മീഡിയം പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുല്‍ നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ട് തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്.

അതുകൊണ്ടുതന്നെ വലിയ പ്രതിഫലം താരത്തിന് ലഭിച്ചേക്കും. സിഎസ്‌കെ ശാര്‍ദ്ദുലിനെ നോട്ടമിടാന്‍ സാധ്യതയുണ്ട്. മീഡിയം പേസിനെ തുണക്കുന്ന പിച്ചില്‍ മികവ് കാട്ടാന്‍ ശാര്‍ദ്ദുല്‍ മിടുക്കനാണ്. അതുകൊണ്ടുതന്നെ ഉയര്‍ന്ന പ്രതിഫലം താരത്തിന് ലഭിച്ചേക്കും.

Story first published: Friday, December 15, 2023, 19:53 [IST]
Other articles published on Dec 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+