For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 'തീയുണ്ട', അരങ്ങേറ്റത്തില്‍ ഞെട്ടിച്ച് മായങ്ക് യാദവ്; ബൗളിങ് വേഗം കണ്ണുതള്ളിക്കും

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഞെട്ടിച്ചിരിക്കുകയാണ് ലഖ്‌നൗ പേസര്‍ മായങ്ക് യാദവ്. അതിവേഗ പന്തുകള്‍ക്കൊണ്ടാണ് മായങ്ക് ഞെട്ടിച്ചിരിക്കുന്നത്. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ പന്ത് യുവതാരം സ്വന്തം പേരിലാക്കി. മണിക്കൂറില്‍ 156 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞാണ് താരം ഞെട്ടിച്ചത്. പഞ്ചാബ് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന ബൗളിങ്ങാണ് അരങ്ങേറ്റ താരം കാഴ്ചവെച്ചത്.

ക്ലീന്‍ ബൗളിങ് ആക്ഷനുള്ള താരം തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് ഞെട്ടിച്ചിരിക്കുന്നത്. വിദേശ താരങ്ങള്‍ ഇത്രയും വേഗത്തിലെറിയുന്നത് പല തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളില്‍ ഇത്രയും വേഗത്തില്‍ പന്തെറിയുന്നവര്‍ കുറവാണ്. ഇന്ത്യക്ക് ഭാവിയില്‍ മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ളവനാണ് മായങ്കെന്നാണ് ആരാധകര്‍ പറയുന്നത്. അതിവേഗ പേസുകൊണ്ട് ബാറ്റ്‌സ്മാനെ വിറപ്പിക്കാന്‍ യുവതാരത്തിന് സാധിക്കുന്നു.

തുടര്‍ച്ചയായി മികച്ച വേഗത്തില്‍ പന്തെറിയാന്‍ മായങ്കിന് സാധിക്കുന്നുണ്ട്. ഉമ്രാന്‍ മാലിക്കിന് ശേഷം പേസുകൊണ്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നവനായി മാറാന്‍ മായങ്കിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ വരുന്ന മത്സരങ്ങളില്‍ ഇതേ മികവ് കാട്ടാന്‍ താരത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. അതിവേഗത്തില്‍ പന്തെറിയുന്നു എന്നത് മാത്രമല്ല നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി പഞ്ചാബിനെ ഞെട്ടിക്കാനും മായങ്ക് യാദവിന് സാധിച്ചു.

ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കിയാണ് മായങ്ക് ഞെട്ടിച്ചത്. 29 പന്തില്‍ 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 42 റണ്‍സ് നേടിയ ബെയര്‍‌സ്റ്റോയ മാര്‍ക്കസ് സ്റ്റോയിണിസിന്റെ കൈയിലെത്തിക്കാന്‍ മായങ്കിനായി. വമ്പനടികൊണ്ട് വിറപ്പിച്ച പ്രഭ്‌സിംറാന്‍ സിങ്ങിനേയും മായങ്ക് മടക്കി. പഞ്ചാബിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജിതേഷ് ശര്‍മയേയും കൂടാരം കയറ്റാന്‍ മായങ്കിനായി. 4 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്താന്‍ മായങ്കിന് സാധിച്ചു.

mayank yadav

വലിയ പ്രതീക്ഷ നല്‍കാന്‍ അരങ്ങേറ്റ ഇന്നിങ്‌സിലൂടെത്തന്നെ താരത്തിന് സാധിച്ചു. ടൈം ഔട്ടിനിടെ ലഖ്‌നൗ ബൗളിങ് പരിശീലകനായ മോണി മോര്‍ക്കല്‍ മായങ്കിനെ അഭിനന്ദിച്ചു. മായങ്കിന്റെ ബൗളിങ് പ്രകടനമാണ് മത്സരഫലം ലഖ്‌നൗവിന് അനുകൂലമാക്കിയത്. ഒരു ഘട്ടത്തില്‍ പഞ്ചാബ് അനായാസം ജയിക്കുമെന്ന് തോന്നിച്ച കളിയില്‍ ലഖ്‌നൗവിനെ വിജയത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് മായങ്ക് യാദവിന്റെ കിടിലന്‍ ബൗളിങ്ങാണ്.

മൊഹ്‌സിന്‍ ഖാന്‍ ഒരേ ഓവറില്‍ ശിഖര്‍ ധവാനേയും സാം കറെനേയും പുറത്താക്കിയതും മത്സരത്തില്‍ വഴിത്തിരിവായി. ഇതോടെ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് 5 വിക്കറ്റിന് 178 എന്ന നിലയിലേക്ക് ഒതുങ്ങേണ്ടി വന്നു. 11.4 ഓവറില്‍ വിക്കറ്റ് പോവാതെ 102 എന്ന ശക്തമായ നിലയിലായിരുന്നു പഞ്ചാബ്. അവിടെ നിന്ന് മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തിയ മായങ്ക് മത്സരം ലഖ്‌നൗവിന്റെ കൈയിലേക്കെത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ താരങ്ങളില്‍ ഇത്രയും വേഗത്തില്‍ സ്ഥിരതയോടെ പന്തെറിയുന്നവര്‍ കുറവാണ്. അതുകൊണ്ടുതന്നെ മായങ്ക് യാദവിന്റെ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ഏറെ പ്രതീക്ഷ നല്‍കുന്നു. വരുന്ന മത്സരത്തിലും ഇതേ മികവ് തുടരാന്‍ താരത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Saturday, March 30, 2024, 23:52 [IST]
Other articles published on Mar 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+