For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സിഎസ്‌കെ പുറത്താക്കി, പക്ഷെ ഇവരെ മുംബൈക്ക് വേണം! നോട്ടമിടുന്നത് 3 പേരെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക ടീമുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇനി മിനി ലേലത്തിന് മുന്നോടിയായുള്ള കൂടുമാറ്റത്തിന്റെ സമയമാണ്. ലേലത്തിന് മുമ്പുതന്നെ പല താരങ്ങളേയും ടീമിലെത്തിക്കാന്‍ ടീമുകള്‍ തന്ത്രം മെനയുകയാണ്. അവസാന സീസണില്‍ കപ്പ് നേടിയ സിഎസ്‌കെ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് ഐപിഎല്‍ കിരീടത്തിന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ്.

അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ കപ്പ് നേടുകയെന്നത് മുംബൈയെ സംബന്ധിച്ച് അഭിമാനത്തിന്റെ പ്രശ്‌നമാണ്. ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദിക് പാണ്ഡ്യയെ തിരികെ എത്തിച്ച മുംബൈ പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു. ഇനിയും മികച്ച താരങ്ങളെ മുംബൈക്ക് ആവശ്യമാണ്. ചില സൂപ്പര്‍ താരങ്ങള്‍ക്കായി മുംബൈ ചരടുവലികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ സിഎസ്‌കെ ഇത്തവണ ഒഴിവാക്കിയ ചില താരങ്ങളുമുണ്ട്.

ഇത്തരത്തില്‍ സിഎസ്‌കെ ഒഴിവാക്കിയ താരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് നോട്ടമിടുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം ഡ്വെയ്ന്‍ പ്രിട്ടോറിയസാണ്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറായ പ്രിട്ടോറിയസ് 2023ന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയിരുന്നു. തുടര്‍ച്ചയായി 140ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ പ്രിട്ടോറിയസിന് കഴിവുണ്ട്. സിഎസ്‌കെ ഒഴിവാക്കിയ താരത്തെ ഇത്തവണ മുംബൈ നോട്ടമിടുന്നുണ്ട്.

ജസ്പ്രീത് ബുംറക്കൊപ്പം മികച്ച പേസര്‍മാരെ മുംബൈ നോട്ടമിടുന്നുണ്ട്. ജോഫ്രാ ആര്‍ച്ചറെ മുംബൈ ഒഴിവാക്കിയിട്ടുണ്ട്. ലേലത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ മുംബൈ നോട്ടമിട്ടാലും ടീമിലെത്തിക്കുക എളുപ്പമല്ല. മുംബൈയെക്കാളും പേഴ്‌സില്‍ പണം കൂടുതലുള്ള ടീമുകളും സ്റ്റാര്‍ക്കിനായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ മുംബൈക്ക് എളുപ്പത്തില്‍ സ്റ്റാര്‍ക്കിനെ ഒപ്പം കൂട്ടാനാവില്ല. ഈ സാഹചര്യത്തില്‍ വിദേശ പേസറായി പ്രിട്ടോറിയസിനെ സ്വന്തമാക്കാന്‍ മുംബൈ ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം.

kyle jamieson

രണ്ടാമത്തെ താരം സിസാണ്ട മഗാളയാണ്. അവസാന സീസണില്‍ സിഎസ്‌കെയ്ക്കായി 2 മത്സരം മാത്രമാണ് താരം കളിച്ചത്. പരിക്കാണ് പല മത്സരങ്ങളും താരത്തിന് നഷ്ടമാക്കിയത്. മഗാളയെ സിഎസ്‌കെ ഒഴിവാക്കിയതോടെ മുംബൈ താരത്തെ നോട്ടമിടുന്നുണ്ട്. ഭേദപ്പെട്ട പേസില്‍ പന്തെറിയാന്‍ താരത്തിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ ആര്‍ച്ചറുടെ പകരക്കാരനായി മഗാളയേയും മുംബൈ പരിഗണിക്കുന്നു. എന്നാല്‍ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്ക20 ലീഗിലെ താരത്തിന്റെ പ്രകടനം വിലയിരുത്തിയാലും മുംബൈ നിര്‍ണ്ണായക തീരുമാനത്തിലേക്കെത്തുക.

മൂന്നാമത്തെ താരം കെയ്ല്‍ ജാമിസനാണ്. 2021ല്‍ ആര്‍സിബിക്കൊപ്പമാണ് താരം വരവറിയിച്ചത്. 9 മത്സരത്തില്‍ നിന്ന് 9 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. പിന്നീട് സിഎസ്‌കെയിലേക്ക് അദ്ദേഹമെത്തി. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് 2023ലെ സീസണില്‍ കളിക്കാനായില്ല. ന്യൂസീലന്‍ഡ് താരം നല്ല വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ്. അതോടൊപ്പം ബാറ്റുകൊണ്ടും ഭേദപ്പെട്ട സംഭാവന ചെയ്യാന്‍ കഴിവുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ തിരികെ എത്തിച്ചിട്ടുണ്ട്.

എന്നാല്‍ സമീപകാലത്തായി പരിക്ക് വേട്ടയാടുന്ന ഹാര്‍ദിക്കിന് ഉത്തമ പകരക്കാരനെ മുംബൈ കണ്ടെത്തേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ജാമിസനെ മുംബൈ നോട്ടമിടുന്നു. ലേലത്തിന് മുമ്പുതന്നെ താരവുമായി കരാറിലെത്താന്‍ മുംബൈ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലേലത്തിലേക്കെത്തിയാല്‍ ജാമിസനായി വാശിയേറിയ ലേലം നടന്നേക്കാം. അങ്ങനെ വന്നാല്‍ താരത്തെ സ്വന്തമാക്കുക മുംബൈക്ക് പ്രയാസമാവും. ഈ സാഹചര്യത്തില്‍ ലേലത്തിന് മുമ്പുതന്നെ ജാമിസനുമായി മുംബൈ കരാറിലെത്തിയേക്കും.

രോഹിത് ശര്‍മക്ക് കീഴില്‍ത്തന്നെയാവും മുംബൈ ഇത്തവണയും ഇറങ്ങുക. എന്നാല്‍ വരുന്ന സീസണോടെ രോഹിത് ടി20 മതിയാക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ നായകനാക്കാനാണ് ഹാര്‍ദിക്കിനെ മുംബൈ തിരികെ എത്തിച്ചത്. മികച്ച ഓള്‍റൗണ്ടറുടെ അഭാവം മുംബൈയിലുണ്ടായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും ടീം വിട്ടത് മുംബൈയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇപ്പോള്‍ ഹാര്‍ദിക് തിരിച്ചെത്തുമ്പോള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് മുംബൈ.

Story first published: Thursday, November 30, 2023, 14:00 [IST]
Other articles published on Nov 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+