For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ലേലത്തില്‍ ഇവര്‍ക്ക് പൊന്നും വില ലഭിച്ചേക്കും, പക്ഷെ സിഎസ്‌കെ വാങ്ങില്ല! 3 താരങ്ങള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം 19ന് നടക്കാന്‍ പോവുകയാണ്. ഇത്തവണ മിനി താരലേലമാണ് നടക്കാന്‍ പോകുന്നത്. നിരവധി സൂപ്പര്‍ താരങ്ങളാണ് ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ വിദേശ താരങ്ങളില്‍ മിക്കവരും ഐപിഎല്ലില്‍ കളിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഇത്തവണയും സിഎസ്‌കെ വലിയ പ്രതീക്ഷയിലാണുള്ളത്.

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്‌ക്കൊപ്പം ധോണി കളിക്കുന്ന അവസാന സീസണായി വരുന്ന സീസണ്‍ മാറിയേക്കും. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും കപ്പിലേക്കെത്തേണ്ടത് സിഎസ്‌കെയ്ക്ക് നിര്‍ണ്ണായകമാണ്. അമ്പാട്ടി റായിഡു വിരമിച്ചതിനാല്‍ ഈ വിടവാണ് സിഎസ്‌കെയ്ക്ക് പ്രധാനമായും നികത്തേണ്ടത്. ഇതോടൊപ്പം മികച്ച ബൗളര്‍മാരേയും സിഎസ്‌കേയ്ക്ക് അത്യാവശ്യമാണ്. ഇത്തവണ ലേലത്തില്‍ വലിയ പ്രതിഫലം നേടുമെന്ന് വിലയിരുത്തപ്പെടുന്ന ചില താരങ്ങളുണ്ട്.

എന്നാല്‍ ഇവരില്‍ പലരേയും സിഎസ്‌കെ നോട്ടമിട്ടേക്കില്ല. ഇത്തരത്തില്‍ സിഎസ്‌കെ അധികം താല്‍പര്യം കാട്ടാന്‍ സാധ്യതയില്ലാത്ത ലേലത്തിലേക്കെത്തുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം രചിന്‍ രവീന്ദ്രയാണ്. ന്യൂസീലന്‍ഡിന്റെ സ്പിന്‍ ഓള്‍റൗണ്ടറായ രചിന്‍ ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. ഇന്ത്യന്‍ വംശജനായ താരം ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്.

ഇടം കൈയന്‍ ബാറ്റ്‌സ്മാനായ രചിന്‍ ടോപ് ഓഡറിലാണ് കൂടുതലും ബാറ്റുചെയ്യുന്നത്. നിലവിലെ സിഎസ്‌കെ ടീമില്‍ രചിന് അനുയോജ്യമായ പൊസിഷനില്ലെന്ന് പറയാം. അമ്പാട്ടി റായിഡുവിന്റെ പകരക്കാരനായി രചിനെ സിഎസ്‌കെ പരിഗണിച്ചേക്കില്ല. സിഎസ്‌കെ കൂടുതലും സീനിയര്‍ താരങ്ങള്‍ക്കാവും പ്രാധാന്യം നല്‍കുക. അതുകൊണ്ടുതന്നെ രചിനെ ടീമിലെത്തിക്കാന്‍ സിഎസ്‌കെ ശ്രമിച്ചേക്കില്ല. രചിനെ സ്വന്തമാക്കാന്‍ വലിയ തുക മുടക്കേണ്ടി വരുമെന്നുറപ്പാണ്.

ms dhoni

രണ്ടാമത്തെ താരം ട്രവിസ് ഹെഡാണ്. ഇടം കൈയന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനും സ്പിന്നറുമായ ട്രവിസ് ഹെഡ് മികച്ച റെക്കോഡുള്ള കളിക്കാരനാണ്. ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ കോടികള്‍ താരത്തിന് ലഭിക്കാന്‍ സാധ്യതയുണ്ട്. ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തിയ ഹെഡില്‍ നിന്ന് വലിയ പ്രകടനം എല്ലാ ടീമുകളും പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടം ഹെഡിനായി നടന്നേക്കും.

ഹെഡിനെ സിഎസ്‌കെ നോട്ടമിട്ടേക്കില്ല. നിലവിലെ സിഎസ്‌കെയുടെ ടീം ഘടനയില്‍ ഹെഡിന് സ്ഥാനമില്ല. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഹെഡിന്റെ സ്ഥിരത പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഹെഡിനെ സ്വന്തമാക്കാന്‍ സിഎസ്‌കെ വലിയ താല്‍പര്യം കാട്ടിയേക്കില്ല. ഹര്‍ഷല്‍ പട്ടേലാണ് മറ്റൊരു താരം. ആര്‍സിബി ഒഴിവാക്കിയ മീഡിയം പേസറായ ഹര്‍ഷലിനെ സിഎസ്‌കെ സ്വന്തമാക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

എന്നാല്‍ സിഎസ്‌കെ ഹര്‍ഷലിനെ ടീമിലേക്കെത്തിച്ചേക്കില്ല. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് ഹര്‍ഷല്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറാണ്. അതുകൊണ്ടുതന്നെ ഹര്‍ഷലിനെ സിഎസ്‌കെ സ്വന്തമാക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. സിഎസ്‌കെ പ്രധാനമായും നോട്ടമിടുന്നത് മനീഷ് പാണ്ഡെയെയാണെന്നാണ് വിവരം. റായിഡുവിന്റെ അഭാവത്തില്‍ മനീഷ് പാണ്ഡെ വന്നേക്കും.

മികച്ചൊരു പേസ് ഓള്‍റൗണ്ടറെ സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്. യുവതാരങ്ങളുണ്ടെങ്കിലും സീനിയേഴ്‌സിനെ വിശ്വസിക്കുന്നതാണ് സിഎസ്‌കെയുടെ രീതി. അതുകൊണ്ടുതന്നെ ഇത്തവണയും സീനിയേഴ്‌സിനെയാവും ലേലത്തില്‍ സിഎസ്‌കെ നോട്ടമിടുക. മുഹമ്മദ് നബിയെ സ്വന്തമാക്കാനും സിഎസ്‌കെ താല്‍പര്യം കാട്ടിയേക്കും. ആരും ചിന്തിക്കാത്ത കാര്യങ്ങള്‍ ചിന്തിക്കുകയും തന്ത്രം മെനയുകയും ചെയ്യുന്നതാണ് സിഎസ്‌കെയുടെ രീതി.

അതുകൊണ്ടുതന്നെ ലേലത്തിലെ കാര്യങ്ങള്‍ കാത്തിരുന്ന് കണ്ടറിയാം. എന്തായാലും ഇത്തവണ കപ്പ് നിലനിര്‍ത്തി ധോണിക്ക് യാത്രയയപ്പ് നല്‍കാനാവും ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുക. ധോണിയുടെ ബാക്കപ്പായി ആരെന്നതും സിഎസ്‌കെയ്ക്ക് മുകളിലുള്ള വലിയ ചോദ്യമാണ്.

Story first published: Thursday, December 14, 2023, 14:53 [IST]
Other articles published on Dec 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+