Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഈ ബൗളര്‍മാരെ ഓപ്പണര്‍മാരാക്കൂ, പവര്‍പ്ലേയില്‍ തല്ലിപ്പറത്തും! ആരൊക്കെ എന്നറിയാം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. മിനി താരലേലമടക്കം പൂര്‍ത്തിയായി ഇനി പടയൊരുക്കത്തിന്റെ സമയമാണ് മുന്നിലുള്ളത്. ടി20 ലോകകപ്പിന് മുമ്പായാണ് ഐപിഎല്‍ നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഐപിഎല്‍ സീസണിന് പ്രാധാന്യമേറെ. അവസാന സീസണിലെ പിഴവുകള്‍ നികത്തി ഇത്തവണ ശക്തമായ ടീമിനെയാണ് 10 ടീമുകളും കളത്തിലിറക്കിയിരിക്കുന്നത്. എല്ലാ ടീമുകള്‍ക്കൊപ്പവും ഇത്തവണ കരുത്തുറ്റ താരനിരയുണ്ട്.

അതുകൊണ്ടുതന്നെ തീപാറും പോരാട്ടം പ്രതീക്ഷിക്കാം. പല പരീക്ഷണങ്ങളും വരുന്ന സീസണിലെ ഐപിഎല്ലില്‍ കണ്ടേക്കും. ബൗളര്‍മാരില്‍ ചിലര്‍ക്ക് ടോപ് ഓഡറില്‍ തല്ലിത്തകര്‍ത്ത് ബാറ്റ് ചെയ്യാനുള്ള അവസരം ഒരുക്കി നല്‍കിയേക്കും. നേരത്തെ ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍, ടോം കറെന്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ ടോപ് ഓഡറില്‍ ബാറ്റുചെയ്തിട്ടുള്ളവരാണ്. എന്നാല്‍ ആരാധകര്‍ തീരെ പ്രതീക്ഷിക്കാത്ത ചില ബൗളര്‍മാര്‍ക്കും ടോപ് ഓഡറില്‍ കസറാന്‍ കഴിവുണ്ട്.

ഓപ്പണറായി ഇറങ്ങി പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കാന്‍ ശേഷിയുള്ള നാല് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഉമേഷ് യാദവാണ്. ഇന്ത്യയുടെ സീനിയര്‍ പേസറായ ഉമേഷ് യാദവ് പിഞ്ച് ഹിറ്ററായ ബാറ്റ്‌സ്മാനാണ്. പന്ത് നോക്കി കടന്നാക്രമിക്കുകയെന്നത് മാത്രമാണ് ഉമേഷ് ചെയ്യുന്നത്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് ഉമേഷ് യാദവുള്ളത്. നിലവില്‍ ഗുജറാത്തിന്റെ ഓപ്പണര്‍മാര്‍ വൃദ്ധിമാന്‍ സാഹയും ശുബ്മാന്‍ ഗില്ലുമാണ്.

പവര്‍പ്ലേയ്ക്കുള്ളില്‍ വിക്കറ്റ് നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്‍ ഗുജറാത്തിന് കളത്തിലിറക്കാന്‍ സാധിക്കുന്ന താരമാണ് ഉമേഷ് യാദവ്. ആറ് പന്തുകള്‍ കളിച്ചാല്‍ പോലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്ന താരമാണ്. വലിയ ഷോട്ട് കളിക്കാന്‍ ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ഉമേഷ് യാദവ്. അതുകൊണ്ടുതന്നെ ഗുജറാത്തിന് പവര്‍പ്ലേയില്‍ ഉമേഷിനെ വേണമെങ്കില്‍ പരീക്ഷിക്കാവുന്നതാണ്. രണ്ടാമത്തെ താരം മുഹമ്മദ് ഷമിയാണ്.

harshal patel

ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ്. വലം കൈയന്‍ ബാറ്റ്‌സ്മാന്‍ കടന്നാക്രമിച്ച് കളിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ്. പേസിനേയും സ്പിന്നിനേയും വലിയ ഷോട്ടുകളിലൂടെ അടിച്ചുപറത്താനാണ് ഷമി ശ്രമിക്കാറ്. ഏത് സാഹചര്യത്തിലും കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണ് ഷമി. തല്ലിത്തകര്‍ത്ത് കളിക്കാന്‍ ശേഷിയുള്ള ഷമിക്ക് ടോപ് ഓഡറില്‍ അവസരം നല്‍കി പരീക്ഷണം നടത്താവുന്നതാണ്.

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാറാണ് മറ്റൊരാള്‍. സിഎസ്‌കെ താരമായ ദീപക് ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്യാനും കഴിവുള്ളവനാണ്. സിഎസ്‌കെയില്‍ വാലറ്റത്താണ് ഇപ്പോഴും ദീപക്കിന് അവസരം. ബാറ്റ്‌സ്മാനെന്ന നിലയില്‍ ദീപക് കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. വരുന്ന ഐപിഎല്ലില്‍ ദീപക്കിന് ടോപ് ഓഡറില്‍ അവസരം നല്‍കിയാല്‍ മികച്ച പല പ്രകടനങ്ങളും കാണാനായേക്കും. മികച്ച കായിക ക്ഷമതയുള്ള താരമാണ് ദീപക്.

അനായാസം വലിയ ഷോട്ടുകള്‍ കളിക്കാന്‍ താരത്തിന് ശേഷിയുണ്ടെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. സിഎസ്‌കെ ദീപക്കിന് ടോപ് ഓഡറില്‍ അവസരം നല്‍കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യന്‍ ടീമിനൊപ്പവും മികച്ച ബാറ്റിങ് പ്രകടനം നടത്തിയിട്ടുള്ള താരമാണ് ദീപക്. ഹര്‍ഷല്‍ പട്ടേലാണ് മറ്റൊരു താരം. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള താരമാണ് ഹര്‍ഷല്‍ പട്ടേല്‍. ആര്‍സിബിക്കായി തിളങ്ങിയിരുന്ന താരം വരുന്ന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ്.

ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്യാന്‍ കഴിവുള്ളവനാണ് ഹര്‍ഷല്‍. ആഭ്യന്തര ക്രിക്കറ്റിലും മോശമല്ലാത്ത കണക്കുകള്‍ താരത്തിനുണ്ട്. പഞ്ചാബിന് ടോപ് ഓഡറിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ഹര്‍ഷല്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഹര്‍ഷലിന് കഴിവുണ്ട്. പവര്‍പ്ലേയില്‍ മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് ഹര്‍ഷല്‍ പട്ടേല്‍. അതുകൊണ്ടുതന്നെ ഹര്‍ഷല്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നു.

Story first published: Friday, February 2, 2024, 8:52 [IST]
Other articles published on Feb 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+