Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ശുബ്മാന്‍ ഗില്‍ ആവശ്യപ്പെടും, ഗുജറാത്ത് ലേലത്തില്‍ ഇവരെ വിടില്ല! നോട്ടമിടുന്നത് 5 പേരെ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മിനി താരലേലം 19ന് നടക്കാന്‍ പോവുകയാണ്. ഒഴിവാക്കേണ്ട താരങ്ങളെ ഒഴിവാക്കിയും നിലനിര്‍ത്തേണ്ട താരങ്ങളെ നിലനിര്‍ത്തിയും ടീമുകള്‍ തയ്യാറെടുത്തുകഴിഞ്ഞു. ഇനി അവസാന ഘട്ട പടയൊരുക്കത്തിന്റെ സമയമാണ്. ലേലത്തിലേക്ക് കണ്ണുവെച്ചാണ് ടീമുകള്‍ തയ്യാറെടുക്കുന്നത്. അവസാന സീസണിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സ് വലിയ മാറ്റങ്ങളോടെയാണ് പുതിയ സീസണിനായി ഒരുങ്ങുന്നത്.

നായകന്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുപോയി എന്നതാണ് എടുത്തു പറയേണ്ടത്. അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കപ്പിലേക്കെത്തിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. ഇത്തവണ ശുബ്മാന്‍ ഗില്ലിന് കീഴിലാണ് ഗുജറാത്ത് ഇറങ്ങാന്‍ പോകുന്നത്. ഹാര്‍ദിക്കിന്റെ അഭാവം ഗുജറാത്തിന്റെ കരുത്ത് കുറക്കുമെന്നുറപ്പ്. അതുകൊണ്ടുതന്നെ കരുത്തുയര്‍ത്താന്‍ ഗുജറാത്ത് നോട്ടമിടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ താരം മിച്ചല്‍ സ്റ്റാര്‍ക്കാണ്. മികച്ചൊരു ഇടം കൈയന്‍ പേസറുടെ അഭാവം ഗുജറാത്തിലുണ്ട്. ഹാര്‍ദിക് ടീം വിട്ടതോടെ ബൗളറുടെ ഒഴിവുകൂടിയാണ് ടീമിലുണ്ടായിരിക്കുന്നത്. ഈ വിടവ് നികത്താന്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെപ്പോലൊരു സൂപ്പര്‍ പേസറെ ഗുജറാത്തിന് ആവശ്യമാണ്. ഓസ്‌ട്രേലിയന്‍ താരത്തിന് ഇന്ത്യന്‍ പിച്ചില്‍ മികച്ച റെക്കോഡാണുള്ളത്. ഇത്തവണത്തെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ വാശിയേറിയ പോരാട്ടം നടക്കുക സ്റ്റാര്‍ക്കിനായാവും.

10 കോടിക്ക് മുകളിലേക്ക് സ്റ്റാര്‍ക്കിന്റെ പ്രതിഫലം പോകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഗുജറാത്തിന് സ്റ്റാര്‍ക്കിനെ സ്വന്തമാക്കുക എളുപ്പമാവില്ല. രണ്ടാമത്തെ താരം ലോക്കി ഫെര്‍ഗൂസനാണ്. ഗുജറാത്ത് ഒഴിവാക്കിയ താരമാണ് ഫെര്‍ഗൂസന്‍. എന്നാല്‍ ടീമിന്റെ സാഹചര്യം മാറിയതോടെ ഗുജറാത്ത് ഫെര്‍ഗൂസനായി രംഗത്തെത്തിയേക്കും. അതിവേഗ പേസറായ ഫെര്‍ഗൂസനായും വാശിയേറിയ താരലേലം നടന്നേക്കും. ലേലത്തിന് മുമ്പ് തന്നെ ഫെര്‍ഗൂസനെ ഒപ്പം കൂട്ടാന്‍ ഗുജറാത്ത് നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

MITCHELL STARC

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശുബ്മാന്‍ ഗില്ലിനെ പുറത്താക്കിയിട്ടുള്ള ബൗളറാണ് ഫെര്‍ഗൂസന്‍. മൂന്നാമത്തെ താരം സിദ്ധാര്‍ത്ഥ് കൗളാണ്. മോഹിത് ശര്‍മയെ ഗുജറാത്ത് ഒപ്പം കൂട്ടി മികച്ച ഫോമിലേക്കെത്തിച്ചതുപോലെ സിദ്ധാര്‍ത്ഥ് കൗളിനേയും വളര്‍ത്തിക്കൊണ്ടുവരാന്‍ തയ്യാറായേക്കും. സീനിയര്‍ പേസറായ സിദ്ധാര്‍ത്ഥ് വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ബൗളറാണ്. തല്ലുകൊള്ളിയാണെങ്കിലും കൂട്ടുകെട്ട് പൊളിക്കാന്‍ സവിശേഷമായ മികവുണ്ട്.

അതുകൊണ്ടുതന്നെ കൗളില്‍ ഗുജറാത്ത് നോട്ടമിട്ടേക്കും. ശിവം മാവിയേയും ഗുജറാത്ത് ഒഴിവാക്കിയതോടെ ടീമില്‍ ഇന്ത്യന്‍ പേസര്‍മാരുടെ കുറവുണ്ടായിട്ടുണ്ട്. മറ്റൊരു താരം രമന്‍ദീപ് സിങ്ങാണ്. പഞ്ചാബിനൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന രമന്‍ദീപ് സിങ് ടോപ് ഓഡറില്‍ ബാറ്റുചെയ്യാന്‍ കഴിവുള്ള താരമാണ്. വലം കൈയന്‍ മീഡിയം പേസറെന്ന നിലയിലും ടീമിന് ഉപകാരിയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ വിടവ് നികത്താന്‍ ഇത്തരമൊരു താരത്തെ ഗുജറാത്തിന് അത്യാവശ്യമാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള ഓള്‍റൗണ്ടറാണ് രമന്‍ദീപ്. ഗുജറാത്തിനൊപ്പം ഒരുപാട് നാള്‍ ഒന്നിച്ച് കളിക്കാന്‍ പ്രതിഭയുള്ളവനാണ് രമന്‍ദീപ്. ക്രിസ് ലിന്നാണ് മറ്റൊരു താരം. ടോപ് ഓഡര്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ക്രിസ് ലിന്നിനെയും ഗുജറാത്ത് ലക്ഷ്യമിടുന്നു. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരം പവര്‍പ്ലേ മുതലാക്കുന്ന ബൗളര്‍മാരിലൊരാളാണ്. വരുന്ന സീസണിലും വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍ കൂട്ടുകെട്ടിനെയാവും ഗുജറാത്ത് ഓപ്പണിങ്ങില്‍ പരീക്ഷിക്കുക.

എന്നാല്‍ സാഹക്ക് ഫോമിലേക്കെത്താനാവാതെ പോയാല്‍ പകരക്കാരനായി ആളെ വേണം. ഈ റോളിലേക്ക് ലിന്നിനെ പരിഗണിക്കാം. ഗംഭീര ഫീല്‍ഡിങ് പ്രകടനം നടത്താനും ശേഷിയുള്ള താരമാണ് ക്രിസ് ലിന്‍. വലിയ തുക മുടക്കാതെ ലിന്നിനെ സ്വന്തമാക്കാന്‍ ഗുജറാത്തിനായേക്കും. എന്തായാലും വരുന്ന സീസണ്‍ ഗുജറാത്തിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

Story first published: Tuesday, December 5, 2023, 7:54 [IST]
Other articles published on Dec 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+