For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മിന്നിച്ചാല്‍ ഇന്ത്യന്‍ ടി20 ടീമിലുണ്ടാവും, ഇല്ലെങ്കില്‍ ഇനി തിരിച്ചുവരവില്ല! 3 പേരിതാ

മുംബൈ: വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതിനോടകം നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക എല്ലാ ടീമുകളും പുറത്തുവിട്ടിട്ടുണ്ട്. 19ാം തീയ്യതിയാണ് മിനി താരലേലം നടക്കുന്നത്. അവസാന സീസണിലെ പിഴവുകള്‍ തിരുത്തി ആരെയൊക്കെ ഒപ്പം കൂട്ടണമെന്നത് സംബന്ധിച്ച് ടീമുകള്‍ തന്ത്രം മെനയുന്ന സമയമാണിത്. പല ടീമുകള്‍ക്കും ഇത്തവണത്തെ ഐപിഎല്‍ വളരെ നിര്‍ണ്ണായകമാണ്.

ചില താരങ്ങളെ സംബന്ധിച്ചും കരിയറില്‍ വഴിത്തിരിവാകുന്ന ഐപിഎല്ലായിരിക്കും ഇത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക വിദേശ താരങ്ങളും ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ യുവതാരങ്ങള്‍ക്ക് ഐപിഎല്‍ മുതലാക്കേണ്ടതായുണ്ട്. എന്നാല്‍ ഇന്ത്യയുടെ ചില സീനിയര്‍ താരങ്ങള്‍ക്കും വരാനിരിക്കുന്ന ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്.

ഇത്തരത്തില്‍ ഇന്ത്യന്‍ ടി20 ടീമില്‍ ഇടം നേടാന്‍ വരുന്ന ഐപിഎല്‍ മുതലാക്കേണ്ടത് അത്യാവശ്യമായ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഇടമില്ല. സഞ്ജുവിന് ഇന്ത്യ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലും സഞ്ജുവിന് സീറ്റില്ല.

എന്നാല്‍ ഏകദിന ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നേടുകയെന്നത് പ്രയാസമുള്ള കാര്യമാണെന്നതാണ് വസ്തുത. ഐപിഎല്ലില്‍ സഞ്ജു മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. ഒന്നോ രണ്ടോ മികച്ച പ്രകടനത്തിന് ശേഷം അദ്ദേഹത്തിന്റെ പ്രകടന നിലവാരം താഴോട്ട് പോകുന്നു. പിന്നെ ഇടവേളക്ക് ശേഷമാണ് മികച്ച പ്രകടനം ഉണ്ടാവുന്നത്.

yuzvendra chahal

ഇതാണ് സഞ്ജുവിനെ പിന്നോട്ടടിക്കുന്ന കാര്യം. ഇത്തവണ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ സഞ്ജുവിന് തിരിച്ചുവരവ് പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വരുന്ന ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. മറ്റൊരു താരം യുസ്‌വേന്ദ്ര ചഹാലാണ്. ഇന്ത്യക്കായി ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള ബൗളറാണ് ചഹാല്‍. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ചഹാലിന് വലിയ സ്ഥാനമില്ല.

കുല്‍ദീപ് യാദവിനൊപ്പം രവി ബിഷ്‌നോയ് ടി20 ലോകകപ്പ് കളിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ചഹാല്‍ തഴയപ്പെട്ടേക്കും. ഇതൊഴിവാക്കാന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ചഹാല്‍ കസറേണ്ടതായുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ സ്പിന്നറാണ് ചഹാല്‍. വിക്കറ്റുകള്‍ വീഴ്ത്തുന്നതോടൊപ്പം റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തിലും ചഹാല്‍ മിടുക്കുകാട്ടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യന്‍ ടീമില്‍ നിന്ന് പൂര്‍ണ്ണമായും ചഹാല്‍ തഴയപ്പെടാനാണ് സാധ്യത കൂടുതല്‍.

ബാറ്റുചെയ്യാന്‍ കഴിവില്ലാത്ത താരമാണ് ചഹാല്‍. ഇതും താരത്തിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യുന്നു. എന്തായാലും ഇന്ത്യന്‍ ടീമിലെ ചഹാലിന്റെ ഭാവി ഇത്തവണത്തെ ഐപിഎല്‍ തീരുമാനിക്കും. മൂന്നാമത്തെ താരം ഭുവനേശ്വര്‍ കുമാറാണ്. ഇന്ത്യയുടെ സീനിയര്‍ പേസറായ ഭുവനേശ്വര്‍ കുമാര്‍ ഏറെ നാളുകളായി ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ്. സ്വിങ് ബൗളറായ ഭുവി പവര്‍പ്ലേയിലും ഡെത്തോവറിലും ഒരുപോലെ തിളങ്ങുന്ന താരമാണ്.

എന്നാല്‍ ഇടക്കിടെ പരിക്ക് വേട്ടയാടിയതോടെ താരത്തിന് ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു. എന്നാല്‍ തിരിച്ചുവരാന്‍ ഭുവി നന്നായി കഷ്ടപ്പെടുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ഭുവി കാഴ്ചവെച്ചത്. എന്നാല്‍ വരാനിരിക്കുന്ന ഐപിഎല്ലിലും തിളങ്ങാത്ത പക്ഷം ഭുവിക്ക് തിരിച്ചുവരവ് പ്രയാസമാവും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഭുവിക്ക് ഗംഭീര പ്രകടനം നടത്തിയാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള വാതില്‍ തുറന്നേക്കും.

Story first published: Tuesday, December 5, 2023, 7:05 [IST]
Other articles published on Dec 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+